Wednesday, 3 February 2016

മൗലാനാ എ. നജീബ്‌ മൗലവി ഫത്വ






************************************************************************************
മയ്യിത്തിങ്കൽ ഓത്ത്‌
************************************************************************************
ഇഖ്‌'റ'ഊ അലാ മൗതാകും യാസീൻ" എന്ന ഹദീസിന്റെ വിവക്ഷ എന്താണ്‌? മരിച്ച ആളുടെ മേലിൽ ഓതലാണോ അതല്ല, മരണം ഹാജരായവരുടെ മേൽ ഓതലാണോ? മരണം ഹാജരായവരുടെ മേലിൽ എന്നാണെങ്കിൽ മരിച്ച ആളുടെ മേലിൽ ഓതാൻ പാടില്ലയോ? ഉണ്ടെങ്കിൽ ഇ'ആനത്ത്‌ 2-93ൽ പറഞ്ഞ "ലി അന്നൽ മയ്യിത്ത ലാ യുഖ്റഉ അലൈഹി" എന്നതിന്റെ വിവക്ഷ എന്താണ്‌? ബുൽബുൽ പറഞ്ഞു തരുമല്ലോ.
✔ പറഞ്ഞു തരാം. മരണാസന്നരുടെ സമീപത്തു വച്ചെന്ന പോലെ മയ്യിത്തിന്റെ സമീപത്തു വച്ചും ഖുർ'ആൻ പാരായണം ചെയ്യൽ സുന്നത്താണ്‌. വിശേഷിച്ചു യാസീൻ. തുഹ്ഫ: 3-93 നോക്കുക. എന്നാൽ, "ഇഖ്‌'റ'ഊ അലാ മൗതാകും ...." എന്ന ഹദീസിൽ വിവക്ഷിതം മരണാസന്നരാണോ അതല്ല മരണപ്പെട്ടവർ തന്നെയാണോ എന്നതിൽ വ്യാഖ്യാതാക്കൾക്കു ഭിന്നഭിപ്രായമുണ്ട്‌. മരണാസന്നരാണു പ്രസ്‌'തുത ഹദീസിൽ 'മൗതാ' എന്നതുകൊണ്ടുദ്ധേശ്യമെന്നത്രേ മുഹദ്ദിസുകളിൽ ചിലർ വ്യാഖ്യാനിച്ചത്‌. ഇതിന്നവരുടെ ന്യായം അലാ എന്ന അക്ഷരം ചേർത്തു കൊണ്ട്‌ "ഇഖ്‌'റ'ഊ" നിങ്ങൾ ഓതുക എന്നു പറഞ്ഞിട്ടുള്ളതിനാൽ മരിച്ചവർ എന്നുദ്ധേശിക്കാൻ നിവൃത്തിയില്ലെന്നാണ്‌. കാരണം 'മരിച്ചവരുടെ സമീപം' (ഇൻ'ദ മൗതാകും) എന്നല്ലാതെ, 'മരിച്ചവരുടെ മേൽ' (അലാ മൗതാക്കും) എന്ന് ഭാഷാപരമായി പ്രയോഗിക്കുകയില്ല. ഇതാണ്‌ താങ്കൾ ഉദ്ധരിച്ച ഇ'ആനത്തി (2-93) ലെ "ലി അന്നൽ മയ്യിത്ത ലാ യുഖ്റഉ അലൈഹി" എന്നതിന്റെ സാരം.
എന്നാൽ, ഇമാം ഇബ്‌'നു രിഫ്‌'അത്ത്‌ (റ) തുടങ്ങിയവരുടെ പക്ഷം മരിച്ചവർ എന്ന് തന്നെയാണ്‌ ഹദീസിലെ ഉദ്ധേശ്യമെന്നാണ്‌. ആശയപരമായി ഇത്‌ കൂടുതൽ ന്യായയുക്തമായ വീക്ഷണമാണെന്നും മരണപ്പെട്ടവരുടെ ആത്മാവിന്റെ ഗ്രഹണശേഷി അവശേഷിക്കുമെന്നതിനാൽ തനിക്കുമേൽ ഓതുന്നത്‌ കേൾക്കാനും അതിന്റെ ബറകത്ത്‌ നേടാനും കഴിയുന്നതിൽ ജീവനുള്ളവരെ പോലെ തന്നെയാണ്‌ മയ്യിത്തെന്നും 'മയ്യിത്തിന്റെ മേൽ സലാം പറയുക' എന്ന പ്രയോഗം ശരിയാണെങ്കിൽ 'മയ്യിത്തിന്റെ മേൽ ഓതുക' എന്നത്‌ അതിലേറെ ശരിയാണെന്നും ഇമാം ഇബ്‌'നു ഹജർ (റ) പ്രസ്‌'താവിച്ചിട്ടുണ്ട്‌. 'മൗതാ' എന്നതിന്റെ വാക്കർത്ഥം മരണപ്പെട്ടവരെന്ന് തന്നെയാണല്ലോ എന്നും അത്‌ മറ്റൊരർത്ഥത്തിൽ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലല്ലോയെന്നും ഇമാമുകൾ ഊന്നിപ്പറയുന്നു. തുഹ്ഫ : 3-93.

************************************************************************************
ബിസ്മി ചൊല്ലി വായിക്കുക
********************************************************
 ഇഖ്റഅ' എന്ന ശബ്ദത്തിനു തുടർന്നുളള ഭാഗം 'ബിസ്മി റബ്ബിക എന്നാണ്.നാഥൻറെ നാമം ഉച്ചരിച്ചു കൊണ്ടുളള വായനയാണ് ഖുർആനാവശ്യപ്പെടുന്നത്.അതായത് ബിസ്മി ചൊല്ലി വായിക്കാൻ.അപ്പോൾ ബിസ്മി ചൊല്ലി വായിക്കാൻ പറ്റുന്നതാണ് വായിക്കേണ്ടത്.നിഷിദ്ധ കാര്യം ചെയ്യുമ്പോൾ ബിസ്മി ചൊല്ലൽ നിഷിദ്ധമാണെന്നാണ് ഇസ്ലാമിക നിയമം.ബിസ്മി ചൊല്ലി വ്യഭിചരിക്കൽ അല്ലാഹുവിൻറെ നാമത്തെ അപമാനിക്കലാണല്ലോ.വ്യഭിചാരം ലൈംഗികാവയവങ്ങൾക്കു മാത്രമല്ല ശരീരത്തിൻറെ മുഴുവൻ അവയവങ്ങൾക്കും ബാധകമാണെന്നു ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.കണ്ണും കാതും കൈകാലുകളും സ്വന്തം സ്വന്തമായി വ്യഭിചരിക്കുന്നത് ഇന്നിന്ന നിലക്കാണെന്നു നബി(സ) തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്.
മനസ്സും തീർച്ചയായും വ്യഭിചരിക്കും.വർത്തമാന തലമുറയിൽ ഈ വ്യഭിചാരങ്ങളെല്ലാം വ്യാപകമാണ്.ലൈംഗിക വ്യഭിചാരത്തെ അറയ്ക്കുന്നവരും വ്യഭിചാരക്കഥകൾ വായിച്ചോ ലൈംഗിക വികാരമുണർത്തുന്ന ദൃശ്യങ്ങൾ കണ്ടോ ഇതര അവയവങ്ങൾ കൊണ്ട് വ്യഭിചരിക്കുന്നു.സാക്ഷരത വർദ്ധിച്ചപ്പോൾ പുതുതലമുറയെ ഗ്രസിച്ചിരിക്കുന്നത് വായനാ വ്യഭിചാരമാണ്.ബിസ്മി ചൊല്ലി വൃയിക്കാൻ പറ്റുന്നതാണോ നമ്മൾ വായിക്കുന്നതെന്ന് സത്യവിശ്വാസികളെങ്കിലും ആലോചിക്കണം.എന്തു വായിക്കണമെന്നുവിശ്വാസിയെ ധരിപ്പിക്കുന്ന മാനദണ്ഡമാണു "ബിസ്മി ചൊല്ലി വായിക്കുക" എന്ന ഖുർആനിൻറെ ആഹ്വാനം.ഇതാണു നബി(സ)തങ്ങൾക്ക് പ്രത്യക്ഷത്തിൽ ആദ്യമായവതരിച്ച വഹ'യും.



************************************************************************************
 പൊക്ലിനു താഴെ പാന്റ് 
********************************************************
*എന്റെ മകൻ പൊക്ലിനു താഴെയായി ( പൊക്കിൾ വെളിവാക്കിക്കൊണ്ട് ) പാന്റു ധരിച്ചു നിസ്കരിച്ചപ്പോൾ " അതു സ്വഹീഹല്ല. പൊക്കിൾ മറച്ചുകൊണ്ടു മാറ്റി നിസ്കരിക്കണ "മെന്നു ഞാൻ പറഞ്ഞു . അതു കേട്ടു കൊണ്ടിരുന്ന മോന്റെ ഉപ്പ , " നിസ്കാരം സ്വഹീഹാണ് . മാറ്റി നിസ്കരിക്കുകയൊന്നും വേണ്ട . കാരണം ഷർട്ടിന്റെ ഇറക്കം മുട്ടിന്റെ അടുത്തു വരെയുണ്ട് " . എന്ന് ശഠിച്ചു. ഞാൻ വിട്ടില്ല. എന്റെ വാദത്തിൽ തന്നെ ഞാൻ ഉറച്ചുനിന്നു. ഞങ്ങൾ തമ്മിലുള്ള ഈ തർക്കം നിലനിൽക്കുന്നു. ഞങ്ങളിൽ ആരു പറയുന്നതാണു ശരി . 


** നിങ്ങളുടെ കുട്ടി ധരിച്ച ഷർട്ടിന്റെ ഇറക്കം മുട്ടുവരെയുണ്ടെങ്കിലും അതിന്റെ മാറിടം വിശാലമുള്ളതും റുകൂഇലേക്കോ മറ്റോ കുനിയുമ്പോൾ പൊക്കിൾ പോലുള്ള ഔറത്തിന്റെ ഭാഗങ്ങൾ കാണപ്പെടുന്ന വിധവുമാണെങ്കിൽ നിങ്ങൾ പറഞ്ഞതാണു ശരി. കുട്ടിയുടെ നിസ്കാരം സാധുവല്ല. മടക്കി നിസ്കരിക്കണം. മറിച്ച് , കുപ്പായ മാറിലെ ബട്ടണിട്ടുകൊണ്ടോ ഷർട്ടു ശരീരത്തോട് പറ്റിച്ചേർന്നു നില്ക്കുന്നതുകൊണ്ടോ അല്ലെങ്കിൽ പാന്റ് ' ഇൻസൈഡു ' ചെയ്തോ മറ്റോ അരക്കെട്ടിന്റെ ഭാഗത്തു ബന്ധു ചെയ്തു കൊണ്ടോ മേൽ പ്രകാരം ഔറത്തു കാണിക്കുന്നതിനെ തൊട്ടു തടഞ്ഞിട്ടുണ്ടെങ്കിൽ കുട്ടിയുടെ ബാപ്പ പറഞ്ഞതു ശരിയും നമസ്കാരം സാധുവുമാണ്. മടക്കേണ്ടതില്ല. തുഹ്ഫ : 2 - 114.

************************************************************************************
 മയ്യിത്തു കട്ടിലിൽ
********************************************************
കഫൻ ചെയ്ത ശേഷം ഒരു പായകൊണ്ട് മയ്യിത്തിനെ പൊതിഞ്ഞു കൊണ്ടാണല്ലോ മയ്യിത്തു കട്ടിലിൽ കിടത്തുക. ഇവിടെ ഒരു വലിയ മുസ്ല്യാർ മയ്യിത്തു പെണ്ണാണെങ്കിൽ പായ ഈർക്കിൾ കൊണ്ട് കുടുക്കിവയ്ക്കൽ നിർബന്ധമാണെന്നും ആണാണെങ്കിൽ അങ്ങനെ ചെയ്യൽ കറാഹത്താണെന്നും പറഞ്ഞു കേട്ടു. അങ്ങനെ വല്ല വിധിയുമുണ്ടോ.
മയ്യിത്തു കട്ടിൽ പലവിധമാണല്ലോ ഇപ്പോളുള്ളത്. മയ്യിത്തു പള്ളിയിൽ കൊണ്ടുവന്നുവച്ചു നമസ്കരിക്കാൻ വേണ്ടി കട്ടിലിന്റെ മൂടു തുറന്നു വയ്ക്കുന്നു. ഇങ്ങനെ ചെയ്യേണ്ടതുണ്ടോ.
✅ മയ്യിത്തിനെ ബഹുമാനിച്ചു കൊണ്ടാണു കട്ടിലിൽ വയ്ക്കുമ്പോൾ പായ വിരിച്ച് അതിൽ കിടത്തുന്നത്. മയ്യിത്ത് പെണ്ണാണെങ്കിലും ആണാണെങ്കിലും ഈ പായ ഈർക്കിൾ കൊണ്ടോ മറ്റോ കുത്തിക്കെട്ടുകയോ ചുരുട്ടി മടക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ മയ്യിത്ത് പെണ്ണാണെങ്കിൽ അവളുടെ തടിവണ്ണം മറക്കുന്ന ഖുബ്ബപോലുള്ള മൂടി കട്ടിലിനുണ്ടായിരിക്കലും അതുകൊണ്ട് മറക്കലും സുന്നത്തുണ്ട്. തുഹ്ഫ : 3 - 186.
പള്ളിയിൽ വച്ചു മയ്യത്ത് നിസ്കരിക്കുമ്പോൾ കട്ടിലിന്റെ മൂടി എങ്ങനെയും മാറ്റിവക്കേണ്ടതില്ല. ആ മൂടി കുറ്റിയിട്ട് ബന്തു ചെയ്താൽ പോലും. അതേ സമയം , പള്ളിയല്ലാത്ത സ്ഥലത്താവുമ്പോൾ പ്രസ്തുത മൂടി ആണിയിട്ട് ബന്തു ചെയ്താൽ നമസ്കാരം സാധുവാകുന്നതല്ല. കയറുകൊണ്ടോ മറ്റോ ബന്തു ചെയ്താൽ കുഴപ്പമില്ല. വെറുതെ മൂടിവെച്ചതാണെങ്കിൽ എങ്ങനെയും കുഴപ്പമില്ല. ജമൽ : 2 - 180.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 84 )

************************************************************************************
സിഹ്‌'ർ എങ്ങി'നെ ബാത്തിലാക്കും?
************************************************************************************
🔴 ഒരാൾ സിഹ്‌'റിന്‌ വിധേയമായിട്ടുണ്ടെന്ന് ഏതെല്ലാം ലക്ഷണങ്ങൾ കൊണ്ട്‌ മനസിലാക്കാം? എന്ത്‌ കൊണ്ടെല്ലാം സിഹ്‌'റിനെ ബാത്തിലാക്കാൻ കഴിയും? മരണപ്പെട്ട്‌ പോകുമോയെന്ന ഭയം, അനാവശ്യമായി എന്തെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കൽ, അധിക സമയത്തും ഒരുതരം വ്യസനം, നമസ്‌'കാരം ഖുർ'ആൻ പാരായണം ആദിയായ സൽകർമ്മങ്ങൾ ചെയ്യുന്നതിന്‌ ഒരു തരം മടി മുതലായവ സിഹ്‌'റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്നതിന്റെ ലക്ഷണങ്ങളാണോ?

✅ സിഹ്‌'റിന്ന് വിധേയമായിട്ടുണ്ടെന്നതിന്റെ ലക്ഷണങ്ങൾ അത്‌ ബാത്വിലാക്കുവാൻ കഴിവുള്ള വിദഗ്‌'ധന്മാർക്കറിയാം. ഖുർ'ആനിലെ എല്ലാ സൂറത്തുകളുടെയും അവസാന ആയത്തുകൾ എഴുതി കെട്ടുകയും അവ ഓതി മന്ത്രിച്ച വെള്ളം കൊണ്ട്‌ ഏഴ്‌ ദിവസം കുളിക്കുകയും ചെയ്‌'താൽ ബാബിലോണിയക്കാരുടെ മാരകമായ സിഹ്‌'റ്‌ പോലും ബാത്വിലാകുമെന്ന് ചിയ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്‌.
     ചോദ്യത്തിൽ പറഞ്ഞ ലക്ഷണങ്ങൾ വല്ല മാനസിക രോഗ ലക്ഷണങ്ങളാണെന്നാണ്‌ മനസിലാവുന്നത്‌.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 232)




************************************************************************************
 മാതാപിതാക്കളുടെ ചെലവ്
************************************************************************************


🔘 മാതാപിതാക്കൾക്കു ചെലവു കൊടുക്കൽ സന്താനങ്ങൾക്കു നിർബന്ധമുണ്ടോ ? മാതാപിതാക്കൾക്കു സ്വന്തമായി കഴിവുണ്ടെങ്കിലും നിർബന്ധമാകുമോ ? ഒരുത്തന്റെ അദ്ധ്വാനം അവന്റെ ഭാര്യക്കും മക്കൾക്കും മാത്രമേ തികയുന്നുള്ളൂവെങ്കിൽ ( മാതാപിതാക്കൾക്കു ചിലവു കൊടുക്കാൻ തികയുന്നില്ലെങ്കിൽ ) അവൻ എന്തു ചെയ്യണം ? ആരെ മുന്തിക്കണം ? ഒരു വിശദീകരണം ?

✅  മാതാപിതാക്കളുടെ ഭക്ഷണം , വസ്ത്രം , ചികിത്സ പോലുള്ള എല്ലാ ചെലവുകളും സന്താനങ്ങളുടെ മേൽ നിർബന്ധമാണ്. പക്ഷേ ഈ ചെലവുകൾക്ക് മതിയാവുന്ന ധനം സ്വന്തമായി ഉടമസ്ഥതയി ലുള്ള കഴിവുള്ള മാതാപിതാക്കൾക്കു ചെലവു കൊടുക്കൽ നിർബന്ധമില്ല. അതുപോലെ തന്റെയും തന്റെ ആശ്രിതരായ ഭാര്യ , അവളുടെ പരിചാരിക പോലുള്ളവരുടെയും ഒരു പകലിന്റെയും തൊട്ടടുത്ത രാത്രിയിലെയും രണ്ടു നേരത്തെ ഭക്ഷണത്തിനുള്ള വക കഴിഞ്ഞു മിച്ചമുള്ള സന്താനങ്ങൾക്കേ ഈ ചെലവു കൊടുക്കലിന്റെ ബാധ്യത വരുകയുള്ളൂ. തുഹ്ഫ : 8 - 345 , 46, 47.

ഒരുത്തന്റെ വരുമാനം ( അദ്ധ്വാനം വഴിയാകട്ടെ , അല്ലാതാകട്ടെ ) തനിക്കു ബാധ്യതപ്പെട്ട മാതാപിതാക്കൾക്കും ഭാര്യാ സന്താനങ്ങൾക്കുമെല്ലാം കൂടി തികയില്ലെങ്കിൽ ചെലവിന്റെ കാര്യത്തിൽ അവൻ മുൻഗണന നൽകേണ്ട രൂപം ഇപ്രകാരമാണ്.  ആദ്യം സ്വന്തം ചെലവ് , പിന്നെ ഭാര്യമാർ , ശേഷം ധനവും അദ്ധ്വാന ശേഷിയുമില്ലാത്ത ചെറിയവരോ ഭ്രാന്തന്മാരോ ആയ മക്കൾ , ശേഷം മാതാവ് , പിന്നെ പിതാവ് , ശേഷം വലിയ മക്കൾ , അനന്തരം പിതാമഹൻ എന്നിങ്ങനെ. തുഹ്ഫ : ശർവാനി സഹിതം 8 - 352.

( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , ഭാഗം : രണ്ട് , പേജ് : 57. )



************************************************************************************
ബിദ്അത്ത് എന്ത്
************************************************************************************
അഹ്'ലുന്നത്തി വൽ ജമാഅ: ആരാണെന്നും ഈ നാമകരണത്തിനു അടിസ്ഥാനമെന്തെന്നുമാണെന്നാണ് ഇതുവരെ വിവരിച്ചത്. ഇനി ബിദ്അത്ത് എന്താണെന്നും മുബ്തദിഅ് - ബിദ്അത്തുകാരൻ ആരാണെന്നും പറയാം.
ബിദ്അത്ത് എന്താണെന്ന് നബി(സ) തങ്ങൾ തന്നെ നിർവ്വചിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
الصلاة المكتوبة التي بعدها كفارة لما بينهما ، والجمعة إلى الجمعة ، ورمضان إلى رمضان كفارة لما بينهما ثم قال بعد ذلك إلا من ثلث الإشراك بالله ، ونكث الصفقة ، وترك السنة قلنا يا رسول الله : أما الإشراك بالله فقد عرفناه ، فما نكث الصفقة وترك السنة ؟ قال أما نكث الصفقة : أن تبايع رجلا بيمينك ، ثم تختلف إليه فتقتله بسيفك ، وأما ترك السنة : فالخروج من الجماعة
- المستدرك للحاكم
"അഞ്ചുനേരത്തെ നിസ്ക്കാരങ്ങളിലൊന്ന് അതിന്റെ ശേഷം വരുന്ന നിസ്ക്കാരം വരെ ഇടക്കു വരുന്ന പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമാണ്. ഒരു ജുമുഅ: തൊട്ടടുത്ത ജുമുഅ: വരെയും ഒരു റമളാൻ തൊട്ടടുത്ത റമളാൻ വരെയും ഇടക്കുള്ള പാപങ്ങൾക്കു പരിഹാരമാണ്. ശേഷം നബി(സ) പറഞ്ഞു: മൂന്നു പാപങ്ങളൊഴിച്ച്. ഇശ് റാക്കു ബില്ലാ, നക്സു സ്'സ്വഖഫ:, തർക്കുസ്സുന്ന: ഇതാണാ മൂന്നു പാപങ്ങൾ. റിപ്പോർട്ടർ അബൂഹുറൈറ(റ) പറഞ്ഞു: ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇശ് റാക്ക്(ശിർക്ക്) എന്താണെന്നു ഞങ്ങൾക്കറിയാം. തർക്കുസ്സുന്നയും നക്സു സ്'സ്വഖഫയും എന്താണ്? അവിടുന്ന് പറഞ്ഞു:
നിന്റെ വലതു കൈ കൊണ്ട് നീ ഒരാളോട് ബൈഅത്തു ചെയ്യുകയും പിന്നെ അയാളോട് ഭിന്നിച്ചു കൊണ്ട് വിപ്ലവം നയിച്ചു നിന്റെ വാളു കൊണ്ട് നീ അയാളെ വധിക്കുകയുമാണ് നക്സു സ്'സ്വഖഫ:. തർക്കുസ്സുന്ന എന്നാൽ ജമാഅത്തിൽ നിന്നു വിട്ടു നിൽക്കുക തന്നെ"
ഈ ഹദീസ് ഇമാം ഹാക്കിം (റ) തന്റെ മുസ്തദ്'റകിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത് മുസ്ലിമിന്റെ ശർത്വ് പ്രകാരം സ്വഹീഹാണെന്ന് ഹാക്കിം (റ) പ്രസ്താവിച്ചിട്ടുമുണ്ട്.
ഈ ഹദീസിലെ തർക്കുസ്സുന്ന: (സുന്നത്തു വെടിയൽ) കൊണ്ടു വിവക്ഷിതം ബിദ്അത്താണെന്നു വ്യക്തം. ഇമാം ജലാലുൽ ബുൽക്കൈനി(റ) പ്രസ്താവിച്ചു:
السادسة عشرة (من الكبائر) البدعة وهي المراد يترك السنة
"വൻകുറ്റമാണ് ബിദ്അത്ത്. ഹദീസിലെ തർക്കുസ്സുന്ന: കൊണ്ടുദ്ദേശ്യം ബിദ്അത്താണ്".
ഇമാം അഹ്'മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി(സ) പറഞ്ഞു: "വല്ലവനും ഒരു ചാൺ തോതിലെങ്കിലും ജമാഅത്തിൽ നിന്നു വിട്ടു നിന്നാൽ അവൻ ഇസ്ലാമിന്റെ സുഭദ്രതാലി തന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചെറിഞ്ഞവനായി".
ജലാലുൽ ബുൽക്കൈനി(റ) പറഞ്ഞു:
والمراد بذلك اتباع البدع عافان الله من ذلك
"ജമാഅത്തുമായി വിട്ടുപിരിയുകയെന്നാൽ ബിദ്അത്തിനോടു പിൻപറ്റുകയാണുദ്ദേശ്യം".
സുകൃതങ്ങൾ കൊണ്ടു പൊറുക്കാത്ത പാപമെന്ന് നബി(സ) വിശേഷിപ്പിച്ച തർക്കുസ്സുന്ന: - ബിദ്അത്ത് - എന്നാൽ ജമാഅത്തിൽ നിന്നു വിട്ടുനിൽക്കലാണെന്നും അങ്ങനെ വിട്ടുനിന്നവൻ ഇസ്ലാമിന്റെ 'താലി' സ്വയം അഴിച്ചുമാറ്റിയവനാണെന്നും ഈ ഹദീസുകൾ കൊണ്ട് വ്യക്തമായല്ലോ. നബി(സ) തങ്ങൾ പറഞ്ഞ ജമാഅത്ത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത് അവിടുന്ന് പിടിച്ചുനിൽക്കാൻ നിർദ്ദേശിച്ച ജമാഅത്തു തന്നെയാണെന്നു സ്പഷ്ടമാണ്. ആ ജമാഅത്ത് കൊണ്ടുദ്ദേശ്യം കാലാകാലങ്ങളിലുള്ള ഇജ്മാഅ് ആണെന്നും അതെന്താണെന്നും മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ.
അപ്പോൾ ഇജ്മാഅ് നിഷേധിക്കലും കാലാകാലങ്ങളിലുള്ള മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇൽ നിന്നു വിട്ടുനിൽക്കലുമാണ് ബിദ്അത്ത് എന്നു നബി(സ) തങ്ങൾ നിർവ്വചിച്ചതായി ബോദ്ധ്യപ്പെട്ടു.
ദീനിന്റെ അനിഷേദ്ധ്യമായ തെളിവുകളിലൊന്നാണ് ഇജ്മാഅ്. ഇജ്മാഅ് കൊണ്ടോ കിതാബ്, സുന്നത്ത് എന്നിവകളിലെ നസ്വ് (മറ്റൊന്നിനും സാധ്യതയില്ലാത്ത വണ്ണം ഉദ്ദേശ്യം വ്യക്തമായത്) കൊണ്ടോ സ്ഥിരപ്പെട്ട കാര്യമാണ് ഉസൂലുദ്ദീൻ - ദീനിലെ അടിസ്ഥാന വിശ്വാസകാര്യങ്ങൾ. ഈ കാര്യങ്ങളിൽ ഗവേഷണ യോഗ്യരായ (മുജ്തഹിദുകൾ) പണ്ഡിതൻമാർക്കു ഇജ്തിഹാദ് ചെയ്യാൻ പോലും അവകാശമില്ല.
ഇജ്മാഅ്, നസ്വ് എന്നീ ഖണ്ഡിതമായ തെളിവുകളില്ലാത്ത വിഷയങ്ങളാണ് ഇജ്തിഹാദിനു വിധേയമാകുന്നത്. മുസ്തസ്ഫാ 2-103, ഫത്ഹുൽബാരി 13-272. ഇക്കാര്യങ്ങൾക്കാണ് ഫുറൂഉദ്ദീൻ - ദീനിലെ ശാഖാപരമായ കാര്യങ്ങൾ എന്നു പറയുന്നത്. ചുരുക്കത്തിൽ ഖുർആൻ, സുന്നത്ത് എന്നീ സത്യപ്രമാണങ്ങളിൽ നസ്വായി പറഞ്ഞിട്ടുള്ള വിഷയങ്ങൾ, മുസ്ലിം ലോകത്ത് അഭിപ്രായ വ്യത്യാസം കൂടാതെ അംഗീകരിക്കപ്പെടേണ്ടതും വിശ്വസിക്കപ്പെടേണ്ടതുമായ പോലെ കാലാകാലങ്ങളിൽ മുസ്ലിം സമൂഹം അഥവാ പ്രമാണ യോഗ്യരായ മുജ്തഹിദുകൾ, ഒന്നടങ്കം ഏകോപിച്ച ഇജ്മാഉകളും ഗവേഷണത്തിനോ പുനർവിചിന്തനത്തിനോ വിധേയമല്ലാത്ത വിധം വിശ്വസിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമത്രേ. ഇവയാണ് ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളും.
ഈ വിശ്വാസകാര്യങ്ങൾ നിഷേധിക്കലും നിരാകരിക്കലും ഒന്നുകിൽ കുഫ്ർ (ഇസ്ലാമിൽ നിന്നു പുറത്താകൽ) അല്ലെങ്കിൽ ബിദ്അത്ത് - ഇത് രണ്ടാലൊന്നാവും. ളറൂറത്ത് കൊണ്ടറിയപ്പെട്ട - പാമരനും പണ്ഡിതനും ഒരുപോലെ അനിഷേദ്ധ്യമായി അറിയുന്ന - ദീനീ കാര്യങ്ങൾ അവിശ്വസിക്കലും നിരാകരിക്കലും കുഫ്'റാകുമെങ്കിൽ, ഇങ്ങനെ അറിയപ്പെടാത്ത ഇജ്മാഉള്ള വിശ്വാസ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കലും നിരാകരിക്കലും ബിദ്അത്തു - തർക്കുസ്സുന്നത്തുമാവും. ഇതാണു നബി(സ) തങ്ങൾ ജമാഅത്തിൽ നിന്നു - ഇജ്മാഇൽ വിട്ടുനിൽക്കുകയാണു ബിദ്അത്ത് എന്ന് നിർവ്വചിച്ചതിന്റെ സാരവും.
ആകയാൽ ഇജ്മാഉള്ളതും ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ പെട്ടതുമായ വിഷയങ്ങളിൽ നിന്നും ളറൂറത്തു കൊണ്ടറിയപ്പെടാത്തവ വെടിയുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് ബിദ്അത്ത്. പ്രസ്തുത വിശ്വാസ കാര്യങ്ങളാവട്ടെ ഇമാം അബുൽ ഹസനിൽ അശ്അരി(റ)യും അബൂമൻസൂറിനിൽ മാതുരീദി(റ)യും വിസ്തരിച്ചു വിവരിച്ചതായി കഴിഞ്ഞ ഖണ്ഡത്തിൽ പറഞ്ഞിട്ടുണ്ട്. അവരും അനുഗാമികളും നിലകൊണ്ടതാണ് സുന്നത്ത്, സുന്നത്തു ജമാഅത്ത് എന്നിവകളാൽ വിവക്ഷിതം. ഇതിന്നെതിരായ വിശ്വാസങ്ങൾ ബിദ്അത്തും.
ഇമാം ഇബ്നുഹജർ(റ) പ്രസ്താവിച്ചു:
المراد بالسنة ما عليه امام اهل السنة والجماعة الشيخ ابو الحسن الاشعري وابو منصور الماتريدي والبدعة ما عليه فرقة من فرق المبتدعة المخالف لاعتقاد هذين الامامين وجميه اتباعهما
الزواجر لابن حجر١/٨٩
"സുന്നത്ത് കൊണ്ടുദ്ദേശ്യം, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രണ്ടു ഇമാമുകൾ, ശൈഖ് അശ്അരിയും മാതുരീദിയും എതൊന്നിൻമേൽ നിലകൊണ്ടുവോ ആ വിശ്വാസ കാര്യങ്ങളാണ്. ബിദ്അത്ത് എന്നാൽ ഇവർ രണ്ടുപേരുടെയും അവരുടെ മുഴുവൻ അനുഗാമികളുടെയും വിശ്വാസത്തിന് എതിരായി നിലകൊള്ളുന്ന ബിദ്അത്തിന്റെ സംഘങ്ങളിൽ നിന്ന് ഏതെങ്കിലും സംഘം വെച്ചു പുലർത്തുന്ന വിശ്വാസങ്ങളുമാണ്."
(സവാജിർ 1-89 ഫതാവൽ ഹദീസിയ്യ: പേ:200 ലും ഇപ്രകാരം കാണാം).
📚മൗലാനാ നജീബ് ഉസ്താദിന്റെ പഴയ ഒരു പുസ്തകത്തിൽ നിന്നും📚



************************************************************************************
മറ്റു മദ്‌ഹബുകാരെ തുടരൽ
 ************************************************************************************
ചോദ്യം: മറ്റു മദ്‌ഹബുകാരെ തുടർന്നു നിസ്കരിക്കുന്നതിന്റെ വിധിയെന്ത്‌? അവരുടെ ജുമുഅ: നടക്കുന്ന സ്ഥലത്ത്‌ എത്തിയാൽ അതിൽ പങ്കെടുക്കൽ നിർബന്ധമാണോ? ളുഹ്‌ർ നിസ്‌കരിച്ചാലും മതിയാകുമോ? ജുമുഅ:യും അല്ലാത്ത നിസ്‌കാരവും ഈ വിഷയത്തിൽ തുല്യമാണോ?
✅ഉത്തരം: ഇതര മദ്‌ഹബുകാരെ തുടർന്നു നമസ്‌'കരിക്കൽ കറാഹത്താണ്‌. ജുമുഅ:യും അല്ലാത്ത നമസ്‌കാരവും ഇതിൽ തുല്യമാണ്‌. അതിനാൽ, കറാഹത്തോടു കൂടെ അത്തരം ജുമുഅ:യിൽ പങ്കെടുക്കൽ നിർബന്ധമില്ല. ളുഹ്‌ർ നമസ്‌കരിച്ചാൽ മതിയാകും. (തുഹ്ഫ: 2-254 നോക്കുക).
📚മൗലാനാ നജീബ്‌ ഉസ്താദിന്റെ ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം മാസിക 2014 ജൂൺ📚


************************************************************************************
ജീവികളുടെ റൂഹും അസ്‌'റാ'ഈൽ?
************************************************************************************
🔴 മനുഷ്യനെ മാത്രമാണോ മലക്കുൽമൗത്‌ മരിപ്പിക്കുന്നത്‌? അല്ല, ഇതര ജീവികളുടെ ആത്മാവിനെ പിടിക്കുന്നതും മലക്കു തന്നെയാണോ?
✅ എല്ലാ ജീവികളുടെ ആത്മാവിനെ പിടിക്കുന്നതും മലക്കുൽമൗത്‌ തന്നെയാണെന്നാണ്‌ ഹദീസുകളും മറ്റും അറിയിക്കുന്നത്‌. പല ഇമാമുകളും അങ്ങനെ വ്യക്തമാക്കിയിട്ടുമുണ്ട്‌. ഫതാവൽ ഹദീസിയ്യഃ പേ. 5.
(മൗലാനാ എ. നജീബ്‌ മൗലവി, നുസ്രത്തുൽ അനാം മാസിക. 2012 ജനുവരി)

************************************************************************************
നിസ്‌'കാരത്തിൽ മൂന്ന് പ്രാവശ്യം ചൊറിഞ്ഞാലോ?
************************************************************************************
🔴 ഒരാൾ നമസ്‌'കാരത്തിൽ മൂന്ന് തവണ തുടർച്ചയായി ചൊറിഞ്ഞാൽ നമസ്‌'കാരം ബാത്വിലാകുമോ? ഒരു വിശദീകരണം?
✅ നമസ്‌'കാരത്തിൽ ഒരു പ്രവൃത്തി മൂന്ന് പ്രാവശ്യം തുടർച്ചയായി കൊണ്ടുവന്നാൽ നമസ്‌'കാരം ബാത്വിലാകുന്നതാണ്‌. പക്ഷേ കൈപ്പടം അനങ്ങാതെ ചൊറിയുന്നതിന്‌ വേണ്ടി വിരലുകൾ മാത്രം പല പ്രാവശ്യം തുടർച്ചയായി അനങ്ങുന്നത്‌ കൊണ്ട്‌ നമസ്‌'കാരം ബാത്വിലാകുന്നതല്ല. എങ്കിലും അത്‌ കറാഹത്താണ്‌. അപ്രകാരം സഹിക്കവയ്യാത്ത ചൊറി കാരണം കൈപ്പടം തന്നെ അനക്കാതെ നിവൃത്തിയില്ലെന്ന് വന്നാൽ അതനക്കുന്നത്‌ കൊണ്ടും നമസ്‌'കാരം ബാത്വിലാകുന്നതല്ല. ഫത്‌'ഹുൽ മു'ഈൻ പേജ്‌ 73 നോക്കുക.
(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 234)
************************************************************************************
ആരാധന കൊണ്ടും കളിയോ?
************************************************************************************

    ആത്മീയ വളർച്ചക്കും പരലോക പുണ്യത്തിനും വേണ്ടി നാം ചെയ്യുന്ന ദിക്റ്- സ്വലാത്തുകളും പ്രകീർത്തനങ്ങളുമെല്ലാം കൂട്ടംകൂടിയും പെരുമ കാട്ടിയും മൈക്കു കെട്ടിയും മാത്രമേ നമുക്കു നിർവ്വഹിക്കാനറിഞ്ഞൂടൂ എന്നു വന്നിരിക്കുന്നു.  നാളത്തെ പണ്ഡിതന്മാരെ നാം പരിശീലിപ്പിച്ചു വളർത്തുന്നതു തന്നെ ഇങ്ങനെയാണ്. ദർസുളള പളളികളിൽ മുതഅല്ലിമുകൾ മഗ'രിബിനു വേണ്ടി വൂളൂവെടുത്തു തയ്യാറായി വന്ന് ' സുബ്ഹാനല്ലാഹി വബിഹംദിഹീ......' എന്നു ചൊല്ലിക്കൊണ്ടിരിക്കുന്ന പതിവ് നൂറ്റാണ്ടുകളായി ഇവിടെ നിലനില്ക്കുന്നതാണ്.  ഇതു പക്ഷേ , പളളിയിൽ തത്സമയം വരുന്നവരല്ലാതെ അറിയാറില്ലായിരുന്നു. അറിയേണ്ടതുമില്ല.  സ്വന്തം ആത്മീയ വളർച്ചക്കു വേണ്ടി ഉസ്താദുമാർ വിദ്യാർത്ഥികൾക്കു ശീലിപ്പിക്കുന്നതാണിത്.  എന്നാൽ, ഈ അടുത്ത കാലത്തായി മൈക്കു കെട്ടി കൊട്ടിപ്പാടുകയാണ് ഈ ദിക്റു പോലും. നാട്ടിലെ പെണ്ണുങ്ങളും ഭക്തന്മാരും അറിയാതെന്തു ദിക്റ്! ചിലർക്കിതു നാട്ടിലെ വഹ്ഹാബികളെ  രോഷം കൊളളിക്കുന്നതിനുളളതാണ്. കല്യാണവീട്, മരിച്ചവീട് എന്നിങ്ങനെ നാലാൾ കൂടുന്നിടത്തെല്ലാം ദുആ കൊണ്ടും ഖുർആൻ കൊണ്ടും എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ് പലരും നടത്തുന്നത്. സംഘടനാ പക്ഷപാതിത്തം മൂത്ത പലർക്കും ഇതെല്ലാം തങ്ങളുടെ ഗ്രൂപ്പിൻറെ ശക്തി തെളിയിക്കാനുളള ചടങ്ങുകളാണ്. തങ്ങളുടെ പാർട്ടിയുടെയും ഗ്രൂപ്പിൻറെയും ആളല്ല മുന്നിൽ നില്ക്കുന്നതെങ്കിൽ പളളിയിലെ ജമാഅത്തു പോലും രണ്ടാമതു ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തുന്നവർ മരിച്ച വീട്ടിലെ ദുആയിലും ദിക്റുകളിലും മറു ഗ്രൂപ്പുകാർക്ക് ആമീൻ പറയാൻ തയ്യാറാകുമോ? കൂടെച്ചൊല്ലാൻ കൂട്ടാക്കുമോ?

      ഇതൊന്നും അതിശയോക്തി കുറിക്കുന്നതല്ല. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ, അനുഭവങ്ങൾ അതേപടി കുറിക്കുകയാണ്. അല്ലാഹുവിനു വേണ്ടി ചെയ്യുന്ന, പരലോകത്തു പുണ്യം കിട്ടാൻ വേണ്ടി പ്രവർത്തിക്കുന്ന, സ്വന്തം ആത്മാവിൻറെ ഉയർച്ചയും വളർച്ചയും ലക്ഷ്യമാക്കുന്ന പവിത്രമായ ആരാധനാ കർമ്മങ്ങളിൽ നാം കാട്ടുന്ന നാട്യങ്ങളാണിത്. നമ്മുടെ കർമ്മങ്ങളെപ്പോലെ മനസ്സിൻറെ ഉളളറകൾ കാണുന്ന- ബാഹ്യ ചേഷ്ടകളെക്കാൾ ഖൽബിൻറെ ഉളളിലേക്കു നോക്കുന്ന സർവ്വജ്ഞനും സർവ്വശക്തനുമായ റബ്ബിനോടു പ്രാർത്ഥിക്കുമ്പോളും മുനാജാത്തു നടത്തുമ്പോളും നാം കെട്ടുന്ന കപട വേഷങ്ങളുടെ ചിത്രം! എങ്കിൽ മനുഷ്യരോടു ബന്ധപ്പെടുന്ന മേഖലകളിൽ നാമെത്ര മുഖംമിനുക്കൽ നടത്തും! ഏതറ്റം വരെ വേഷം കെട്ടും!

       ഏതായാലും ആരാധനകളിൽ ജനശ്രദ്ധയാകർഷിക്കാനും ഭക്തന്മാരെ ചൂഷണം ചെയ്യാനും ഗ്രൂപ്പിൻറെയും പാർട്ടിയുടെയും പെരുമ കൂട്ടാനും സാന്നിദ്ധ്യമറിയിക്കാനും മിനക്കെടുന്നത് ചെറിയ തെറ്റല്ലന്നോർക്കണം. പടച്ച തമ്പുരാനെ പരിഹസിക്കലാണത്. " അല്ലാഹുവിന് അവനർഹിക്കുന്ന സ്ഥാനം അവർ വകവച്ചു നല്കുന്നില്ല" എന്ന് അല്ലാഹു കുറ്റപ്പെടുത്തിയിടത്തേക്ക് തരംതാഴലാണത്. യജമാനനായ അല്ലാഹുവിനെക്കൊണ്ടും അവൻറെ ആരാധനകൾ കൊണ്ടും കളിക്കുന്നത് തീക്കളിയാണ്. അല്ലാഹുവിൽ അഭയം!

➿മൗലാനാ നജീബ് മൗലവിയുടെ * ലഘുചിന്തകൾ * എന്ന പുസ്തകത്തിൽ നിന്ന്.(ഭാഗം:3. പേ:48,49)➿
************************************************************************************
മീസാൻ കല്ലുമ്മൽ പേരെഴുതലോ?
************************************************************************************
🔴 മീസാൻ കല്ലുമ്മൽ ആയത്ത്‌, പേര്‌, നസബ്‌, താരീഖ്‌ എന്നിവ എഴുതുന്നതിൽ ശാഫി'ഈ മദ്‌'ഹബിൽ ബലപ്പെട്ട അഭിപ്രായമെന്ത്‌?

✅ പ്രസ്‌'തുത കല്ലിന്മേൽ ആയത്ത്‌ മുതലായവ എഴുതൽ കറാഹത്താണ്‌. പക്ഷേ ഖബ്‌'റാളിയെ അറിയപ്പെടാൻ വേണ്ടി പേരുകൾ എഴുതേണ്ടതാണെന്ന് ചില അഭിപ്രായമുണ്ട്‌. ഇത്‌ തുഹ്ഫഃ, നിഹായഃ മുതലായ കിതാബുകളിൽ നിന്ന് മനസിലാകുന്നതാണ്‌. എന്നിരിക്കെ ഉലമാ'അ്, ഔലിയാ'അ് മുതലായവരുടെ മീസാൻ കല്ലുമ്മൽ പേരെഴുതി കാണുന്നതിനെ ആക്ഷേപിക്കാവതല്ല.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 197)



************************************************************************************
 മാംസം പുണ്യം 
************************************************************************************

🔘 നാല്പതു ദിവസം മാംസം തിന്നാതിരിക്കുന്നത് ഗുണകരമല്ലെന്നും ഏറ്റവും മുന്തിയ  ' കൂട്ടാൻ ' ഇറച്ചിയാണെന്നും പറഞ്ഞു കേട്ടു.  ഇതിൽ വല്ല അടിസ്ഥാനവുമുണ്ടോ. ❓

✅  " ദുൻയാവിലെയും പരലോകത്തെയും ഭക്ഷണങ്ങളിൽ ഏറ്റവും മുന്തിയതു മാംസമാണെ" ന്ന  നബിവചനം ആധാരമാക്കി ഇറച്ചിയാണ് ഏറ്റവും മുന്തിയതെന്ന് ഇമാം റംലി (റ) യെപ്പോലുള്ളവർ പ്രബലപ്പെടുത്തിയിട്ടുണ്ട്.  നാല്പതു ദിവസം തുടർച്ചയായി അതു തിന്നുന്നതു ഹൃദയ കാഠിന്യം ഉണ്ടാക്കുമെന്നും അതേ സമയം , നാല്പതു ദിവസം തുടർച്ചയായി മാംസം ഒഴിവാക്കുന്നതു സ്വഭാവം ചീത്തയാകാൻ വഴിവയ്ക്കുമെന്നും ഇമാം ഗസ്സാലി ( റ ) അഭിപ്രായപ്പെട്ടിട്ടുണ്ട്.  ശർവാനി :  1 - 299.

( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ,  രണ്ടാം ഭാഗം , പേജ് :  106 , 107 )
************************************************************************************
നബി(സ) തങ്ങൾ നിരക്ഷരനായ സർവ്വജ്ഞ വിജ്ഞൻ
************************************************************************************
അല്ലാമ: ഫഖ്‌റുദ്ദീൻ അർറാസി(റ) (ഹി: 544-604)

വായിക്കാനും എഴുതാനുമറിയാത്ത
സമൂഹത്തിലെ ഒരംഗം എന്ന നിലയിലാണു നബി(സ)തങ്ങളെ 'ഉമ്മിയ്യ്‌' എന്നു ഖുർആൻ വിശേഷിപ്പിച്ചത്‌. നബി(സ)യും ഇതുപോലെ എഴുത്തും വായനയും പഠിക്കാത്തയാളായിരുന്നു. ഇതു നബി(സ) തങ്ങളേ സംബന്ധിച്ചിടത്തോളം ഒരു ന്യൂനതയല്ല. നബിയുടെ പ്രവാചകത്വത്തിന്റെ രേഖയായ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ്‌. പല വിധേന ഇതു മനസ്സിലാക്കാം.

ഒന്ന്: ഏതൊരു പ്രഭാഷകനും ഒരിക്കൽ നടത്തിയ പ്രഭാഷണമോ വാക്കുകളോ രണ്ടാമത്‌ ആവർത്തിക്കുമ്പോൾ അതിൽ മാറ്റമുണ്ടാകും. ആദ്യത്തേതിൽ നിന്നു ചിലത്‌ ഒഴിഞ്ഞു പോവുകയോ ചിലതു കൂടിപ്പോവുകയോ ചെയ്യും. ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും. നബി(സ) തങ്ങൾ എഴുതാനും വായിക്കാനും അറിയാതിരിക്കെ അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്തു കൊടുക്കുമ്പോൾ എത്രതവണ ഓതിക്കൊടുത്താലും അൽപ്പം പോലും ഏറ്റമോ ചുരുക്കമോ ഇല്ലാതെ, ആദ്യത്തേതിൽ നിന്ന് ഒരു വ്യത്യാസവുമില്ലാതെ നബി(സ) ആവർത്തിക്കും. ഇത്‌ ഒരത്ഭുതമാണ്‌. എഴുത്തും വായനയുമറിയുന്ന ആളാണെങ്കിൽ ഇതു തന്റെ വാക്കുകൾ എഴുതിവെച്ചതു കൊണ്ടോ ആരെങ്കിലും എഴുതിയതു വായിച്ചു പഠിച്ചതു കൊണ്ടോ ആണെന്ന ആരോപണത്തിനു സാധ്യതയുണ്ടായിരുന്നു. നിരക്ഷരനായതു കൊണ്ടു നബി(സ)യുടെ ഈ പാരായണം അല്ലാഹുവിങ്കൽ നിന്നുള്ള അത്ഭുതസിദ്ധി കൊണ്ടാണെന്നതിനു തെളിവാകുന്നു. ഇതാണു ഖുർആൻ പറയുന്നത്‌. "നാമാണു തങ്ങളെ ഓതിക്കേൾപ്പിക്കുന്നത്‌. അതുകൊണ്ടാണു തങ്ങൾ മറവിയില്ലാതെ, മാറ്റമില്ലാതെ പാരായണം ചെയ്യുന്നത്‌". (സൂറ:അൽ അഅ്ലാ).

രണ്ട്‌: നബി(സ) തങ്ങൾക്ക്‌ എഴുത്തും വായനയും അറിയുമായിരുന്നെങ്കിൽ നബി(സ) പറയുന്ന ദിവ്യജ്ഞാനങ്ങളെല്ലാം പൂർവ്വവേദങ്ങൾ പഠിച്ചുണ്ടാക്കിയതാണെന്ന് ആരോപിക്കപ്പെടുമായിരുന്നു.വിദ്യാഭ്യാസമോ ഗ്രന്ഥപാരായണമോ ഇല്ലാതെ ജ്ഞാനനിർത്‌ധരിയായ ഖുർആൻ ഓതിക്കൊണ്ടിരിക്കുന്നതു നബി(സ)യുടെ അമാനുഷസിദ്ധി തന്നെയാണ്‌. ഇതാണല്ലാഹു പറഞ്ഞത്‌: "തങ്ങൾ ഖുർആൻ ഇറങ്ങും മുമ്പ്‌ ഒരു ഗ്രന്ഥവും പാരായണം ചെയ്യുന്നവരായിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കിൽ ഈ നിഷേധികൾക്കു തങ്ങൾ വായിച്ചു പഠിച്ചു പറയുന്നതാണ്‌; അല്ലാഹുവിങ്കൽ നിന്നവതരിച്ചതല്ല എന്നു സംശയിക്കാൻ വകുപ്പുണ്ടായിരുന്നു." (സൂറ:അൻകബൂത്ത്‌).

മൂന്ന്: അക്ഷരാഭ്യാസം വളരെ ലളിതമാണ്‌. അതിന്നു വലിയ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. എത്രയോ പൊട്ടന്മാർ ഈ വിദ്യ വളരെ വേഗം കൈവശപ്പെടുത്തുന്നുണ്ട്‌. എന്നാൽ, ഈ ലളിതമായ അക്ഷരാഭ്യാസം നേടിയില്ലെങ്കിലോ അതു ഗ്രഹണശേഷിയിലും ബുദ്ധിയിലും അറിവിലും വലിയ കുറവു സൃഷ്ടിക്കുകയും ചെയ്യും. നബി(സ) തങ്ങളുടെ കാര്യമോ ഇതിനു നേരെ വിപരീതമാണ്‌. മുൻഗാമികളുടെയും പിൻഗാമികളുടെയും മുഴുവൻ വിജ്ഞാനങ്ങളും മനുഷ്യ ചിന്തകൊണ്ടു സാധിക്കാത്ത അറ്റമില്ലാത്ത വിജ്ഞാനതത്ത്വങ്ങളും നബി(സ) തങ്ങൾക്കറിയാം. ഏതൊരു ചെറിയ മനുഷ്യനും സ്വായത്തമാക്കാവുന്ന അക്ഷര വിദ്യയോ നബി(സ)ക്കു വഴങ്ങുന്നുമില്ല. ഇതു വല്ലാത്തൊരു വൈരുദ്ധ്യമാണല്ലോ. അസാധാരണ വൈരുദ്ധ്യം. നിരക്ഷരനായ ഒരാൾ സകല സാക്ഷരരെയും വെല്ലുന്ന വിദ്വാനും വിജ്ഞനും! ഇതും നബി(സ) യുടെ അമാനുഷികതക്കും പ്രവാചകത്വത്തിനും തെളിവാണ്‌.

ഇതുകൊണ്ടാണു നബിക്ക്‌ ഉമ്മിയ്യ്‌ എന്ന വിശേഷണം അഭിമാനത്തിന്റെ പൊൻതൂവലാകുന്നത്‌.

➖അത്തഫ്‌സീറുൽ കബീർ: 15-25➖

സൂചിക - നുസ്രത്തുൽ അനാം: 2005 മെയ്‌-ജൂൺ.
************************************************************************************
 തല മുണ്ഡനം
************************************************************************************
🔘 തലമുടി കളയുന്നതിന്റെ വിധിയെന്ത് ?  കളഞ്ഞ മുടി എന്തു ചെയ്യണം ❓

✅ തല മുണ്ഡനം ചെയ്യൽ മുബാഹ് ( ചെയ്യലും ചെയ്യാതിരിക്കലും ഒരു പോലെ അനുവദനീയം )  ആണ്.  പക്ഷേ തലമുടി കൊണ്ട് ശല്യ മുള്ളവർക്കും നന്നായി ചീകാനും എണ്ണയിടാനും മറ്റും ബുദ്ധിമുട്ടുള്ളവർക്കും മുണ്ഡനം ചെയ്യൽ സുന്നത്താണ്. തുഹ്ഫ : 2 - 476.  കളഞ്ഞ മുടി ,  മുറിച്ച നഖം പോലുള്ളതു കുഴിച്ചു മൂടൽ സുന്നത്താണ്. ശർവാനി :  2 - 476.

( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം ,  പേജ് :  49 )

************************************************************************************
ഗൾഫുഭർത്താവു കുറ്റക്കാരനല്ലെ ?
************************************************************************************
🔘 ഒരു ഭാര്യക്കു ഭർത്താവില്ലാതെ നാലു മാസം വരെ മാത്രമേ ക്ഷമിക്കാൻ കഴിയുകയുള്ളൂവെന്നും നാലു മാസത്തിലേറെ ക്യാമ്പുകളിൽ കഴിയുന്ന തന്റെ ഭടന്മാർ തിരിച്ചു വരുവാൻ ഉമർ ( റ ) ഓർഡർ കൊടുത്തിരുന്നു വെന്നും കേൾക്കുന്നു.
            എന്നാൽ രണ്ടും മൂന്നും വർഷം ഗൾഫിൽ കഴിയുന്ന ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോടു ചെയ്യുന്ന തെറ്റിനു കുറ്റക്കാരാകില്ലേ.❓

✅  ഇല്ല.  നാലുമാസമെന്നല്ല. ജീവിതകാലം മുഴുക്കെത്തന്നെ തന്റെ ഭാര്യയുമൊത്തു ശയിക്കാതെയും ഭോഗം നടത്താതെയും കഴിയുന്നതു പോലും മനുഷ്യത്ത്വപരമായും ധാർമ്മികമായും ശരിയല്ലെങ്കിലും നിയമ പരമായി കുറ്റകരമല്ല. ഭാര്യയെ ഇക്കാര്യത്തിൽ തീരെ മുടക്കാചരക്കായി ഇടാതിരിക്കലും നാലുദിവസത്തിൽ ഒരിക്കലെങ്കിലും കൂടെ ശയിക്കലും സുന്നത്തേയുള്ളൂ. തുഹ്ഫ :  7 - 440 , 41.

    നാലു മാസമേ ഭർത്താവിനെ വിട്ടു ക്ഷമിക്കാൻ ഒരു സ്ത്രീക്കു കഴിയൂ എന്നതിന്റെ ഉദ്ദേശ്യം , നാലു മാസം കഴിഞ്ഞാൽ അവർ മരിക്കുമെന്നോ ഇല്ലെങ്കിൽ അന്യപുരുഷന്മാരുമായി ബന്ധപ്പെടുമെന്നോ അല്ല.  കൂട്ടു ജീവിതവും സഹശയനവുമില്ലാത്ത പൊറുതികേടനുഭവിക്കാതെ കവിഞ്ഞാൽ നാലുമാസമേ പ്രകൃത്യാ സ്ത്രീകൾ കഴിഞ്ഞുകൂടുകയുള്ളൂവെന്നാണ്.  ഈ പൊറുതി കേടു തന്റെ ഭരണത്തിൽ വിവാഹിതകളായ സ്ത്രീകൾ താൻ മൂലം അനുഭവിക്കരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ഉമർ ( റ ) തന്റെ പട്ടാളക്കാർ നാലു മാസത്തിലധികം വീടും വീടരെയും വിട്ടു ക്യാമ്പുചെയ്യരുതെന്നു വിലക്കിയത്.  ഇതു തന്റെ ഭരണകാലത്തു നാട്ടിൽ ധർമ്മവും വിശുദ്ധിയും നിലനിൽക്കണമെന്ന കർക്കശമായ ലക്ഷ്യത്തോടെ ഖലീഫ നടപ്പാക്കിയ ഒരു ഭരണ നടപടി മാത്രമാണ്.  നാലു മാസത്തിൽ കൂടുതൽ ഭാര്യമാരെത്തൊട്ടു വിട്ടു നില്ക്കുന്നതു ശർഇൽ തെറ്റാണെന്നും കുറ്റകരമാണെന്നും ഇതുകൊണ്ടുവരുന്നില്ല. സ്വന്തം ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടിയാണു ഭർത്താക്കന്മാർ ഒന്നും രണ്ടും വർഷവും അതിലധികവും വിദേശത്തുപോയി ദണ്ഡിക്കുന്നത്. ഇതെങ്ങനെ അവരോടു കാണിക്കുന്ന തെറ്റാകും ?! തങ്ങൾക്കുവേണ്ടി ബലിയാടാക്കപ്പെടുന്ന തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ഈ ഭാര്യമാർ സ്നേഹാദര പൂർവ്വം ഓർക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും  അവരുടെ വിരിപ്പിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുകയുമാണു വേണ്ടത്.  ഇല്ലെങ്കിൽ അവർ നന്ദികെട്ടവരും കുറ്റക്കാരുമാകും.

  ( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , ഒന്നാം ഭാഗം , പേജ് : 41 , 42 )

************************************************************************************
ആക്രമണ യുദ്ധം?
************************************************************************************

ചോദ്യം: " രണ്ടാം ഘട്ടം മദീനയിലെ പത്തുവർഷവും ഘുലഫാഉർറാശിദയുടെ ഭരണ കാലവുമാണ്. അവ യുദ്ധം അനുവദിക്കപ്പെട്ട വർഷങ്ങളാണ്. പ്രസ്തുത കാലഘട്ടത്തിലെ യുദ്ധങ്ങൾ പ്രതിരോധമോ പ്രത്യാക്രമണമോ ആയി മാത്രം വിലയിരുത്താൻ സാധിക്കുന്നതാണ്." (അൽ ഇർഫാദ് മാസിക . പു:18. ലക്കം:9 ൽ എം.എ അബ്ദുൽ ഖാദിർ മുസ്ല്യാർ)

   പ്രതിരോധത്തിനും പ്രത്യാക്രമണത്തിനുമല്ലാതെ ആക്രമണ യുദ്ധം ഇസ്ലാം അനുവദിച്ചിട്ടില്ലേ? ബുൽബുൽ എന്തു പറയുന്നു?

ഉത്തരം: പ്രതിരോധവും പ്രത്യാക്രമണവും മാത്രമല്ല, ആക്രമണവും ഒരു പ്രസ്ഥാനത്തിൻറെ നിലനില്പിനാവശ്യമാണ്. ഇസ്ലാമിക പ്രസ്ഥാനവും രാഷ്ട്രവും മാത്രം ഇതിനപവാദമല്ല. യുദ്ധം നിയമമാക്കപ്പെട്ട ശേഷം പ്രതിരോധപരവും പ്രത്യാക്രമണപരവുമെന്ന പോലെ ആക്രമണ യുദ്ധവു ഇസ്ലാമിൽ അംഗീകൃതമാണ്. നബി (സ) യുടെയും ഖുലഫാഇൻറെയും കാലത്തെ ഇസ്ലാമിക യുദ്ധങ്ങളിൽ ആക്രമണ യുദ്ധങ്ങൾ ധാരാളമുണ്ട്.

    ഏതെങ്കിലും മലയാള- ഉർദു സാഹിത്യങ്ങളിലെ മക്കീ, മദനീ കാലഘട്ട  വിഭജനവും യുദ്ധവ്യാഖ്യാനവും വായിച്ചു പകർത്തുന്നതിനു പകരം മുസ്ലിം പണ്ഡിതന്മാർ വിശേഷിച്ചു സുന്നികൾ, നമ്മുടെ ഫിഖ്ഹു ഗ്രന്ഥങ്ങളിലെ ജിഹാദിൻറെയും സിയറിൻറെയും അദ്ധ്യായം ആദ്യന്തം വായിച്ചു പഠിക്കുകയാണാവശ്യം.


⁠⁠⁠⁠
************************************************************************************
സ്ത്രീയും തിരുദർശനവും
************************************************************************************
ചോദ്യം: സ്ത്രീകൾ കൂടാരങ്ങളിൽ ജീവിക്കുന്നവരാണെന്നും അതിനാൽ പരലോകത്ത് അവർക്ക് അല്ലാഹുവിനെ കാണാൻ ഭാഗ്യം ലഭിക്കുകയില്ലെന്നും ഇബ്നുഹജറിനിൽ ഹൈതമി (റ) പറയുന്നു. (ഫതാവൽ ഹദീസിയ്യ: പേ.184,185) മുജാഹിദുകളുടെ ഇസ്ലാം വാ:1, പേ: 1359 ലാണ് ഈ പ്രസ്താവം. ഇതു ശരിയോ ? 

ഉത്തരം: പൂർവ്വ സൂരികളായ ഇമാമുകളെയും അവരുടെ കിതാബുകളെയും കൊച്ചാക്കിക്കാണിക്കുക പുത്തൻവാദികൾക്കു ഹോബിയാണ്. അതിനെന്തു നെറികേടും അവർ കാണിക്കും. ഇതിലൊന്നാണ് ഇബ്നു ഹജറിനിൽ ഹൈതമി (റ) യുടെയും ഫതാവൽ ഹദീസിയ്യയുടെയും പേരിൽ ചാർത്തിയ ഈ പുതിയ ആരോപണം. മഹ്ശറിൽ നിൽക്കുമ്പോൾ സ്ത്രീകൾ പൂരുഷന്മാരെപ്പോലെ അല്ലാഹുവിനെ കാണുമോ? എന്ന ചോദ്യത്തിന് ഇമാം ഇബ്നുഹജർ നൽകിയ ഫത'വായിൽ നിന്നും അടർത്തിയെടുത്തു തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണു പ്രസ്തുത ഗ്രന്ഥത്തിൽ. സ്ത്രീകളും അല്ലാഹുവിനെ കാണും എന്നാണ് ഇബ്നുഹജർ(റ) അതിനു നൽകിയ മറുപടി. എന്നിരിക്കെ സത്രീകൾക്ക് അല്ലാഹുവിനെ കാണാൻ ഭാഗ്യം ലഭിക്കുകയില്ലെന്ന് ഇബ്നുഹജർ(റ) പറയുന്നതായെഴുതിയത് ശുദ്ധ കളവാണ്. ദുരാരോപണവും! എന്നാൽ സ്വർഗ്ഗത്തിൽ വച്ചുളള അല്ലാഹുവിനെ കാണൽ സംബന്ധിച്ച്, 'സ്ത്രീകൾ ഖൈമകളിൽ ബന്ധിതകളാണെന്നു' ഖുർആൻ പറഞ്ഞിട്ടുളളതു കൊണ്ടും അവരുടെ കാഴ്ച പ്രത്യേകം എടുത്തു പറഞ്ഞു പ്രമാണങ്ങളില്ലാത്തതു കൊണ്ടും അവർ ഈ കാഴ്ച കാണുകയില്ലെന്ന ഒരഭിപ്രായം- അതു ദുർബ്ബലമാണെന്നു ചൂണ്ടിക്കൊണ്ടു തന്നെ ഇബ്നുഹജർ(റ) ആ ഫത'വായിൽ ഉദ്ധരിച്ചിട്ടുണ്ട്. ശേഷം സത്യവിശ്വാസികളായ സത്രീകൾ സ്വർഗ്ഗത്തിൽ വച്ച് അല്ലാഹുവിനെ കാണുമെന്ന ഇമാം ദാറഖുത്വ'നി നിവേദനം ചെയ്ത ഹദീസ് ഉദ്ധരിച്ചു കൊണ്ട് സത്രീകൾക്കും തിരുദർശനമുണ്ടെന്ന വീക്ഷണം ബലപ്പെടുത്തുകയാണ് ഇബ്നുഹജർ(റ) തൻറെ ഫതാവൽ ഹദീസിയ്യയിൽ ചെയ്തത്. ഇതു മനസ്സിലാകാതെയോ അഥവാ തിരിയായ്മ നടിച്ചോ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണു മുജാഹിദുകൾ. ചില സാധനങ്ങൾക്കു പ്രകൃതിയേകുന്ന വളവ് എത്ര നിവർത്താൻ ശ്രമിച്ചാലും നിവരുകയില്ലല്ലോ. മൗലാനാ നജീബ് മൗലവിയുടെ പ്രശ്നോത്തരം. ഭാഗം:1, പേ: 118 

************************************************************************************

ദേവുബന്തീ പണ്ഡിതര്‍ നവോത്ഥാന ശില്‍പ്പികള്‍.

***********************************************************************************************
ചോദ്യം : നാം ചെറുപ്പം മുതലേ പഠിച്ചു വന്നതും മൗലിദ്കിതാബുകളിലും മറ്റും കാണുന്നതും ആയ നബി ജനനത്തോടനുബന്ധിച്ചുണ്ടായ അത്ഭുതങ്ങളിലെ സാവാ തടാകം വറ്റി എന്ന വിഷയത്തെ പറ്റി വഹ്ഹാബികളുടെ അല്ഇസ്ലാഹില്‍ (ആഗസ്റ്റ്ലക്കം) സാലത്തൂര്അബൂബക്കര്ഫൈസിയുടെ ' തടാകം വറ്റിയതും അനുഗ്രഹമോ?' എന്ന കുറിപ്പാണ് എന്റെ സംശയത്തിനുള്ള കാരണം.
അങ്ങനെ ഒരു സംഭവം തഫ്സീറിലോ ഹദീസിലോ ചരിത്ര ഗ്രന്ഥങ്ങളിലോ ഇല്ലെന്നും മൗലിദുകളില്മാത്രം സ്ഥലം പിടിച്ച നുണക്കഥ ആണെന്നും പറഞ്ഞു കൊണ്ട് ഇനി അങ്ങനെ സംഭവിച്ചിരുന്നു എങ്കില്തന്നെ മനുഷ്യ, പക്ഷി, മൃഗങ്ങള്തുടങ്ങിയ ജീവജാലങ്ങള്ക്കും വൃക്ഷങ്ങള്ക്കും ഒക്കെ ആവശ്യമായ ഒരു ജലാശയം വറ്റുക മൂലം ജീവികള്അപകടത്തില്പെട്ട ഒരു മഹാ ദുരന്തത്തെ ലോകാനുഗ്രഹിയായ നബി (സ്വ) യുടെ ജനനവും ആയി ബന്ധിപ്പിക്കുമ്പോള്അത് റസൂലുല്ലാ(സ്വ)നെ ഇകഴ്ത്തുക അല്ലെ?.നിരപരാധികള്ആയ ജീവികളെ നബി ജനന കാരണമായി ശിക്ഷിക്കാന്പടച്ചവന്ഇത്ര ക്രൂരന്ആണോ? തുടങ്ങിയ ചോദ്യങ്ങള്ആണ് ഫൈസി ഉന്നയിക്കുന്നത്.
ഇത് വായിച്ചപ്പോ സ്വാഭാവികമായും ചില സംശയങ്ങള്ഉണ്ടായി.സാവാ എന്നാ പേരില്ഒരു തടാകം ഉണ്ടായിരുന്നോ? ഉണ്ടെങ്കില്എവിടെ? ഏതു സ്ഥലത്ത്? അതിനു പരിസരത് ജനങ്ങള്താമസിക്കുകയും തോട്ടങ്ങള്ഉണ്ടാക്കുകയും ചെയ്തിരുന്നോ? പിന്നീട് നബി(സ്വ) ജനന വേളയില്അതിന്റെ വെള്ളം വറ്റിയതാണോ? ആണെങ്കില്ശേഷമുള്ള കാലങ്ങളില്അത് നിറഞ്ഞോ? അല്ല ഇന്നും അതേ സ്ഥിതിയില്നില നില്ക്കുന്നോ? ഇതിനുള്ള നിവാരണം ബുല്ബുല്നല്കും എന്ന് പ്രതീക്ഷിക്കുന്നു ( കെ. മിഖ്ദാദ് - മംഗലാപുരം)
നിവാരണം: ഇതേ പംക്തിയില്മുമ്പ് വ്യക്തമാക്കിയിട്ടുള്ളത് പോലെ നബി(സ്വ)യുടെ തിരുപ്പിറവിയുടെ നാളിലും രാത്രിയിലും പല അത്ഭുത സംഭവങ്ങളും നടന്നിട്ടുള്ളത് ചരിത്ര പ്രസിദ്ധമാണ്. ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം അത്തരം സംഭവങ്ങള്രേഖപ്പെട്ടു കിടക്കുന്നുണ്ട്. അമുസ്ലിം ചരിത്രകാരന്മാര്ആകട്ടെ ഇതൊന്നും സ്ഥിരീകരിക്കാന്സാധ്യതയും ഇല്ലല്ലോ. അവരുടെ ചരിത്രാന്വേഷണത്തില്ഇത്തരം സംഭവങ്ങള്സംബന്ധിച്ച വിവരം ലഭിച്ചാല്തന്നെ അവ യാദൃശ്ചികമായി ഉണ്ടായ ചില സംഭവങ്ങള്എന്നതില്ഉപരി നബി (സ്വ) തങ്ങളുടെ ജനനവുമായി അവരതിനെ ബന്ധപ്പെടുത്താന്ഇടയില്ല. ചരിത്രത്തെ ചോദ്യം ചെയ്യുന്നതും അതിലെ ഓരോ സംഭവങ്ങള്ക്കും അനിഷേധ്യ പ്രമാണങ്ങള്തന്നെ ലഭിക്കണം എന്ന് ശാഠ്യം പിടിക്കുന്നതും ഗുരുതരമായ ഭവിഷ്യത്തുകള്സൃഷ്ടിച്ചേക്കാന്ഇടയുണ്ട്. ചരിത്ര അവബോധം ഉള്ളവര്അങ്ങനെ ചെയ്യുകയില്ല തന്നെ.
എന്നാല്മൗലിദ്കര്മ്മത്തോടുള്ള വിരോധം എല്ലാ മൗലിദ്ഗ്രന്ധങ്ങളോടും അത് രചിക്കുകയും വായിക്കുകയും ചെയ്യുന്ന എല്ലാവരോടും ഉള്ള അരിഷമായി തീര്ന്ന ചിലര്മൗലിദ്ഗ്രന്ഥങ്ങളില്ഉള്ള എല്ലാ ചരിത്ര സംഭവങ്ങളെയും നിഷേധിക്കുവാനും കെട്ട് കഥകള്എന്ന് മുദ്ര അടിക്കുവാനും ധൃഷ്ടര്ആയിരിക്കുകയാണ്. ഇതിന്റെ ഭാഗമാണു താങ്കളുടെ സംശയത്തില്ഉന്നയിച്ച വഹ്ഹാബീ പ്രസിദ്ധീകരണത്തിലെ നിഷേധവും. വിവരം കെട്ട ചിലര്എന്തെങ്കിലും സ്വാര്ത്ഥ ലാഭങ്ങള്ക്ക് വേണ്ടി പുതുതായി വഹ്ഹാബിസത്തില്ചേക്കേറാന്ഇടയായാല്അവരുടെ നിഷേധവും പരിഹാസവും എല്ലാ അതിരുകളും ഭേദിക്കുന്ന തരത്തില്ആയിരിക്കും. പുതിയ താവളത്തില്തങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാന്ഇത് ആവശ്യമാണെന്ന് അവര്ക്ക് തോന്നുന്നതാണ് കാരണം.
തിരു ജനന വേളയില്പഴയ പേര്ഷ്യന്പ്രദേശത്ത് അസാധാരണമായ പല ദൃഷ്ടാന്തങ്ങളും വെളിപ്പെട്ടത് അനിഷേധ്യമാണ്. നബി (സ്വ) തങ്ങളുടെ ദീനിനെ അല്ലാഹു ശക്തിപ്പെടുത്തുമ്പോള്അന്നത്തെ ലോക ഭരണത്തിന്റെ സാരഥ്യം വഹിച്ചിരുന്ന പേര്ഷ്യന്‍ - റോമന്സാമ്രാജ്യത്വ ശക്തികള്തകര്ന്നടിയും എന്നതിന്റെ സൂചന ആയിരുന്നു അവ. കടുത്ത ബഹുദൈവ വിശ്വാസികളും അഗ്നി പൂജകരും ആയിരുന്ന പേര്ഷ്യക്കാര്വസിച്ചിരുന്ന മണ്ണിലാണ് അവരെ നടുക്കി കളഞ്ഞ പലതും സംഭവിച്ചത്. ഇരുപത്തി രണ്ടു പടിപ്പുരകള്ഉണ്ടായിരുന്ന കിസ്രാ യുടെ കൊട്ടാരത്തിന് വിള്ളല്ഉണ്ടാകുകയും പതിനാലു പടിപ്പുരകള്ഒന്നിച്ചു തകര്ന്നു വീഴുകയും ചെയ്തത് ചരിത്ര പ്രസിദ്ധമാണ്. അന്നത്തെ പേര്ഷ്യന്ചക്രവര്ത്തി അനൂ ശര്വാന്ഇതിന്റെ നിമിത്തങ്ങളെ അന്വേഷിച്ചു പണ്ഡി തന്മാരെയും ജ്യോത്സ്യന്മാരെയും മറ്റും വിളിച്ചു കൂട്ടുകയും ഇനി പതിനാലു ചക്രവര്ത്തിമാര്മാത്രം മാറി മാറി ഭരണ സാരഥ്യം വഹിക്കുന്നതിനു പുറകില്പേര്ഷ്യന്ഭരണകൂടം തന്നെ തൂത്തെറിയപ്പെടും എന്നാണു ഇതിന്റെ സൂചന എന്ന് വ്യാഖ്യാനം ലഭിക്കുകയും അത് പോലെ സംഭവിക്കുകയും ചെയ്തത് പേര്ഷ്യയുടെ ഭരണ ചരിത്രം പഠിക്കുന്ന ഏവര്ക്കും ബോധ്യപ്പെടുന്ന പരമാർത്ഥമാണ്.
ഇത് പോലൊരു സംഭവം ആണ് സാവ : പ്രദേശത്തെ ഭീമാകാരമായ തടാകം ഒരിറ്റു ജലം ഇല്ലാതെ വറ്റി വരണ്ടുവെന്നത്. അന്നത്തെ പേര്ഷ്യയുടെ - ഇന്നത്തെ ഇറാന്റെ - ഭൂമിയില്ഹമദാന്റെയും ഖുമ്മിന്റെയും ഇടയ്ക്കായിരുന്നു തടാകം. നല്ല നീളവും വീതിയുമുള്ള ഒരു വലിയ തടാകം ആയിരുന്നു അത്. തടാകത്തിനു ചുറ്റും ചര്ച്ചുകളും ആരാധനാലയങ്ങളും ഉണ്ടായിരുന്നു. ഇതാണ് ഒരു രാത്രിയില്വറ്റി വരണ്ടത്.!ശേഷം അതില്വെള്ളം ഉണ്ടായിട്ടില്ല. തടാകം നിന്നിരുന്ന സ്ഥലം അടക്കമാണ് പിന്നീട് 'സാവ' എന്ന പേരില്വലിയ പട്ടണം നിര്മിക്കപ്പെട്ടത്. ഇറാനിലെ തെക്ക് പടിഞ്ഞാറന്ഭാഗത്ത് പ്രസിദ്ധമായ നഗരമാണ് ഹമദാന്‍. ഇറാന്റെ തലസ്ഥാന നഗരിയായ ടെഹ്റാന്റെ തെക്ക് കിഴക്കന്ഭാഗത്തെ പുരാതന നഗരമാണ് റയ്യ്‌. രണ്ടു നഗരങ്ങള്ക്കും ഇടയിലാണ് സാവാ പട്ടണം സ്ഥിതി ചെയ്യുന്നത്. റയ്യിനും സാവയ്ക്കുമിടയില്ഉദ്ദേശം 170 കിലോ മീറ്റര്ദൂരമുണ്ട്.(താരീഖുല്ഖമീസ് 1 -227 ), (ഹാശിയതുല്ബാജൂരി - ശര്ഹുല്അസ്ഹരി പേജ് 36 എന്നിവ നോക്കുക ).
നബി(സ്വ) തങ്ങളുടെ ജനന കാലത്ത് ശാമില്പ്രസിദ്ധരായ രണ്ടു ജ്യോത്സ്യന്മാര്ഉണ്ടായിരുന്നു. സത്വീഹും ശഖ്ഖ്ഉം .ഇവരുടെ അത്യത്ഭുതകരമായ പല പ്രവചനങ്ങളും അവയുടെ പുലര്ച്ചയും ചരിത്രത്തില്സുദീര്ഘമായി വിവരിക്കപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകളോളം ജീവിച്ച ഇവര്രണ്ടു പേരും നബി (സ്വ) തങ്ങളുടെ ജനനത്തെക്കുറിച്ചും ആഗമനത്തെക്കുറിച്ചും പ്രവചിച്ചിരുന്നു. തിരുജനന വേളയില്പേര്ഷ്യയില്വെളിപ്പെട്ട അസാധാരണ സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്ചക്രവര്ത്തി പറഞ്ഞയച്ച ദൂതന്മാരോട് ഇവര്ഇരുവരും ഒരേ വിധം പ്രതികരിച്ചത് ചരിത്ര ഗ്രന്ഥങ്ങള്ഉദ്ധരിച്ചിട്ടുണ്ട്. ഇരുവരുടെ പ്രവചനത്തിലും സാവയിലെ തടാകം വറ്റുന്ന കാര്യം പരാമര്ശിച്ചിട്ടുണ്ട്.ഹാഫിള് ഇബ്നു അസാക്കിര്‍ (), ഹാഫിള് ഖറാഇതീ() എന്നീ ഹദീസ് പണ്ഡിതന്മാര്ഇത് നിവേദനം ചെയ്തിട്ടുണ്ട്. പ്രസിദ്ധ ചരിത്ര പണ്ഡിതനായ അല്ലാമ ഇബ്നു കസീര്‍() തന്റെ അല്ബിദായ വന്നിഹായയിലും( 2 -347 -351) സംഭവങ്ങള്എല്ലാം ഉദ്ധരിച്ചിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനം ആക്കിയാണ് നബി (സ്വ) തങ്ങളുടെ ജനന സമയത്ത് നടന്ന അത്ഭുത സംഭവങ്ങള്മൗലിദ്ഗ്രന്ഥങ്ങളിലും അഹ്ലുസ്സുന്നത്തിന്റെ ചരിത്ര പുസ്തകങ്ങളിലും എല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്. സംശയതിലുദ്ധരിച്ച വഹ്ഹാബികള് ചരിത്ര ഗ്രന്ഥങ്ങള്ഒന്നും വായിച്ചു കാണില്ല. നിഷേധിക്കാന്വായനയുടെ ആവശ്യം ഇല്ലല്ലോ. വായ മാത്രം മതി.
ആദ്, സമൂദ് വിഭാവങ്ങളും ഫിര്ഔന്‍ - ഹാമാന്‍ - കാറൂന്പ്രഭ്രുതികളും ലൂത്ത് നബി()യുടെ ജനതയും നശിപ്പിക്കപ്പട്ടപ്പോള്അവര്ക്കും പ്രദേശങ്ങളിലെ നൂറു നൂറായിരം ജീവ ജാലങ്ങള്ക്കും സംഭവിച്ച ദുരിതങ്ങളേയും നാശ നഷ്ടങ്ങളെയും റഹ്മാനായ (തുല്യത ഇല്ലാത്ത അനുഗ്രഹ ദാതാവ്) അല്ലാഹുവിന്റെ പ്രവര്ത്തിയായി നീതീകരിക്കാന്കഴിയില്ലേ? തീര്ച്ചയായും കഴിയും. എങ്കില്അഗ്നി പൂജ കൊണ്ട് അല്ലാഹുവിനെ ധിക്കരിച്ചും നന്ദി കെട്ടും ഇതര ജീവ ജാലങ്ങള്അടക്കമുള്ള സൃഷ്ടികള്ക്ക് ഉണ്ടായിരിക്കാവുന്ന കഷ്ട നഷ്ടങ്ങളെ ലോകാനുഗ്രഹിയായ നബി (സ്വ) യോടും അപ്രകാരം ബന്ധപ്പെടുത്തി നീതീകരിക്കാവുന്നതാണല്ലോ. സുനാമി പോലുള്ള ദുരന്തങ്ങളില്നിരപരാധികളായ ജീവികളെ ശിക്ഷിക്കുകയും കൊന്നൊടുക്കുകയും ചെയ്ത പടച്ചവന്ക്രൂരന്അല്ലെങ്കില്സാവ: തടാകം അസാധാരണമായി വറ്റിച്ച പടച്ചവനും തീര്ച്ചയായും ക്രൂരന്അല്ല.! അല്ലാഹുവിനെയും അവന്റെ ഗുണങ്ങളെയും പ്രവർത്തികളെയും സംബന്ധിച്ച ശരിയായ ഈമാന്ഇത്തരം വഹ്ഹാബീ ഫൈസിമാര്ക്കും അവരുടെ പ്രചാരകര്ക്കും ഇല്ലാത്തതാണ് ഇങ്ങനെയൊക്കെ പ്രശ്നം ഉന്നയിക്കാന്കാരണം.
_മൗലാനാ നജീബ് ഉസ്താദിന്റെ നിവാരണം പംക്തി - ബുൽബുൽ മാസിക_


************************************************************************************
⁠⁠⁠⁠വരൻ ഖിബ് ലക്കു തിരിയൽ
************************************************************************************ 
ചോദ്യം: നികാഹു വേളയിൽ വരൻ ഖിബ് ലക്ക് തിരിഞ്ഞിരിക്കൽ,വുളൂ ഉണ്ടായിരിക്കൽ എന്നിവ സുന്നത്താണോ? 

ഉത്തരം : നികാഹ് എന്ന ഇടപാടിന് വുളൂ സുന്നത്തില്ല. തുഹ്ഫ:1-198. അപ്പോൾ ഇടപാട് നടത്തുന്ന കൈക്കാരനും വരനും അതിന്നായി വുളൂ ചെയ്യേണ്ടതില്ല. എന്നാൽ,നികാഹിന്റെ മുമ്പായി രണ്ടു റക്അത്ത് നമസ്കാരം സുന്നത്തുണ്ട്. അതിന്നു വുളൂ വേണമെന്നു പറയെണ്ടതില്ലല്ലോ. നികാഹിന്നായി ഇരിക്കൽ തന്നെ സുന്നത്താണെന്നു കാണുന്നില്ല. എന്നിട്ടല്ലേ ഖിബ് ലക്ക് തിരിഞ്ഞിരിക്കൽ ! നികാഹിന്റെ ഇടപാടിൽ കൈക്കാരനും വരനും പങ്കാളികളാണല്ലോ. വരൻ മാത്രം ഖിബ് ലക്ക് തിരിഞ്ഞിരിക്കുന്നതിന്റെ ന്യായവും തിരിയുന്നില്ല. ചോദ്യോത്തരം ,നുസ് റത്തുൽ അനാം മാസിക 📖പുസ്തകം: 48 ലക്കം:2 മൗലാനാ നജീബുസ്താദ്




************************************************************************************

നമസ്കാരാനന്തരം ഉള്ള കൂട്ട് പ്രാര്‍ത്ഥന....

************************************************************************************

ചോദ്യം : നമസ്കാര ശേഷം പ്രാര്‍ത്ഥന നടത്തുന്നതിന് വല്ല തെളിവും ഉണ്ടോ.? നബി(സ) സ്വഹാബികളുമായി നമസ്കരിച്ചതിനു ശേഷം അവിടെ ഇരുന്നു ദു'ആ ഇരക്കുകയും മഅമൂമീങ്ങള്‍ ആമീന്‍ പറഞ്ഞതായും വല്ല ഹദീസിലും ഉണ്ടോ.? സൈനുദ്ധീന്‍ മഖ്ദൂമിന്റെ "ഫത്'ഹുല്‍ മു'ഈനില്‍ " ഇമാമിന് അവന്റെ നമസ്കാര സ്ഥലത്ത് നിന്ന് എഴുനേറ്റു പോവലാണ് ഏറ്റവും ശ്രേഷ്ടത അങ്ങനെ ചെയ്യാത്ത പക്ഷം വലഭാഗം മഅമൂമീങ്ങളെ കൊല്ളെയും ഇടതു ഭാഗം ഖിബ്ല കൊല്ളെയും നേരിടിച് അവിടെ ഇരുന്നു ദു'ആ ഇറക്കണം" എന്ന് പറഞ്ഞിട്ടുണ്ട്. എഴുനേറ്റു പോവലാണ് ശ്രേഷ്ടത എന്ന് പറയുമ്പോള്‍ ഇന്ന് അധിക പേരും അതിനു വിപരീതം പ്രവര്തിക്കുകയല്ലേ..???

ഉത്തരം : ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം പ്രാര്‍ത്ഥന നടത്തുന്നതിന് തെളിവുകള്‍ ഉണ്ട്. റസൂല്‍(സ) ബഹുവച്ചനതിന്റെ പദങ്ങള്‍ പ്രയോഗിച്ചു കൊണ്ട് നമസ്കാരാനന്തരം സാധാരണയില്‍ ദു'ആ ചെയ്തിരുന്നു എന്ന് അബൂ സ'ഈദില്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്ത് ഹദീസ് ഇമാം സുയൂതി(റ) ദുര്‍രുള്‍ മന്‍സൂര്‍ 2.36-ല്‍ ഉധരിചിട്ടുണ്ട്. നമസ്കാരാനന്തരം ഇമാം മ'അമൂമീങ്ങളുടെ ഭാഗത്തേക് വലഭാഗം തിരിഞ്ഞു കൊണ്ട് ഇരുന്നിരുന്നു. റസൂല്‍(സ) ന്റെ ശേഷം ഖുലഫഉര്രാഷിദീങ്ങള്‍ അതിനു വിപരീതം പ്രവര്‍ത്തിച്ചതായി അറിയപ്പെട്ടിട്ടില്ല. ഈ ചര്യ (ഹദീസ്) ഇമാം ഇബ്നു ഹജര്‍ (റ) തന്റെ തുഹ്ഫ 2-105ല്‍ പ്രസ്താവിച്ചിട്ടുണ്ട്. "ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു കൂടുകയും അവരില്‍ ചിലര്‍ ദു'ആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ആണെങ്കില്‍ അല്ലാഹു അത് സ്വീകരിക്കുക തന്നെ ചെയ്യും" എന്ന് ഹബീബില്‍ മസ്ലാമത്തില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇമാം ഇബ്നു ഹജരിനില്‍ അസ്ഖലാനി(റ) ഫത്'ഹുല്‍ ബാരി 11-167 ല്‍ ഉധരിചിട്ടുണ്ട്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമാം അവിടെ ഇരുന്നു ദു'ആ ചെയ്യുന്നതും മ'അമൂമീങ്ങള്‍ ആമീന്‍ പറയുന്നതും.

എന്നാല്‍ ഇമാം നമസ്കാരത്തില്‍ നിന്ന് വിരമിചിരിക്കുന്നു എന്ന് പുറത്തു നിന്ന് വരുന്നവര്‍ ഗ്രഹിക്കാന്‍ വേണ്ടി നമസ്കരിച്ച ഉടനെ 'ഖിയാം' ഇമാമിന് ശ്രേഷ്ഠം ആണെന്ന് ഷാഫി'ഈ ഫുഖഹാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ പറഞ്ഞ 'ഖിയാമിന്റെ' വിവക്ഷയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇമാം അര്‍ദബീലി(റ) - 'അന്‍വാര്‍ ' 1-165-ല്‍ പറയുന്നു. "ഇമാം നമസ്കാരാനന്തരം മ'അമൂമീങ്ങളെ അഭിമുഖമായി എഴുനേറ്റു നില്‍ക്കല്‍ സുന്നത്താണ്". ഖല്യൂബി 1-175-ല്‍ പറയുന്നു "ഇമാം ഖിബ്ലയില്‍ നിന്ന് തെറ്റലാണ് "ഖിയാം" എന്ന് പ്രയോഗിച്ചവരുടെ ഉദ്ദേശം". ആകയാല്‍ ഇമാം നമസ്കരിച്ച ഉടനെ സ്ഥലം വിടുകയാണ് വേണ്ടതെന്നു ചില ഇബാരതുകളില്‍ നിന്ന് ഊഹിക്കാംഎന്കിലും  ഇബ്നു ഹജരിനില്‍ ഹൈതാമി(റ) ശരഹു ബാ ഫളാല്‍ 1-178-ല്‍ പറഞ്ഞത്, "ദിക്രും ദു;ആയും കഴിഞ്ഞ ഉടനെ സ്ഥലം വിടലാണ് സുന്നത്" എന്നാണു. അതിനാല്‍ സുന്നികളുടെ പ്രവൃത്തി ഫത്'ഹുല്‍ മു'ഈനിനോട് എതിരല്ല. കാരണം ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ "ഖിയാം" അന്വാരില്‍ പറഞ്ഞത്(എഴുനേറ്റു നിലക്കല്‍) ആകാന്‍ സാധ്യത ഉണ്ട്. എങ്കിലും "ഖിബ്ലയില്‍ നിന്ന് തെറ്റലാണ് ഖിയാമിന്റെ വിവക്ഷ" എന്ന് ഖല'യൂബി പറഞ്ഞ അടിസ്ഥാനത്തിലും, 'ദിക്രും ദു'ആയും കഴിഞ്ഞതില്‍ ശേഷമേ സ്ഥലം വിടാവൂ" എന്ന് ഇബ്നു ഹജര്‍ (റ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലും ആണ് ഇന്ന് സുന്നികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ചോദ്യം കര്‍ത്താവ്‌ ഉദ്ദരിച്ച പോലെ ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ ഖിയാമിന് "സ്ഥലം വിടുക" എന്നാ അര്‍ത്ഥമേ നല്‍കാവൂ എന്നില്ല. അതിന്റെ ഭാഷാര്തവും അതല്ലല്ലോ..


************************************************************************************

മരിച്ചവരുടെ പേരില്‍ ഭക്ഷണം ദാനം ചെയ്യല്‍

************************************************************************************
ചോദ്യം : "മരിച്ചവരുടെ ചാവടിയന്തിരം കഴിക്കുന്നതിനു ഇസ്ലാമില്‍ വല്ല തെളിവും ഉണ്ടോ.?" എന്നാ ചോദ്യത്തിന് "ഇസ്ലാമില്‍ ഒരാള്‍ ചത്താല്‍ ഒരു സദ്യ ഉണ്ടാക്കാനുള്ള കല്പന ഇല്ല. നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം മാസിക പു:22 , ല:11 , ല്‍ ഒരു ഉത്തരം എഴുതിക്കണ്ടു ഇതിനെ പറ്റി എന്ത് പറയുന്നു..:


ഉത്തരം : " നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം എഴുതിയത് അന്ജതയോ കണ്ണടച് ഇരുട്ടക്കാലോ ആണ്. കാരണം മരണ ദിവസം മുതല്‍ എഴ ദിവസം വരെ മയ്യിതിന്റെ പേരില്‍ ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍ സ്വഹാബിമാര്‍ പുണ്യകര്‍മ്മം ആയി ആചരിച്ചിരുന്നു. ഇത് "താവൂസി"(റ)ല്‍ നിന്ന് സ്വഹീഹായി ലഭിച്ചത് ആണെന്ന് "ഇബ്നു ഹജര്‍" (റ) "ഫതാവ"യില്‍ ഉധരിചിട്ടുണ്ട്. ഫതാവയില്‍ തുടരുകയാണ് : 'അവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാ പദം' താബിഅ (സ്വഹാബിയുടെ ശിഷ്യന്‍ ) ഉപയോഗിച്ചാല്‍ ഹദീസിന്റെയും ഉസൂളിന്റെയും പണ്ഡിതന്മാരുടെ പക്കല്‍ രണ്ടു അര്‍ഥം ആണ് ഉള്ളത്. റസൂല്‍(സ)യുടെ കാലത്ത് അങ്ങനെ പദിവ് ഉണ്ടായിരുന്നു എന്നും റസൂല്‍(സ) അത് അറിയുകയും അനുവദിക്കുകയും ചെയ്തിരുന്നു എന്നാണു ഒരര്‍ത്ഥം. സ്വഹാബിമാര്‍ ചെയ്തിരുന്നു എന്നതാണ് രണ്ടാമത്തെ അര്‍ഥം. ഈ രണ്ടാം അര്‍ത്ഥത്തിന്റെ വെളിച്ചത്തില്‍ അത് സ്വഹാബാക്കളുടെ ഇജ്മാഅ (സര്‍വ്വ സമ്മതമായ അഭിപ്രായം) ആയി ഉദ്ടരിക്കുന്നതാണ് (ഫതാവ  2-30

ഒന്ന് കൂടി കാണുക : അബൂ ദര്'രൂരുല്‍ ഗിഫാരി(റ) എന്നാ സ്വഹാബി മരണം ആസന്നമായ സന്ദര്‍ഭത്തില്‍ വസിയ്യത്ത്‌ ചെയ്യുകയാണ്. എന്റെ മയ്യിത്ത് പരിപാലനത്തിന് വരുന്നവര്‍ക്ക് ഈ ആട്ടിനെ അറുത്ത് ഭക്ഷണം പാകം ചെയ്തു കൊടുക്കണം എന്ന്. അത് പ്രകാരം മരണാനന്തരം ആട്ടിനെ അറുത്ത് പാകം ചെയ്യുകയും അബ്ദുല്ലഹിബ്നു മസ്ഉദ് (റ) എന്നാ സ്വഹാഹിയുടെ നെത്രിത്വതില്‍ പതിനാലു പേര്‍ ആ സദ്യയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സംഭവം ഇബ്നു ജരീരി ത്വബ്രിയുടെ "താരീഖുല്‍ ഉമമി വല്‍ മുലൂക്" എന്നാ ഗ്രന്ഥം ല്‍ സനാദ് സഹിതം ഉധരിചിട്ടുണ്ട്.

മരിച്ചവരുടെ പേരില്‍ ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ സ്വഹാബിമാരുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്ന് ഇത് കൊണ്ടെല്ലാം സ്പഷ്ടം ആയി കഴിഞ്ഞു. എന്നിരിക്കെ ഈ ഏര്പാട് ഇതര സമുദായങ്ങളില്‍ നിന്ന് കടന്നു കൂടിയതാണെന്ന് പ്രബോധനം ജല്പിച്ചത് അടിസ്ഥാന രഹിതം എന്ന് തീര്‍ച്ച...

************************************************************************************

ഖുര്‍ആന്‍ പരിഭാഷ

ഖുര്‍'ആണ് പരിഭാഷയെകുരിച്ചുള്ള അത് എപ്പോള്‍ തുടങ്ങിയതാണ്‌ എന്ന ചോദ്യത്തിന് ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള മൌലവി(റ)യുടെ ഉത്തരം കാണുക :
************************************************************************************
റോബര്‍ട്ട് എന്നാ ക്രിസ്ത്യാനിയാണ് ഒന്നാമതായി ലത്തീന്‍ ഭാഷയിലേക്ക് ഖുര്‍'ആണ്‍ വിവര്‍ത്തനം ചെയ്തത്. ക്രി: 1543 ലാണ് ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടത്. അലക്സാണ്ടര്‍ റോസ് എന്ന മറ്റൊരു ക്രിസ്ത്യാനി 1649 ലാണ് ഖുര്‍'ആന്റെ ഇംഗ്ലീഷ് പരിഭാഷ ഒന്നാമതായി തയാറാക്കിയത്.

മുസ്ലിംകളില്‍ നിന്ന് ഒന്നാമതായി ഖുര്‍'ആന്‍ പരിഭാഷ ചെയ്യാന്‍ രംഗത്ത് വന്നത് പാട്ടിയാലയിലെ ഡോ: അബ്ദുല്‍ ഹക്കീ ഖാന്‍ ആണ്, 1905 ലാണ് ഇതു പ്രസിദ്ധപ്പെടുത്തിയത്. ലാഹോറിലെ ഖാദിയാനികളുടെ "അഹമ്മദീയ അന്ജുമന്‍ " വകയായി മൌലവി മുഹമ്മദാലി 1917ലും, മീര്സ ഖിരാത് എന്ന ആള്‍ 1919ലും, മുഹമ്മദ്‌ മര്മെദ്യുക് പിക്താള്‍ 1930ലും ഓരോ ഇംഗ്ലീഷ് പരിഭാഷ രചിച്ചിട്ടുണ്ട്.

ഒന്നാമത്തെ ഉറുദു പരിഭാഷ ഡല്‍ഹിയിലെ ഷാ അബ്ദുല്‍ ഖാദരാന് 1826ല്‍ രചിച്ചത്. ഒന്നാമത്തെ തമിഴ് പരിഭാഷ (30 ഭാഗങ്ങളുടെത്) മൌലവി അബ്ദുല്‍ ഹമീദ് 1943ല്‍ പ്രസിദ്ധീകരിച്ചു.

മലയാള ഭാഷയില്‍ ഒന്നാമതായി ഖുര്‍'ആന്‍ പരിഭാഷപ്പെടുത്തിയത് കണ്ണൂരിലെ മായന്‍ കുട്ടി ഇളയ ആണ്. അറബി മലയാള ലിപിയില്‍ തയ്യാറാക്കിയ ഈ പരിഭാഷ 19- ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നത്തെ പണ്ഡിതന്മാരുടെ എതിര്‍പ് കൊണ്ടും ഖുര്‍'ആന്‍ പരിഭാഷപ്പെടുതുന്നത് ഹരാമാനെന്നു അവര്‍ വിധിച്ചത് കൊണ്ടും ഈ പരിഭാഷ കടലില്‍ കെട്ടി താഴ്തെണ്ടി വന്നു. പിന്നീട് മലയാള ലിപിയില്‍ തലശ്ശേരി 'മുസ്ലിം ലിറ്റരേച്ചര്‍ സൊസൈറ്റി' രണ്ടു ജുസുവിന്റെ പരിഭാഷ 1935ല്‍ പ്രസിദ്ധീകരിച്ചു. പണ്ഡിതന്മാരുടെ എതിര്‍പ് മൂലം അതും പരാജയപ്പെട്ടു. ഇതിന്റെ ശേഷമാണ് ഇന്ന് നിലവിലുള്ള മലയാള പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത് (കേരള പബ്ലികെശന്‍സ് കൊച്ചി, 1960ല്‍ പ്രസിദ്ധീകരിച്ച "കേരള മുസ്ലിം ഡായരക്ടരി യില്‍ " അബ്ദുല്‍ മജീദ്‌ മരക്കാര്‍ പെരുമ്പാവൂര്‍ എഴുതിയ ലേഖനത്തില്‍ നിന്ന് )

ചുരുക്കത്തില്‍ ഇതര ഭാഷയിലേക്ക് ഖുര്‍'ആന്‍ വിവര്‍ത്തനം ചെയ്യുന്ന ജോലി ക്രിസ്ത്യാനികളാണ് തുടങ്ങി വെച്ചത് അത് ഏകദേശം 400 വര്‍ഷമായി. അവരുടെ പിന്നില്‍ മുസ്ലിംകള്‍ പരിഭാഷപ്പെടുത്താന്‍ തുടങ്ങിയിട്ട് 200 വര്‍ഷത്തില്‍ താഴെയായി. കേരളക്കരയില്‍ ഈ പരിഭാഷ ഭ്രമം പിടികൂടിയിട്റ്റ് 100 വര്‍ഷത്തില്‍. താഴെ ഉള്ള കാലമേ ആയിട്ടുള്ളൂ....

************************************************************************************
ഇദ്ദയുടെ ഉദ്ദേശം എന്ത് ? ഇദ്ദയുടെ കാലം എത്ര ? ഒന്നു വിശദീകരിച്ചാലും !
************************************************************************************
⚫ഉത്തരം : ഗർഭാശയം ഭര്ത്താവിന്റെ ബീജത്തിൽ നിന്ന്  ഒഴിവാണെന്നറിയുവാനൊ അല്ലെങ്കിൽ യുക്തി മനസിലാക്കാൻ സാധിക്കാത്തെ  ഒരു നിയമം (തഅബ്ബുദി) എന്ന നിലക്കോ അല്ലെങ്കിൽ ഭര്ത്താവിന്റെ മരണത്തിൽ വ്യസനപ്പെട്ടതിനൊ വേണ്ടി ഭാര്യ കാത്തിരിക്കുന്ന കാലത്തിന്റെ നാമമാണ് ഇദ്ദ എന്നത്.തുഹ്ഫ :8-229
ഇദ്ദയുടെ ഉദ്ദേശ്യം ഇതിൽ നിന്ന് ഗ്രഹിക്കാമല്ലോ.

           ഭർത്താവുമായി സംയോഗത്തിലെർപ്പെട്ട ഭാര്യയെ വിവാഹബന്ധം വേർപ്പെടുത്തപ്പെട്ടാൽ അവൾ ആർത്തവകാരിയായിട്ടുണ്ടെങ്കിൽ അവളുടെ ഇദ്ദ മൂന്ന് ഖുർഅ' (രണ്ട് ആർത്തവത്തിനിടയിലെ ശുദ്ദിയാണ് ഒരു ഖുർഅ' )പൂർത്തിയാവലും അവൾ ആർത്തവകാരിയാകാതിരിക്കുകയോ ആർത്തവത്തിൽ നിരാശപ്പെട്ട പ്രായമെത്തിയവളായിരിക്കുകയൊ ചെയ്താൽ അവളുടെ ഇദ്ദ മൂന്ന് മാസവുമാണ്. ഭർത്താവ് മരണപ്പെട്ടതിനുള്ള ഇദ്ദ നാലു മാസവും പത്ത് ദിവസവുമാകുന്നു.ഈ പറഞ്ഞതെല്ലാം ഗർഭിണിയല്ലാത്തവളുടെ ഇദ്ദയാണ്. ഗർഭിണികളുടെ ഇദ്ദ പ്രസവം കൊണ്ടുമാണ്.

ഫതാവാ നുസ്‌റത്തുൽ അനാം -ഭാഗം:5,ചോദ്യം:937♦

ചോദ്യം : ഒരു സ്ത്രീ ഹജ്ജിന് അപേക്ഷ അയച്ചു.പോകാൻ അനുമതിയും കിട്ടി.ഹജ്ജിന് പുറപ്പെടുന്നതിന്റെ ഒരാഴ്ച്ച മുമ്പ് ആ സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടു.എന്നാൽ ആ സ്ത്രീ ഇദ്ദയുടെ കാലത്ത് ഹജ്ജിനു പോകാൻ പാടുണ്ടോ ?  ഇദ്ദ ആചരിക്കാതെ ഹജ്ജിനു പോകുന്നത് തെറ്റാണോ?

ഉത്തരം: പ്രസ്തുത സ്ത്രീ ഇദ്ദ ആച്ചരിക്കൽ നിർബന്ധമാണ്‌. ഇദ്ദ ആചരിക്കാതെ അവൾക്ക്  ഹജ്ജിന് പുറപ്പെടാൻ പാടുള്ളതല്ല  തുഹ്ഫ:8-264

ഫതാവാ നുസ് റത്തുൽ അനാം  ഭാഗം:5, ചോദ്യം:770

 മൗലാനാ എൻ.കെ ഉസ്താദ്,
മൗലാനാ നജീബുസ്താദ് 


************************************************************************************
 നഹ്സു നോക്കുന്നതിന്റെ അടിസ്ഥാനം

************************************************************************************
പുരയെടുക്കുക , കച്ചവടം തുടങ്ങുക , വിവാഹം കഴിക്കുക , ചികിത്സ ആരംഭിക്കുക , മുതലായ വിഷയങ്ങൾക്കു നഹ്സില്ലാത്ത ദിവസം മുസ്ലീം നോക്കാറുണ്ട്. അതറിയാൻ പണ്ഡിതന്മാരോട് അന്വോഷിക്കാറുമുണ്ട്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? ദിവസങ്ങളിലും നഹ്സും അല്ലാത്തതുമുണ്ടോ

   "ചൊവ്വാഴ്ച്ച രക്തദിനമാണ്. ആ ദിവസത്തിൽ ഒരു സമയമുണ്ട് . ആ സമയത്ത് രക്തം നില്ക്കുകയില്ല. " എന്ന് റസൂൽ ( സ ) പറഞ്ഞതനുസരിച്ച് അബൂബക്കർ ( റ ) ചൊവ്വാഴ്ച്ച കൊമ്പുവക്കൽ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദു രിവായത്തു ചെയ്തിട്ടുണ്ട്. ഇമാം അഹ്മദും അബൂദാവൂദും സുഹ് രിയെ തൊട്ടുനിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരമുണ്ട്. ബുധനാഴ്ച്ചയോ ശനിയാഴ്ച്ചയോ ആരെങ്കിലും കൊമ്പ് വയ്പ്പിക്കുകയും തന്മൂലം അവനു വെള്ളപാണ്ഡു പിടിപെടുകയും ചെയ്താൽ അവൻ അവനെയല്ലാതെ ആക്ഷേപിക്കരുത്. മാസം 17 , 19, 21 എന്നീ തിയ്യതികളിൽ കൊമ്പുവയ്ക്കൽ സർവ്വ രോഗത്തിനും ശമനമാണെന്ന് റസൂൽ ( സ) പറഞ്ഞതായി അബൂഹുറൈറ പറഞ്ഞുവെന്ന് അബൂദാവൂദും റസൂൽ ( സ) ആ തിയ്യതികളിൽ കൊമ്പ് വയ്ക്കൽ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അനസ് ( റ ) പറഞ്ഞതായി ഇമാം ബഗ് വിയും നിവേദനം ചെയ്തിട്ടുണ്ട്.

കൊല്ലത്തിൽ പന്ത്രണ്ടുദിവസം നിങ്ങൾ സൂക്ഷിക്കുക. ആ ദിവസങ്ങൾ മാനം നശിപ്പിക്കുകയും സ്വത്തുക്കൾ നഷ്ടപ്പെടുത്തുകയും ചെയ്യും. ഞങ്ങൾ ചോദിച്ചു : നബിയേ ! അവ ഏതാണ് ? റസൂൽ ( സ) പറഞ്ഞു :  മുഹറം 12, സഫർ 10, റ: അവ്വൽ 4, റ: ആഖിർ 18, ജമാദൽ ഊല: 18, ജു: ആഖിർ: 12, റജബ് 12, ശഅബാൻ 16, റമളാൻ 14, ശവ്വാൽ 2, ദുൽഖഅദ് 18, ദുൽഹജ്ജ് 8 ഇവയാണത്. ഈ ഹദീസ് ഇമാം ദമീരി ഹയാതുൽ ഹയവാനിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ പ്രസ്താവിച്ചതിൽ നിന്ന് ദിവസങ്ങളിൽ നഹ്സും ( ബർക്കത്തില്ലാത്തതും ) അല്ലാത്തതും ഉണ്ടെന്ന് വ്യക്തമായി. ഈ അടിസ്ഥാനത്തിലാണ് പുരാതനകാലം മുതലേ മുസ്ലീംകൾ നഹ്സ് അന്വോഷിക്കുന്നത്.

( മുഫ്തി താജുൽ ഉലമാ ശൈഖുനാ കെ. കെ സദഖത്തുല്ല മൗലവി ( റ ) യുടെ സമ്പൂർണ്ണ ഫതാവാ , പേജ് : 101 , 102 ) 


************************************************************************************
ചോദ്യോത്തരം

************************************************************************************

 ഒരു വലിയ അശുദ്ധിക്കാരന്റെ ശരീരത്തില്‍ നിന്ന് അവന്‍ അറിയാതെ രോമം കൊഴിഞ്ഞു പോയാല്‍ അവന്‍ കുറ്റകാരനാകുമോ?
ഉത്തരം: ഇല്ല.അറിയാതെയായാലും അറിഞ്ഞുകൊണ്ടുതന്നെയായാലും വലിയ ആശുദ്ധിക്കാരന്റെ രോമം കൊഴിഞ്ഞതുകൊണ്ട് അവന്‍ കുറ്റകാരനല്ല.കുളിക്കും മുമ്പ് രോമം നീക്കാതിരിക്കല്‍ സുന്നത്താണന്നെയുള്ളൂ.
(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം ഒന്ന്‍, പേജ്:108 )


************************************************************************************
മെന്‍സസ് കാലത്തു കൊഴിഞ്ഞ മുടി
************************************************************************************

മെന്‍സസ് കാലത്തു കൊഴിഞ്ഞ മുടി തീരുന്നതുവരെ സൂക്ഷിക്കണമെന്നും കഴുകിയതിനുശേഷം കുഴിച്ചിടനമെന്നും പറഞ്ഞു കേള്‍ക്കുന്നു.ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ?

 ഉത്തരം:
മന്‍സസുകാലത്ത് കൊഴിഞ്ഞ മുടികളും മറ്റും കഴുകിയത് കൊണ്ട് അവയിലെ അശുദ്ധി ഉയരുകയില്ല. ശര്‍വാനി:1-284. അവ ആര്‍ത്തവം തീരുന്നത് വരെ സൂക്ഷിച്ച് വെക്കണമെന്നു എവിടെയും കണ്ടിട്ടില്ല.ഇതിനു അടിസ്ഥാനമുള്ളതായറിവില്ല.
 (മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം ഒന്ന്‍, പേജ്:
33)
 
************************************************************************************
ബീജനിക്ഷേപം വിധിയില്ലേ?

************************************************************************************
 പ്രശ്നം :' ഭർത്താവിന് സന്താനോല്പാദന ശേഷിയില്ലെന്ന് വിദഗ്ധ പരിശോധനയിലൂടെ ബോധ്യമായാൽ ഭാര്യയിൽ അന്യ പുരുഷന്മാരുടെ ബീജം നിക്ഷേപിച്ച് ഗർഭധാരണം നടത്താമോ ?
       ഈ പ്രശ്നം പരിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ പൂർവ്വകാല പണ്ഡിതാഭിപ്രായങ്ങളിലോ കാണുക സാധ്യമല്ല. അതിനാൽ ഖണ്ഡിതമായ വിധി നല്കാനും പ്രയാസം നേരിടും'  പുസ്തകം: വൈവാഹിക ജീവിതം ഇസ്ലാമിക വീക്ഷണത്തിൽ. പേജ്: 274. By :ശൈഖ് മുഹമ്മദ് കാരക്കുന്ന്.
  നമ്മുടെ ഇമാമുകൾ ഈ പ്രശ്നം കൈകാര്യം ചെയ്തിട്ടില്ലേ ? ഇതിൻറെ വിധിയെന്ത്?
ഉത്തരം: നമ്മുടെ ഇമാമുകൾ ഇതും ഇതിലപ്പുറവും വിഷയങ്ങളെല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്. വിശകലനം ചെയ്ത് വിധി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ തൻറെ ഭർത്താവിൻറെ ബീജം അഥവാ ശുക്ളം ഹലാലായ വിധം തന്നിൽ നിക്ഷേപിക്കുന്നതും അതിനാൽ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അനുവദനീയമാണെന്നതു പോലെ ഇതര പുരുഷന്മാരുടെ ബീജം അകത്താക്കുന്നതും നിക്ഷേപിക്കുന്നതും നിയമ വിരുദ്ധമാണെന്നും നിഷിദ്ധമാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഉദാ: തുഹ്ഫ 8- 231. 

   ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കഠിനപ്രയത്നത്തിലൂടെ കണ്ടെത്തിയവരാണിതു പ്രസ്താവിക്കുന്നത്. പ്രശ്നത്തിലുന്നയിച്ച ഗ്രന്ഥത്തിൽ വ്യക്തമാക്കിയതു പോലെ ബീജ നിക്ഷേപത്തിൻറെ വിധി പരിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ നമുക്ക് കാണുക സാധ്യമല്ല. ഇവിടെയാണു ഗവേഷണ യോഗ്യനായ ഒരു പണ്ഡിതൻറെയും ഗവേഷണത്തിൻറെയും പ്രസക്തി. ഈ യോഗ്യത ഗ്രന്ഥകാരനടക്കം ഇല്ലാത്തതു കൊണ്ടാണ് ഇതു കാണുവാൻ സാധിക്കാത്തത്. അതിനാൽ പൂർവ്വകാല പണ്ഡിതാഭിപ്രായങ്ങളിൽ ഈ വിഷയം കാണുവാൻ സാധിക്കും. അതും സാധ്യമല്ലെന്ന് ഗ്രന്ഥകാരൻ വിധിച്ചു കളഞ്ഞതു തൻറെ പരിചയക്കുറവു കൊണ്ടാകാം.

✒മൗലാനാ നജീബ് മൗലവിയുടെ പ്രശ്നോത്തരം. ഭാഗം:2, പേ: 87,88✒ 

************************************************************************************
  ഖുർആൻ പരിഭാഷ അമുസ്ലിമിന്റെ കയ്യിൽ
************************************************************************************
 ഖുർആൻ പരിഭാഷ അമുസ്ലിംകളുടെ കയ്യിൽ കൊടുക്കാമോ ? എന്ന ചോദ്യത്തിന് കൊടുക്കാൻ പാടുള്ളതല്ല. മുസ്ലിംകൾ തന്നെ വുസു ഉണ്ടെങ്കിൽ മാത്രമെ എടുക്കാൻ പറ്റുകയുള്ളൂ എന്ന് സുന്നീ വോയ്സ് പുസ്തകം 8 ലക്കം 47 ൽ ഉത്തരം കൊടുത്തതായി കണ്ടു.നുസ് റത്തും വോയ്സിനെ പോലെ അമുസ്ലിംകൾക്ക് കൊടുക്കാൻ പാടുള്ളതല്ലെന്ന്  തന്നെ പറയുമോ? അങ്ങിനെയെങ്കിൽ ഖുർആൻ പരിഭാഷ ഖുർആനാണെന്ന് പറയേണ്ടിവരില്ലേ  ?
 

ഉത്തരം: ഇന്ന് പ്രചാരത്തിലുള്ള ഖുർആൻ പരിഭാഷകൾ അമുസ്ലിമിന് കൊടുക്കാൻ പാടുള്ളതല്ലെന്ന് തന്നെ നുസ് റത്തും പറയും. പക്ഷേ അത് കൊണ്ട് പരിഭാഷ ഖുർആൻ ആണെന്ന് വരുന്നില്ല. കാരണം ഖുർആൻ പരിഭാഷകളിൽ ഖുർആൻ ഉള്ളത് കൊണ്ടുതന്നെ. അത് അമുസ്ലിംകൾക്ക്  കൊടുക്കാവതല്ലെന്ന് പറയാം. വ്യാഖ്യാനത്തിന്റെയോ മറ്റ് ഉലൂമുകളുടെയോ കൂട്ടത്തിൽ അൽപമെങ്കിലും ഖുർആൻ ഉണ്ടെങ്കിൽ അതും അമുസ്ലിംകൾക്ക് നൽകാവതല്ലെന്ന് തുഹ്ഫ 4-230 ൽ പ്രസ്താവിച്ചിട്ടുണ്ട് .
 ഫതാവാ നുസ് റത്തുൽ അനാം ഭാഗം 5, ചോദ്യം:818

************************************************************************************
ശിർക്‌ വിശ്വാസപരം

************************************************************************************
 തൗഹീദ്‌ എന്നതിന്റെ വിപരീതമാണ്‌ ഇശ്‌റാക്‌. ഇതിനെ ചുരുക്കി പറയുന്നതാണ്‌ ശിർക്‌ എന്ന്. കൂറ്‌, പങ്ക്‌, ഷെയറ്‌, എന്നാണു ശിർക്‌ എന്ന പദത്തിന്റെ ഭാഷാർത്ഥം. പക്ഷേ, ഇപ്പോൾ ശിർകെന്ന പദം സർവ്വ സാധാരണമായി ഉപയോഗിക്കുന്നത്‌ ഇശ്‌റാകിന്റെ അർത്ഥത്തിലാണ്‌. ശരീകിനെ സ്ഥാപിക്കുകയെന്നാണ്‌ ഇശ്‌റാകിന്റെ അർത്ഥം. ശരീക്‌ എന്നാൽ ഷെയറുകാരൻ, കൂറുകാരൻ എന്നർത്ഥം. അല്ലാഹുവിന്റെ കൂടെ ഒന്നിനെയും ഇശ്‌റാക്‌ ചെയ്യരുതെന്നു ഖുർആൻ അടിക്കടി പറയുന്നുണ്ട്‌. അല്ലാഹുവിനു ശരീകായി യാതൊന്നിനെയും സ്ഥാപിക്കരുതെന്നാണ്‌ ഇതിനർത്ഥം.

ശരീകിനെ സ്ഥാപിക്കുകയെന്നാൽ എന്താണുദ്ദേശ്യം? ശരീകുണ്ടെന്നു വിശ്വസിക്കുക തന്നെ. അതായത്‌ അല്ലാവിനു ശരീകുണ്ടെന്ന് ഒരാൾ തന്റെ മനസ്സിൽ സ്ഥാപിക്കുക. ഇതാണിശ്‌റാക്‌. ഈ അർത്ഥത്തിൽ ശിർക്‌ എന്ന ചുരുക്കപ്പേരും ഖുർആനിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്‌. ഇതു വിശ്വാസത്തിൽ മാത്രം സംഭവിക്കുന്നതാണ്‌. തൗഹീദ്‌ വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്ന ഒരാശയമാണല്ലോ. ഇതുപോലെ ശിർകും വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്നതാണ്‌. വിശ്വാസത്തിൽ ശിർക്കില്ലാതെ കേവലം വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ശിർക്‌ വരുന്ന പ്രശ്നമേയില്ല.

ഏകനായ അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരാൾ വിശ്വാസികൾ ചെയ്യുന്നതു പോലെ നമസ്‌കാരമോ സുജൂദോ നോമ്പോ മറ്റോ ചെയ്യുന്നതു കൊണ്ട്‌ അതിനു തൗഹീദെന്നു പറയുമെന്നു മുസ്ലിം ഉമ്മത്തിൽ ആരും വാദിക്കുകയില്ലല്ലോ. ഇതുപോലെ അല്ലാഹുവിനു പങ്കുകാരിൽ വിശ്വാസമില്ലാത്ത ഒരാൾ ബഹുദൈവ വിശ്വാസികൾ ചെയ്യുന്നതു പോലെ പ്രവർത്തിക്കുന്നതു കൊണ്ടുമാത്രം ആ പ്രവൃത്തിയെ ശിർകെന്നു വിധിയെഴുതുകയില്ല. എന്നാൽ അത്തരം ചില പ്രവൃത്തികൾ കൊണ്ടു കാഫിറാണെന്നു വിധിയെഴുതുകയും ചെയ്യും.

അതായത്‌, മുസ്‌ലിമായ ഒരാൾ ഇസ്‌ലാമിൽ നിന്നു പുറത്തു പോകുന്ന രിദ്ദത്തു സംഭവിച്ചതായി ചില പ്രവൃത്തികൾ മൂലം വിധിയെഴുതും. കാരണം, വിശ്വാസം, പ്രവൃത്തി, വാക്ക്‌ എന്നിവ മൂന്നുകൊണ്ടും സംഭവിക്കുന്നതാണ്‌ ഇസ്‌ലാമിൽ നിന്നു പുറത്തുപോകൽ(രിദ്ദത്ത്‌) എന്ന കുഫ്‌റ്‌. അല്ലാഹുവിങ്കൽ കാഫിറാകുക എന്നതു വിശ്വാസം കൊണ്ടുമാത്രം സംഭവിക്കുന്നതാണെങ്കിലും ഒരിസ്‌ലാമിക ഭരണകൂടത്തിനു കീഴിലുള്ള പൗരൻമാരെ കാഫിറെന്നു വിധി കൽപ്പിക്കാൻ ബാഹ്യമായ ചില പ്രവർത്തനങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. (തുഹ്ഫ, ശർവ്വാനി സഹിതം 9:81-92 നിഹായ: 7:414-417, മുഗ്‌നി: 4:133-136 നോക്കുക).

ശിർക്‌ അങ്ങനെയല്ല. കുഫ്‌റിൽ നിന്നുള്ള ഒരു പ്രത്യേക ഇനമാണു ശിർക്ക്‌. അല്ലാഹുവിനു ശരീകിനെ വിശ്വസിക്കുകയെന്ന കുഫ്‌റുമാത്രമാണു ശിർകിലുൾപ്പെടുകയുള്ളൂ. കുഫ്‌റ്‌ ഇതിനേക്കാൾ വിപുലാർത്ഥത്തിലുള്ള പദമാണ്‌. ഒരാൾ മുസ്‌ഹഫിനെ നിസ്സാരമാക്കി ചീന്തിയാലോ മുസ്‌ഹഫിൽ തുപ്പിയാലോ കാഫിറായിപ്പോകും. ഈ പ്രവൃത്തി കുഫ്‌റു കൊണ്ട്‌ വിധി കൽപ്പിക്കാൻ പോന്നത്ര ഭീകരമായ കുറ്റമാണ്‌. പക്ഷേ, ഇതുകൊണ്ടു ശിർക്‌ വരുകയില്ല. ശിർക്‌ കുഫ്‌റിനേക്കാൾ പരിമിതമാണ്‌.

മനുഷ്യരേയെല്ലാം ജീവികൾ എന്നു വിശേഷിപ്പിക്കാമെങ്കിലും ജീവികളെല്ലാം മനുഷ്യരല്ലല്ലോ. ഇതുപോലെ ശിർക്കെല്ലാം കുഫ്‌റാണെങ്കിലും കുഫ്‌റുകളെല്ലാം ശിർകല്ല. മുശ്‌രിക്കുകളെല്ലാം കാഫിറാണെങ്കിലും കാഫിറുകളെല്ലാവരും മുശ്‌രിക്കുകളല്ല. ശിർക്കും മുശ്‌രിക്കും പരിമിതാർത്ഥത്തിലുള്ള പദവും (ഖാസ്സ്‌) കുഫ്‌റും കാഫിറും വ്യാപകാർത്ഥമുള്ള വാക്കുമാണ്‌. ശിർക്കും അതല്ലാത്തതുമുൾക്കൊള്ളുന്ന (ആമ്മായ) പദമാണ്‌ കുഫ്‌റ്‌. ഈ വ്യത്യാസം അടിസ്ഥാനപരമായി മനസ്സിലാക്കാഞ്ഞാൽ പല അബദ്ധങ്ങൾക്കും വഴിവയ്ക്കുമെന്നതു കൊണ്ടാണ്‌ ഇതിങ്ങനെ വിശദീകരിക്കുന്നത്‌.

ഈമാനും തൗഹീദും തമ്മിലുള്ള ബന്ധവും ഇപ്രകാരം തന്നെയാണ്‌. വിശ്വസിക്കൽ അനിവാര്യമായ എല്ലാ കാര്യങ്ങൾ കൊണ്ടുള്ള വിശ്വാസവും മുഴുവനായി ഉൾക്കൊള്ളുന്ന പദമാണ്‌ ഈമാൻ. തൗഹീദാകട്ടെ, അവയിൽ നിന്നും അല്ലാഹുവിനെ കൊണ്ടുള്ള യഥാർത്ഥ വിശ്വാസത്തെ മാത്രം ഉൾക്കൊള്ളുന്ന പരിമിത ശബ്ദമാണ്‌(ഖാസ്സ്‌). മലക്കുകളെ കൊണ്ടും വേദങ്ങളെ കൊണ്ടും മറ്റും മറ്റുമുള്ള വിശ്വാസമൊന്നും തൗഹീദ്‌ എന്ന വാക്കിൽ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നില്ല. എന്നാൽ, പ്രയോഗാർത്ഥം വച്ചു വിലയിരുത്തുമ്പോൾ വിശ്വാസ കാര്യങ്ങളെ മുഴുവൻ സാക്ഷാൽ അർത്ഥത്തിൽ വിശ്വസിച്ചവർക്കു മാത്രമേ 'മുവഹ്ഹിദെ'ന്നും 'മുഅ്മിൻ' ഈന്നും പറയുകയുള്ളൂ. ഈമാനിനു അനിവാര്യമായ എന്തെങ്കിലുമൊരു വിശ്വാസം നഷ്ടപ്പെട്ടാൽ കാഫിറാകുമല്ലോ. തന്മൂലം അങ്ങനെയുള്ള ഒരാളെ അല്ലാഹുവിനെ കൊണ്ടു വിശ്വസിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾക്കൊണ്ട വിശ്വാസം അയാൾക്കുണ്ടെങ്കിലും മുവഹ്ഹിദെന്നു പറയുകയില്ല. ഇതെല്ലാം വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും തഫ്സീർ - ഹദീസു കിതാബുകളിലും വിശദീകരിച്ചിട്ടുള്ളതാണ്‌.
മൗലാനാ നജീബ്‌ ഉസ്താദ്‌ രചിച്ച 'ശിർക്ക്‌' എന്ന പുസ്തകത്തിൽ നിന്നും.

************************************************************************************
മ്യൂസിക് തെറാപ്പി 

************************************************************************************
  മ്യൂസിക് തെറാപ്പി എന്ന ചികിത്സാരീതി അനുവദനീയമാണോ ? സംഗീതോപകരണങ്ങൾ ഉപയോഗിക്കൽ ഹറാമാണല്ലോ ..
 ഉത്തരം: നിഷിദ്ദമായ മ്യൂസിക് ഉപകരണങ്ങളുടെ ആസ്വാദനം കൊണ്ടു മാത്രമേ ഒരു രോഗിയുടെ രോഗം സുഖപ്പെടുകയുള്ളൂവെന്ന് രണ്ടു നീതിമാന്മാരായ വൈദ്യന്മാർ അഭിപ്രായപ്പെട്ടാൽ അതനുസരിച്ച് മ്യൂസിക് ചികിത്സ അനുവദനീയമാണ്. നജസുകൾ കൊണ്ട് ചികിത്സിക്കൽ പോലെ .തുഹ്ഫ: 10-219,220.
പ്രശ്നോത്തരം
ബുൽബുൽ മാസിക പുസ്തകം:24,ലക്കം:5. 

************************************************************************************
സ്ത്രീ പുരുഷന്മാർ തമ്മിൽ സലാം  പറയൽ
 
************************************************************************************
സ്ത്രീ പുരുഷന്മാർ തമ്മിൽ അവർ അന്യരായാലും വിവാഹ ബന്ധം പാടില്ലാത്തവരായാലും  സലാം പറയലും മടക്കലും അനുവദനീയമാണോ ?

അന്യരായ യുവതി യുവാക്കളല്ലാത്തവർ പരസ്പരം സലാം ചൊല്ലൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്. കണ്ടാൽ ആശിക്കപ്പെടുന്നവൾക്ക്  അവൾ തനിച്ചായാൽ സലാം ചൊല്ലൽ സുന്നത്തില്ല .  അവൾ സലാം ചൊല്ലലും മടക്കലും ഹറാമാണ്‌.  തുഹ്ഫ :9-223.

 സമ്പൂർണ ഫതാവ: ചോദ്യം -305
ശൈഖുനൽ മർഹൂം താജുൽ ഉലമാ കെ.കെ.സ്വദഖത്തുല്ലാഹ് മൗലവി (റ)

************************************************************************************
അൽ ഖുനൂത്തുന്നാസില
************************************************************************************
      മുസ്ലിംങ്ങളെ പൊതുവായി ബാധിക്കുന്ന പ്ളേഗ്, അതിസാരം, വരൾച്ച, വെട്ടുകിളി ശല്യം പോലുളള വിപത്തുകളുണ്ടാകുമ്പോൾ അതിൻറെ പേരിൽ പ്രത്യേകം ഖുനൂത്ത് സുന്നത്താണ്. ഇതു അഞ്ചു നേരത്തെ ഫർളു നമസ്കാരത്തിലും സുന്നത്താണ്. മറ്റു നമസ്കാരങ്ങളിൽ സുന്നത്തില്ല. മയ്യിത്തു നമസ്കാരത്തിലാണെങ്കിൽ കറാഹത്തുമാകും. സമുദായത്തിനു മൊത്തം വേണ്ടപ്പെട്ട മതപണ്ഡിതൻ, ധീരയോദ്ധാവ് പോലുളള ചില പ്രത്യേക വ്യക്തികളെ അറസ്റ്റു ചെയ്യപ്പെടുക പോലുളളതും തത്ത്വത്തിൽ പൊതുവിപത്തുകളാണ്. ഇതിൻറെ പേരിലും ഖുനൂത്ത് സുന്നത്താണ്. ഇത്തരം വിപത്തുകൾ ഉയർത്തുന്നതിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഇരുകൈകളും മലർത്തിയല്ല ഉയർത്തിപ്പിടിക്കേണ്ടത്. കമിഴ്ത്തിപ്പിടിച്ച് മുൻകൈകളുടെ പുറംഭാഗം ആകാശത്തേക്കുയർത്തുകയാണു സുന്നത്ത്.

     'ബിഅ'ർ മഊന:' സംഭവത്തിൽ കൊല്ലപ്പെട്ട ഖുർറാഇൻറെ (ഖുർആൻ പഠിച്ചവർ) ഘാതകർക്കെതിരെ പ്രാർത്ഥിച്ചു കൊണ്ട് ഒരു മാസം നബി (സ) തങ്ങൾ ഖുനൂത്തോതിയെന്ന ഹദീസാണു വിപത്തിൻറെ പേരിലുളള ഖുനൂത്തിൻറെ അടിസ്ഥാന പ്രമാണം.
മൗലാനാ നജീബ് മൗലവി എഴുതുന്ന 'ഫിഖ്ഹ് പംക്തി' യിൽ നിന്ന്(49)




************************************************************************************
 ഗൈബിന്റെ അറിവ്‌ - അഹ്ലുസ്സുന്നയുടെ നിലപാട്‌✏
 
************************************************************************************
നബിയുടെ(സ്വ) ഗൈബ്‌ സംബന്ധമായ ജ്ഞാനത്തിന്റെ ശരിയായ വീക്ഷണം വിവരിച്ചുകൊണ്ട്‌ മൗലാനാ നജീബ്‌ ഉസ്താദിന്റെ ഒരു ചെറുകൃതി 1980-കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. പ്രസ്തുത കൃതിയുടെ അവസാനത്തില്‍ ചേര്‍ത്ത സംഗ്രഹം:

"ഈ ഗ്രന്ഥത്തിലെ പ്രമേയങ്ങളുടെ സംക്ഷിപ്‌തരൂപം താഴെ കൊടുക്കുന്നു:

1. അറിവിന്റെ മാര്‍ഗ്ഗമായ ഗ്രഹണേന്ദ്രിയങ്ങള്‍ക്കും ആകസ്‌മിക ബുദ്ധിക്കും അതീതമായ കാര്യങ്ങളാണ്‌ ഗൈബ്‌.

2. ബുദ്ധിപരമോ ഉദ്ധരിക്കപ്പെട്ടതോ ആയ തെളിവുകളില്‍ നിന്നും ഗ്രഹിക്കാവുന്നതും ഗ്രഹിക്കാന്‍ തക്ക തെളിവുകള്‍ സ്രഷ്‌ടാവു നിശ്ചയിച്ചിട്ടില്ലാത്തതുമെന്നിങ്ങനെ രണ്ടുതരം ഗൈബുകള്‍ ഉണ്ട്‌.

3. ഇവയില്‍ രണ്ടാം ഗണത്തില്‍ പെട്ട ഗൈബുകളെക്കുറിച്ചാണ്‌ അല്ലാഹു മാത്രമേ അറിയൂ എന്നും സൃഷ്‌ടികള്‍ ആരും അറിയില്ലെന്നും മറ്റും ഖുര്‍ആന്‍ പ്രസ്‌താവിച്ചത്‌. ആ ഗൈബുകള്‍ക്ക്‌ മഫാതീഹുല്‍ ഗൈബ്‌ എന്നു പറയുന്നു.

4. ഖിയാമത്ത്‌ നാളിന്റെ സമയത്തെക്കുറിച്ച അറിവ്‌, മഴ ഇറങ്ങുന്ന അവസരത്തെക്കുറിച്ച അറിവ്‌, ഗര്‍ഭസ്ഥശിശുവിനെക്കുറിച്ച യഥാര്‍ത്ഥ അറിവ്‌, വരുംകാലത്ത്‌ എന്തുപ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ച ഉറപ്പ്‌, എവിടെ വച്ച്‌ മരിക്കും എന്നതു സംബന്ധിച്ച അറിവ്‌ എന്നീ അഞ്ചുകാര്യങ്ങളാണ്‌ ആ ഗൈബുകള്‍.

5. ഈ അഞ്ചുകാര്യങ്ങള്‍ അല്ലാഹു ആദരവായ നബിക്ക്‌ അറിയിച്ചുകൊടുത്തിട്ടുണ്ടോ? ഇല്ലയോ? ഇക്കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തിന്റെ ഇമാമുകള്‍ക്ക്‌ അഭിപ്രായ വ്യത്യാസമുണ്ട്‌. എന്നാല്‍ പൊതുവായി ഇല്‍മുല്‍ ഗൈബ്‌ അമ്പിയാഇന്‌ ഉണ്ടെന്നതില്‍ അഹ്‌ലുസ്സുന്നത്തിന്‌ അഭിപ്രായ വ്യത്യാസമില്ല.

6. നബി(സ)യുടെ വഫാത്തിനു മുമ്പായി ഈ അഞ്ചെണ്ണമടക്കമുള്ള സകലമാന ഗൈബുകളും തിരുമേനി(സ)ക്ക്‌ അല്ലാഹു അറിയിച്ചു കൊടുത്തിട്ടുണ്ടെന്ന്‌ ഇമാം സുയൂഥി(റ), സ്വാവി(റ) എന്നിവര്‍ പ്രസ്‌താവിച്ചതിന്‌ അംഗീകൃത തെളിവുകളുടെ പിന്‍ബലമുണ്ട്‌.

7. ഈ അഞ്ചില്‍ പെട്ട ഗൈബുകളും അല്ലാഹു അവന്റെ സംപ്രീതരായ ദൂതന്മാര്‍ക്കെല്ലാം അറിയിച്ചുകൊടുക്കാവുന്നതും അവര്‍ മുഖേന ഔലിയാഇനും അറിയാവുന്നതുമാണ്‌.

8. പ്രവാചകന്മാരില്‍ നിന്നോ വലിയ്യുമാരില്‍ നിന്നോ തലമുറകള്‍ കൈമാറി ഇത്തരം ഗൈബുകള്‍ ജോത്സ്യന്മാര്‍ക്കും മറ്റും ലഭിക്കാവുന്നതാണ്‌.

9. ഇല്‍മുല്‍ ഗൈബ്‌ അസാധാരണമായി അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ ചിലര്‍ക്ക്‌ അവന്‍ നല്‌കുക നിമിത്തം അവര്‍ അതറിയുമെന്ന്‌ വിശ്വസിക്കുന്നതില്‍ ശിര്‍ക്കിന്റെ ലാഞ്ചന പോലുമില്ല."

മൗലാനാ നജീബ്‌ ഉസ്താദിന്റെ 'ഇൽമുൽ ഗൈബ്‌' എന്ന പുസ്തകത്തിൽ നിന്നും 


************************************************************************************
വെള്ളിയാഴ്ചയിലെ സുന്നത്തുകൾ സ്‌'ത്രീകൾക്ക്‌?
************************************************************************************
  ജുമു'അ ദിവസം കുളിക്കലും അൽ കഹ്ഫ്‌ ഓതലും ദു'ആ'ഇനെ വർദ്ധിപ്പിക്കലും പുരുഷന്മാർക്കെന്ന പോലെ സ്‌'ത്രീകൾക്കും സുന്നത്തുണ്ടോ?

 ജുമു'അക്ക്‌ ഹാജറാകുവാൻ ഉദ്ധേശിക്കുന്നവർക്ക്‌ മാത്രമേ ജുമു'അ ദിവസം കുളിക്കൽ സുന്നത്തുള്ളൂ. തുഹ്ഫ: 2-465. മറ്റുകാര്യങ്ങൾ എല്ലാവർക്കും സുന്നത്തുണ്ട്‌. ജൗജരി: 1-349.

(ഫതാവാ നുസ്രത്തുൽ അനാം. ഭാഗം: 6, പേജ്‌: 108. by: മൗലാനാ എൻ. കെ. മുഹമ്മദ്‌ മൗലവി & മൗലാനാ എ. നജീബ്‌ മൗലവി).
 
************************************************************************************
മറ നീങ്ങിയാൽ മുന്നോട്ടു നിൽക്കണോ?
************************************************************************************
 ചോദ്യം: ഒരാൾ തന്റെ മുമ്പിലുള്ള നിസ്‌കാരക്കാരനെ മറയാക്കി നിസ്‌കരിക്കുന്നു. മുമ്പിലെ ആൾ നിസ്‌കാരം പൂർത്തിയാക്കി എഴുന്നേറ്റ്‌ പോയപ്പോൾ പിന്നിലെ ആൾക്ക്‌ മറയില്ലാതായി. ഇയാൾ ഇനി മറയോട്‌ അടുക്കാൻ വേണ്ടി ഇടയ്ക്കിടെ കാൽ മുന്നോട്ടു വെച്ച്‌ അതിനു ശ്രമിക്കേണ്ടതുണ്ടോ? ശ്രമിച്ചാൽ അതു തെറ്റാകുമോ?

✔ഉത്തരം: നിസ്‌കരിക്കുന്നയാളെ പിന്നിലുള്ളയാൾ മറയാക്കിയാൽ അത്‌ അംഗീകൃത മറ തന്നെയാണ്‌. തുഹ്ഫ 2-158. ഇങ്ങനെയുള്ള മറയിലേക്ക്‌ നിയമപ്രകാരം അടുത്തുനിന്നുകൊണ്ട്‌ ഒരാൾ നിസ്‌കരിക്കുന്നതിനിടയിൽ അയാളുടെ മറ നീങ്ങിപ്പോയാലും അയാൾ മറപാലിച്ചു നിസ്‌കരിക്കുന്നയാളുടെ വിധിയിലാണ്‌. തുഹ്ഫ 2-157. അതിനാൽ ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ മുന്നിലെയാൾ തന്റെ നമസ്‌കാരം പൂർത്തിയാക്കിയെഴുന്നേറ്റു പോയാലും പിന്നിലുള്ളയാൾക്കു പ്രത്യക്ഷത്തിൽ മറയില്ലെങ്കിലും വിധിയിൽ മറയുണ്ട്‌.

അതിനാൽ ഇനി അയാൾ മറയോടടുക്കാൻ വേണ്ടി ഇടയ്ക്കിടെ കാലുകൾ മുന്നോട്ടു വക്കേണ്ടതില്ല. അങ്ങനെ വയ്ക്കുന്നതു നമസ്‌കാരം ബാത്വിലാകാത്ത രൂപത്തിലാണെങ്കിലും അത്‌ ആവശ്യമില്ലാത്ത കുറഞ്ഞ പ്രവൃത്തിയാണ്‌. ഇതു നമസ്‌കാരത്തിൽ കറാഹത്താണ്‌. ശർഹു ബാഫള്‌ൽ 1-294.

മൗലാനാ നജീബ്‌ ഉസ്താദിന്റെ ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം 2008 മാർച്ച്‌ - ഏപ്രീൽ 
************************************************************************************
 റബ്ബിഗ്ഫിർലീ

************************************************************************************
 നാം നമസ്കാരങ്ങളിലും മറ്റുള്ള  സദസ്സിലും വച്ച് ഓതുന്ന ഫാതിഹയിൽ  ' വലള്ളാല്ലീൻ ' കഴിഞ്ഞ് ആമീൻ പറയും മുമ്പ് ' റബ്ബിഗ്ഫിർലീ ' എന്നു ചിലർ ഓതുന്നുണ്ട്. ഇത് ഓതാൻ പറ്റുമോ ? അതു പോലെ തന്നെ അഊദു ഓതുമ്പോൾ ' മിൻശർറിശ്ശൈത്താനി ' എന്നും ഓതാൻ പറ്റുമോ ?

 പറ്റും. ആമീൻ പറയുന്നതിന്റെ മുമ്പ് ' റബ്ബിഗ്ഫിർലീ ' എന്നു നബി ( സ) തങ്ങൾ പറഞ്ഞിരുന്നതായി ഹദീസിലുണ്ട്. തന്മൂലം ഇതു സുന്നത്താണെന്നു വരുന്നതാണ്. തുഹ്ഫ ശർവാനി സഹിതം : 2 - 49.

പിശാചിനെത്തൊട്ട് കാവൽ തേടുന്ന ഏതു വാക്യം കൊണ്ടും അഊദു ചൊല്ലുന്ന സുന്നത്തുലഭിക്കും. എന്നാൽ ' അഊദുബില്ലാഹി മിനശ്ശൈത്വാനിർറജീം ' എന്നു സാധാരണ ചൊല്ലിവരുന്ന വാക്യമാണ് അതിന്റെ ഏറ്റവും പുണ്യമുള്ള വാചകം. തുഹ്ഫ - ശർവാനി സഹിതം 2 - 32.

( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 161, 162)
 
************************************************************************************
മരണം വരെ നിരാഹാര സമരം: വിധിയെന്ത്‌?************************************************************************************
  മാവൂർ ഗ്വാളിയോർ റയോൺസ് തുറക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് (ഒരാൾ) അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം നടത്തി. ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ഈ സമരമുറയുടെ ദീനീ വശമെന്ത്? ആനുകാലിക പ്രശ്നങ്ങൾക്ക് മദ്‌'ഹബിന്റെ പരിധിയിൽ നിന്ന് കൊണ്ട് തന്നെ പരിഹാരം കാണാമെന്ന് പറയുന്നവർ ഇതിന്റെ വിധി വ്യക്തമാക്കുമല്ലോ?
 ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് മനഃപൂർവം തടഞ്ഞു നിന്നതിനാൽ മരണപ്പെട്ടാൽ അത് ആത്മഹത്യയാണ്. തുഹ്ഫ: 8-381. മഹാപാപമായ ആത്മഹത്യക്ക് ശ്രമിക്കുന്നത് (അത് എന്തിന്റെ പേരിലായാലും ) മഹാപാപമാണെന്ന് പറയാനില്ലല്ലോ. അതിനാൽ അത്തരം സമരമുറകൾ ദീനിന്റെ ദൃഷ്ടിയിൽ തെറ്റാണ്.

(ഫതാവാ നുസ്രത്തുൽ അനാം. ഭാഗം: 6, പേജ്‌: 116. by: മൗലാനാ എൻ. കെ. മുഹമ്മദ്‌ മൗലവി & മൗലാനാ എ. നജീബ്‌ മൗലവി). 

************************************************************************************
സംസം കുടിക്കുമ്പോൾ
************************************************************************************
 ചോദ്യം: സംസം വെള്ളം കുടിക്കുമ്പോൾ പ്രത്യേകം വല്ലതും ചോല്ലെണ്ടതുണ്ടോ.? ചിലർ നിന്നും ചിലർ ഇരുന്നും ആണ് കുടിച്ചു കാണുന്നത്. എങ്ങനെയാണ് വേണ്ടത്.? തത്സമയം ഖിബ്ലക്ക് തിരിയെണ്ടതുണ്ടോ.?

✅ഉത്തരം: സംസം കുടിക്കാൻ ഉദ്ദേശിക്കുമ്പോൾ ഖിബ്ലക്ക് മുന്നിട്ട് ഇരുന്നു കുടിക്കുന്നതാണ് സുന്നത്ത്.

اللهم انه بلغني ان رسولك محمد صلى الله عليه وسلم قال. ماء زمزم لما شرب له اللهم اني اشربه لكذا اللهم فافعل لي ذلك بفضلك

(അല്ലാഹുവേ, നിന്റെ തിരുദൂതർ മുഹമ്മദ്‌ മുസ്തഫ (സ്വ) സംസം വെള്ളം എന്താവശ്യത്തിനു വേണ്ടി കുടിക്കുന്നുവോ അതിനു ഫലപ്രദം ആണെന്ന് പ്രസ്താവിച്ചതായി എനിക്ക് എത്തിയിട്ടുണ്ട്. ഞാൻ ഇന്ന ആവശ്യത്തിനു വേണ്ടി ഇതാ സംസം കുടിക്കുന്നു. നിന്റെ ഔദാര്യം കൊണ്ട് അക്കാര്യം എനിക്ക് നിറവേറ്റി തരണേ)
എന്ന് പ്രാർഥിച്ചു കൊണ്ട് ബിസ്മി ചൊല്ലി ഇടക്ക് ശ്വാസം വിട്ട്, ഇറക്കുകൾ ആയി (മൂന്ന്) ആണ് സംസം കുടിക്കേണ്ടത്. അതാണ്‌ സുന്നത്ത്. വയറു നിറയെ കുടിക്കലും സുന്നത്താണ്. (തുഹ്ഫ 4-144) 


നമസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥനക്ക് തെളിവ്  📚
************************************************************************************
 നമസ്കാരശേഷം പ്രാർത്ഥന നടത്തുന്നതിന് വല്ല തെളിവുമുണ്ടോ ?
 
************************************************************************************
നബി (സ) സ്വഹാബികളുമായി നമസ്കരിച്ചതിനു ശേഷം അവിടെയിരുന്ന് ദുആ ഇരക്കുകയും മഅ്മൂമീങ്ങൾ ആമീൻ പറഞ്ഞതായും വല്ല ഹദീസിലുമുണ്ടോ ?
സൈനുദ്ദീൻ മഖ്‌ദൂമിന്റെ ഫത് ഹുൽ മുഈനിൽ " ഇമാമിന് അവന്റെ നമസ്കാര സ്ഥലത്ത് നിന്നും എഴുന്നേറ്റ് പോകലാണ് എറ്റവും ശ്രേഷ്ടത .അങ്ങനെ ചെയ്യാത്ത പക്ഷം വലഭാഗം മഅ്മൂമീങ്ങളെ കൊള്ളെയും ഇടതുഭാഗം ഖിബ് ല കൊള്ളെയും നെരിടീച്ച്  അവിടെയിരുന്ന്   ദുആ ചെയ്യണം." എന്ന് പറഞ്ഞിട്ടുണ്ട് .എഴുന്നേറ്റ് പോകലാണ് എറ്റവും ശ്രേഷ്ടതയെന്നു പറയുമ്പോൾ ഇന്ന് അധികം പേരും അതിന് വിപരീതം പ്രവത്തിക്കുക യല്ലേ ?

✅ ഉത്തരം:ചോദ്യത്തിൽ പറഞ്ഞപ്രകാരം പ്രാർത്ഥന നടത്തുന്നതിന്  തെളിവുണ്ട്. റസൂൽ (സ) ബഹുവചനത്തിന്റെ പദങ്ങൾ പ്രയോഗിച്ചു കൊണ്ടു നമസ്കാരാനന്തരം സാധാരണയിൽ ദുആ ചെയ്തിരുന്നുവെന്ന് അബൂ സഈദി(റ)ൽ നിന്നു നിവേദനം ചെയ്ത ഹദീസ് ഇമാം സുയൂഥി(റ) ദുർറുൽ മൻസൂർ 2-36ൽ ഉദ്ധരിച്ചിട്ടുണ്ട് .നമസ്കാരാനന്തരം ഇമാം മഅ്മൂമീങ്ങളുടെ ഭാഗത്തേക്ക് വലഭാഗം തിരിച്ചുകൊണ്ട് ഇരുന്നിരുന്നു.റസൂൽ (സ) ന്റെ ശേഷം ഖുലഫാഉർറാശിദുകൾ  അതിന് വിപരീതം പ്രവർത്തിച്ചതായി അറിയപ്പെട്ടിട്ടില്ല . ഈ ചര്യ (ഹദീസ് ) ഇമാം ഇബ്നു ഹജർ (റ) തുഹ്ഫ :2-105ൽ പ്രസ്താവിച്ചിട്ടുണ്ട് . "ഒരുകൂട്ടം ആളുകൾ ഒരുമിച്ച് കൂടുകയും അവരിൽ ചിലർ ദുആ ചെയ്യുകയും മറ്റുള്ളവർ ആമീൻ പറയുകയുമാണെങ്കിൽ അല്ലാഹു അത് സ്വീകരിക്കുക തന്നെ ചെയ്യും ." എന്നു  ഹബീബുബിൻ മസ് ലമതത്തിൽ നിന്നു നിവേദനം ചെയ്ത ഹദീസ് ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി (റ) ഫതഹുൽ ബാരി :11-167ൽ ഉദ്ധരിച്ചിട്ടുണ്ട് . ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമാം അവിടെയിരുന്നു ദുആ ചെയ്യുന്നതും മഅ്മൂമീങ്ങൾ ആമീൻ
  പറയുന്നതും.
            എന്നാൽ ഇമാം നമസ്കാരത്തിൽ നിന്നു വിരമിച്ചിരിക്കുന്നുവെന്ന് പുറത്ത്നിന്നു വരുന്നവർ ഗ്രഹിക്കാൻ വേണ്ടി നമസ്കരിച്ച ഉടനെ 'ഖിയാം'  ഇമാമിന് ശ്രേഷ്ടമാണെന്ന് ശാഫിഈ ഫുഖഹാക്കൾ പ്രസ്താവിച്ചിട്ടുണ്ട്.ഈ പറഞ്ഞ ഖിയാമിന്റെ വിവക്ഷയിൽ അഭിപ്രായ വ്യത്യാസമുണ്ട്.
ഇമാം അർദബീലി(റ) അൻവാർ 1 -165 ൽ പറയുന്നുഃ "ഇമാം, നമസ്കാരാനന്തരം മഅ്മൂമീങ്ങളെ അഭിമുഖമായി എഴുന്നേറ്റു നിൽക്കൽ സുന്നത്താണ്."
ഖൽയൂബി :1 -175 ൽ പറയുന്നു. "ഇമാം ഖിബ് ലയിൽ നിന്നു തെറ്റലാണ് ' ഖിയാം ' എന്ന് പ്രയോഗിച്ചവരുടെ ഉദ്ദേശ്യം. ആകയാൽ നമസ്കരിച്ച ഉടനെ ഇമാം സ്ഥലം വിടുകയാണ് വേണ്ടതെന്ന് ചില ഇബാറത്തുകളിൽ നിന്ന് ഊഹിക്കാമെങ്കിലും ഇബ്നുഹജറിനിൽ ഹൈതമി(റ) ശറഹുബാഫസൽ ഃ1- 178 ൽ പറഞ്ഞത്, "ദിക്റും ദുആയും കഴിഞ്ഞ് ഉടനെ സ്ഥലം വിടലാണ് സുന്നത്ത്" എന്നതാണ്.അതിനാൽ സുന്നികളുടെ പ്രവർത്തി ഫത്ഹുൽ മുഈനിനോടെതിരില്ല.കാരണം,ഫത്ഹുൽ മുഈനിൽ പറഞ്ഞ
 'ഖിയാം' അൻവാറിൽ പറഞ്ഞത് (എഴുന്നേറ്റു നിൽക്കൽ) ആകാൻ സാധ്യതയുണ്ട്.എങ്കിലും ഖിബ് ലയിൽ നിന്നു തെറ്റലാണ് ഖിയാമിന്റെ വിവക്ഷയെന്ന് ഖൽയൂബി പറഞ്ഞതിന്റെ അടിസ്ഥാനത്തിലും ദിക്റും ദുആയും കഴിഞ്ഞതിൽ ശേഷമേ സ്ഥലം വിടാവൂ എന്ന് ഇബ്നു ഹജർ (റ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലുമാണ് ഇന്ന് സുന്നികൾ പ്രവർത്തിച്ചുവരുന്നത്.ചോദ്യകർത്താവുദ്ധരിച്ചപോലെ ഫത്ഹുൽ മുഈനിൽ പറഞ്ഞ ഖിയാമിന് സ്ഥലം വിടുക എന്നർത്ഥമേ നൽകാവൂ എന്നില്ല.അതിന്റെ ഭാഷാർത്ഥവും അതല്ലല്ലോ.


📝മുഫ്തി താജുൽ ഉലമാ ഖുദ ്വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സദഖത്തുല്ല മൗലവി (റ)✳
 
************************************************************************************
സ്ത്രീ പുറത്തിറങ്ങൽ:
************************************************************************************
 സ്ത്രീക്കു നൽകേണ്ട എല്ലാവിധ സംരക്ഷണങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചിട്ടുള്ള പരിശുദ്ധ ഇസ്ലാം പ്രകൃതിപരവും സൃഷ്ടിപരവുമായ അവളുടെ സമസ്തനിലകളും പരിഗണിക്കുകയും അതനുസരിച്ച്‌ അവളുടെ ശരീരത്തിനും അഭിമാനത്തിനും പൂർണ്ണസംരക്ഷണം ഉറപ്പു വരുത്തുന്ന നിയമങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്‌. പുരുഷനെ മദമിളക്കുന്ന അവളുടെ ശരീരലാവണ്യവും മാംസ നൈർമ്മല്ല്യവും അത്യാകർഷകമായ അവളുടെ ശരീരവടിവും ആകാരരൂപാതികളും വർണ്ണിക്കാത്ത കവികൾ കാണില്ല. ഇതു നിഷേധിച്ചു കൊണ്ടുള്ള ഒരു സമത്വവാദവും പ്രകൃതി അംഗീകരിക്കില്ല. എല്ലാ രംഗത്തും സ്ത്രീ-പുരുഷ സമ്മിശ്രമായ ജീവിതരീതിയാണിന്ന്. ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സ്ത്രീ പുരുഷനോടൊത്തു വിഹരിക്കുന്നു. സ്ത്രീയും പുരുഷനും കൂടിക്കലർന്നുകൊണ്ടുള്ള ഈ ജീവിതരീതി, സമൂഹത്തെ ലൈംഗിക അരാചകത്വത്തിലേക്കു നയിച്ചതിൽ അനൽപമായ പങ്കു വഹിച്ചിട്ടുണ്ടെന്നത്‌ നഗ്നമായ സത്യമാണ്‌.

എന്നാൽ ഇസ്ലാം കുത്തഴിഞ്ഞ ഈ ജീവിതരീതി പൂർണ്ണമായും നിഷേധിച്ചിരിക്കുന്നു.

അല്ലാഹു പറയുന്നു: "നിങ്ങളുടെ വീടുകളിൽ നിങ്ങൾ കഴിഞ്ഞു കൂടുക. ഇസ്ലാമിന്റെ മുമ്പുള്ള സ്ത്രീകൾ സൗന്ദര്യം പ്രദർശ്ശിപ്പിച്ചിരുന്നതു പോലെ നിങ്ങൾ പ്രദർശ്ശിപ്പിക്കുകയും അരുത്‌" (സൂറ അഹ്‌സാബ്‌).

وقرن في بيوتكن ولا تبرجن تبرج الجاهلية الأولى

سورة الأحزاب

ഒരിക്കലും സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന് ഇതിനർത്ഥമില്ല. ശറഇയ്യായ ആവശ്യങ്ങൾക്കു വേണ്ടി അവർക്കു പുറത്തിറങ്ങാം. മേൽ ആയത്തിനെ ഇങ്ങനെയാണ്‌ മുഫസ്സിറുകൾ  വ്യാഖ്യാനിച്ചത്‌. (ഇബ്‌നു കസീർ 3-452 നോക്കുക).

أي : الزمن بيوتكن فلا تخرجن لغير حاجة

تفسير ابن كثير

എന്നാൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും അവൾ ചില ചിട്ടകളും സദാചാരമര്യാദകളും പാലിക്കണം. ഖുർആൻ പറഞ്ഞു: "നബിയേ, തങ്ങളുടെ ഭാര്യമാരോടും പുത്രിമാരോടും മറ്റു സത്യവിശ്വാസിനികളായ സ്ത്രീകളോടും അവരുടെ പ്രാഥമികാവശ്യങ്ങൾക്കു വേണ്ടി രാത്രിയിൽ പോലും പുറത്തിറങ്ങുകയാണെങ്കിലും അവരുടെ ജിൽബാബുകൾ(ആകെ മൂടി വസ്ത്രങ്ങൾ) കൊണ്ടു പുതക്കുകയും വഴികാണാനുള്ള കണ്ണൊഴിച്ചു ശരീരമാസകലം ആവരണം ചെയ്യുകയും ചെയ്തുകൊള്ളാൻ തങ്ങൾ നിർദ്ദേശിക്കണം. അവരെ മനസ്സിലാക്കി മാനം കെടുത്താതിരിക്കാൻ ഇതാണനുയോജ്യ മാർഗ്ഗം" (സൂറ അഹ്‌സാബ്‌).

ياأيها النبي قل لأزواجك وبناتك ونساء المؤمنين يدنين عليهن من جلابيبهن ذلك أدنى أن يعرفن فلا يؤذين وكان الله غفورا رحيما

سورة الأحزاب

ഇങ്ങനെ പർദ്ദാനിയമങ്ങൾ പാലിച്ചു സ്ത്രീകൾക്കു പുറത്തിറങ്ങാമെങ്കിലും മൊത്തത്തിൽ ഇസ്ലാം അത്‌ നിരുത്സാഹപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. നബി(സ) പറഞ്ഞു: "സ്ത്രീ ഔറത്താണ്‌ (പൂർണ്ണമായും മറക്കപ്പെടേണ്ടവളാണ്‌) അവൾ പുറത്തിറങ്ങിയാൽ പിശാച്‌ അവളിലേക്കു വെളിപ്പെടും. അവൾ അല്ലാഹുവിന്റെ റഹ്‌മത്തുമായി ഏറ്റവും അടുത്തിരിക്കുന്ന അവസരം തന്റെ വീടിന്റെ അകത്തളത്തിലിരിക്കുമ്പോളാണ്‌". (തുർമുദി - ബസ്സാർ).

المرأة عورة، فاذا خرجت استشرفها الشيطان، وأقرب من رحمة ربها وهي في قعر بيتها

ترمذي وبزار

സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങുന്നതു വിലക്കിക്കൊണ്ടുള്ള ധാരാളം ഹദീസുകൾ ഉദ്ധരിച്ച്‌ ശേഷം ഇബ്നു ഹജർ(റ) പറയുന്നു: "സ്ത്രീകൾ സുഗന്ധം പൂശി മൊഞ്ചായി പുറത്തിറങ്ങുന്നത്‌ വൻദോഷമാണെന്നാണ്‌ ഈ ഹദീസുകളുടെ വ്യക്തമായ ഭാഷ്യം. എന്നാൽ നമ്മുടെ പ്രമാണങ്ങളുമായി യോജിക്കാൻ, ആ ഹദീസുകളെല്ലാം നാശം സുനിശ്ചിതമായിടത്തെന്നാണു കൽപ്പിക്കേണ്ടതുണ്ട്‌. പ്രത്യുത, നാശം ഭയപ്പെടുന്നേയുള്ളൂവെങ്കിൽ ഇതു കറാഹത്താണ്‌. നാശം ളന്ന് (ധാരണ) ഉണ്ടെങ്കിൽ കബീറത്ത്‌(വൻദോഷം) അല്ലാത്ത ഹറാമുമാണ്‌. ഇതു വ്യക്തമാണല്ലോ." (സവാജിർ 2-37)

تنبيه : عد هذا  هو صريح الأحاديث  وينبغي حمله ليوافق قواعدنا على ماذا تحققت الفتنة  أما مع مجرد خشيتها فهو مكروه أو مع ظنها فهو حرام غير كبيرة كما هو ظاهره

زواجر

ചുരുക്കത്തിൽ തൊഴിൽ പോലുള്ള ആവശ്യങ്ങൾക്കും മറ്റു തങ്ങൾക്ക്‌ മസ്‌ലഹത്തുള്ള കാര്യങ്ങൾക്കും സ്ത്രീകൾ വീടുവിട്ടിറങ്ങുന്നത്‌ നിരുപാധികമായി തടയപ്പെട്ടിട്ടില്ല. നാശം സുനിശ്ചിതമാണെങ്കിലും ധാരണയുണ്ടെങ്കിലും മാത്രമാണ്‌ ഹറാമാകുന്നത്‌. ആശങ്കയുള്ളപ്പോൾ കറാഹത്തും. അവർ പുറപ്പെടുന്നത്‌ മൂലം ശറഅ് ഹറാമാക്കിയ യാതൊരു നാശവും ഭയമില്ലെങ്കിൽ അതനുവദനീയവുമാണ്‌. ഹിജാബും പർദ്ദാവിധിയുമെല്ലാം വന്നതിനു ശേഷമുള്ള വിധിയാണിത്‌. പക്ഷേ വീടിനകത്തു തന്നെ ഒതുങ്ങിക്കഴിയുന്നതാണ്‌ സ്ത്രീകൾക്കുത്തമമെന്നതിൽ സന്ദേഹമില്ല. മേൽ ചൊന്ന ഹദീസിൽ നബി(സ) തങ്ങൾ തന്നെ അങ്ങനെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭർത്താവിനു കൂട്ടു പോവുക, ഹജ്ജിനു പോവുക പോലുള്ള പുണ്യകർമ്മങ്ങൾക്കു മാത്രമേ വീടുവിട്ടു പുറത്തിറങ്ങുന്നതിൽ പുണ്യമുള്ളൂ. ഇതാണു സത്യവിശ്വാസിനികളുടെ വഴക്കവും.

✍🏻സ്ത്രീ ജുമുഅ: ജമാഅത്തു വിധി✍🏻

ഇനി നോക്കാനുള്ളത് സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങേണ്ട പുണ്യകർമ്മമാണോ അവർക്ക് ജുമുഅ:യും ജമാഅത്തും എന്നാണ്.സ്ത്രീകൾക്കു ജമാഅത്തു സംബന്ധിച്ച് പണ്ഡിതന്മാർക്കു വ്യത്യസ്ത വിധികളാണുള്ളത്. അവർക്കു സ്വന്തമായി അവരുടെ വീടുകളിൽ ജമാഅത്തായി നമസ്കരിക്കുന്നത് പുണ്യമാണെന്നാണ് ഇമാം ശാഫിഈ(റ)യും ഇമാം അഹ്'മദും(റ) പറയുന്നത്. എന്നാൽ അബൂഹനീഫ(റ)യും മാലികും(റ) അവർക്കു ജമാഅത്തു കറാഹത്താണെന്ന പക്ഷക്കാരാണ്. (റഹ്'മത്തുൽ ഉമ്മ - പേജ്:62)

جماعة النساء في بيوتهن افضل لكن لا كراهة في الجماعة لهن عند الشافعي واحمد وقال ابو حنيفة ومالك تكره الجماعة للنساء - رحمة الامة

ശാഫിഈ(റ) മദ്ഹബ് സംബന്ധിച്ച് ഇമാം നവവി(റ)യുടെ വിവരണം ശ്രദ്ധിക്കുക: "സ്ത്രീകൾക്കു ജമാഅത്തു സുന്നത്താണ്. ഇതിൽ ശാഫിഈ മദ്ഹബുകാർക്കു ഭിന്നാഭിപ്രായമില്ല. പക്ഷേ, അവർക്കു  പുരുഷന്മാർക്കെന്ന പോലെ ശക്തിയായ സുന്നത്തുണ്ടോ എന്നതിൽ അസ്ഹാബിനു രണ്ടു പക്ഷമുണ്ട്. ഇല്ലെന്നാണു പ്രബലം.....സ്ത്രീകളുടെ ജമാഅത്ത് വീടുകളിലാണു പുണ്യം, അവർ പള്ളിയിൽ വരുന്നതിനേക്കാൾ. 'അവർക്കു വീടാണു പുണ്യ'മെന്ന ഹദീസാണ് അതിനു തെളിവ്. നമ്മുടെ അസ്ഹാബ് പറഞ്ഞു: തന്റെ വീട്ടിൽ നിന്നും ഏറ്റവും മറക്കുന്ന സ്ഥലമേതോ അവിടെ നമസ്ക്കരിക്കുന്നതാണവൾക്കു പുണ്യം. കാരണം നബി(സ) പ്രസ്താവിച്ചതായി ഇബ്നു മസ്ഊദ്(റ)വിന്റെ ഹദീസുണ്ട്: "സ്ത്രീ അവളുടെ മുറിയിൽ നമസ്കരിക്കുന്നതാണ് മേലേ അറയിൽ നമസ്ക്കരിക്കുന്നതിനെക്കാൾ പുണ്യം. അവളുടെ അകത്തളത്തിൽ നമസ്ക്കരിക്കുന്നത് മുറിയിൽ നമസ്കരിക്കുന്നതിനേക്കാൾ പുണ്യമുള്ളതും." - അബൂദാവൂദ്. (ശറഹുൽ മുഹദ്ദബ് 4-198)

 يسن الجماعة للنساء بلا خلاف عندنا ، لكن هل تتأكد في حقهن كتأكدها في حق الرجال ؟ فيه الوجهان السابقان أصحهما المنع...

جماعة النساء في البيوت أفضل من حضورهن المساجد للحديث المذكور

قال أصحابنا : وصلاتها فيما كان من بيتها أستر أفضل لها لحديث عبد الله بن مسعود أن النبي صلى الله عليه وسلم قال صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها  -
رواه أبو داود بإسناد صحيح على شرط مسلم .
(شرح المهذب)

ഇനി ജുമുഅ:യുടെ വിധി നോക്കാം. "ജുമുഅ: ഫർള് ഐനാണെന്നതിൽ ഉലമാഅ് ഏകോപിച്ചിരിക്കുന്നു........ സ്ത്രീകൾക്കതു നിർബന്ധമില്ലെന്നാണു നാലു മദ്ഹബിന്റെയും പക്ഷം".   (റഹ്'മത്തുൽ ഉമ്മ - പേജ്:73)

اتفق العلماء على ان صلاة الجمعة فرض واجب على الاعيان.......ولا يجب ذلك على صبي ولا عبد ولا مسافر ولا امرأة الا في رواية عن احمد في العبد خاصة - رحمة الامة

സ്ത്രീക്കു ജുമുഅ നിർബന്ധമില്ലെന്നതിൽ ഇജ്മാഉണ്ട് (ശറഹുൽ മുഹദ്ദബ് 4-484) ഈ ഇജ്മാഉ കൊണ്ടും സ്വഹീഹായ ഹദീസു കൊണ്ടും സ്ത്രീകൾക്കു ജുമുഅ നിർബന്ധമില്ലെന്നു ഖണ്ഡിതമായി തെളിഞ്ഞിരിക്കെ, ജുമുഅ നിർബന്ധമാണെന്നു തെളിയിക്കുന്ന ആയത്തിലെ പുരുഷന്മാരെ കുറിക്കുന്ന 'അല്ലദീന ആമനൂ' എന്ന വാക്യത്തിൽ ഒരു നിലക്കും സ്ത്രീകൾ പെട്ടിട്ടില്ലെന്നു സുവ്യക്തമായി. അങ്ങനെ പുത്തൻ വാദികൾക്കു പോലും പൊതുവേ വാദവുമില്ലല്ലോ. നിര്ബന്ധമാണെന്നതു പോകട്ടെ, സുന്നത്താണെന്നു പോലും തെളിയിക്കാനാവില്ലെന്നു തന്നെയാണ് അവരും പറയുന്നത്. പെണ്ണുങ്ങളെ പള്ളിയിലേക്കയക്കാൻ നിർബന്ധിക്കുകയാണു നബി ചെയ്തതെന്ന് 'മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ'  എന്ന ഗ്രന്ഥത്തിൽ എം.സി.സി എഴുതിയപ്പോൾ അതിനെ വിമർശിച്ചു കൊണ്ട് അൽമനാർ എഴുതിയത് കാണുക

"............................ആകയാൽ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകൾക്കു ജുമുഅ വുജൂബില്ലെന്നു പറഞ്ഞവരാണെന്നു തെളിഞ്ഞു. സുന്നത്തുണ്ടെന്നു ഉലമാക്കൾ പറഞ്ഞുവെന്ന് മൗലവി(എം.സി.സി) വാദിക്കുന്നു. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അതുദ്ധരിച്ചു തരുവാൻ  അദ്ദേഹത്തിനു സാധിക്കുമോ?" (അൽമനാർ - പു:3 ല:23,24).

📜മൗലാനാ നജീബ് ഉസ്താദിന്റെ 1998 ഇൽ പ്രസിദ്ധീകൃതമായ 'സ്ത്രീ പള്ളിയിൽ' എന്ന പുസ്തകത്തിൽ നിന്നും📜 


*********************************************************************
ശ്മശാനത്തിലെ ഫലവൃക്ഷങ്ങളുടെ വിധി?
*******************************************************************
🔴 ശ്മശാനത്തിൽ മുളച്ച മാവ്, കറുമൂസ്സ, പേരക്ക പോലുള്ളവ ഏവർക്കും പറിച്ചു തിന്നൽ അനുവദനീയമാണോ?

✅ പൊതു മഖ്ബറ (ശ്മശാനം) യിൽ മുളച്ച വൃക്ഷത്തിന്റെ ഫലങ്ങളും കായ്കളും ഏവർക്കും പറിച്ചു തിന്നൽ അനുവദനീയമാണ്. എങ്കിലും ആ മഖ്ബറയുടെ മസ്'ലഹത്തുകൾക്ക് വേണ്ടി വിനിയോഗിക്കുകയാണുത്തമം. ശർവാനി: 6-205



********************************************************************************************വാടക ഗർഭപാത്രം മുഖേന ജനിച്ച കുട്ടി.
********************************************************************************************
🔴 എന്റെയും എന്റെ ഭാര്യയുടെയും ബീജം (ഭ്രൂണം) എടുത്ത് അത് ഒരന്യ സ്ത്രീയുടെ ഗർഭപാത്രം വാടകക്ക് വാങ്ങി അതിൽ നിക്ഷേപിക്കുകയും, തന്മൂലം ഗർഭിണിയായ സ്ത്രീ പ്രസവിക്കുകയും ചെയ്തു. ഈ കുട്ടിക്ക് ഞാൻ പിതാവും എന്റെ ഭാര്യ മാതാവുമാകുമോ? വാടകക്ക് പ്രസവിച്ച സ്ത്രീ ആ കുട്ടിയുടെ മാതാവാകുമോ? ഇങ്ങനെ അന്യ പുരുഷന്റെ ബീജം ഒരു സ്ത്രീയിൽ നിക്ഷേപിക്കുന്നതിന്റെ വിധിയെന്ത്‌?

✅ താങ്കൾ ആ കുട്ടിയുടെ പിതാവല്ല. എന്ത് കൊണ്ടെന്നാൽ സ്ഖലന വേളയിലും നിക്ഷേപ വേളയിലും 'മുഹ്തറം' (ശറഇൽ സ്ഥാനം കൽപ്പിക്കപ്പെടുന്നത്) ആയ ബീജം നിക്ഷേപിച്ചതിൽ ജനിച്ച കുഞ്ഞിനു മാത്രമേ ആ ബീജത്തിന്റെ ഉടമ പിതാവാകുകയുള്ളൂ. തുഹ്ഫ: 8-231. താങ്കളുടെ ബീജം നിക്ഷേപിച്ചത് ഭാര്യയല്ലാത്ത ഒരപര സ്ത്രീയിൽ, ബോധപൂർവമാണല്ലോ. ആ ബീജം മുഹ്തറമല്ല.
താങ്കളുടെ ഭാര്യ പ്രസ്തുത കുഞ്ഞിനെ പ്രസവിക്കാത്തതിനാൽ ആ കുട്ടിയുടെ മാതാവല്ല. വാടകക്കായാലും കുട്ടിയെ പ്രസവിച്ചു എന്ന സ്ഥിരപ്പെട്ടവളാണ് ആ കുട്ടിയുടെ മാതാവ്. തുഹ്ഫ: 6-361. ഒരന്യ പുരുഷന്റെ ശുക്ലം അഥവാ ബീജം 'ശുബ്ഹത്ത്' കൂടാതെ ഒരന്യ സ്ത്രീയിൽ നിക്ഷേപിക്കുന്നത് ഹറാമാണ്. ശർവാനി: 7-303, ഇബ്നു ഖാസിം: 8-321 എന്നിവ നോക്കുക. 


ഖുതുബയ്‌ക്കിടയില്‍ നമസ്‌കാരം
----------------------------------------------
പ്രശ്‌നം: ജുമുഅ ദിവസം ജുമുഅക്കുവേണ്ടി ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോള്‍ തഹിയ്യത്തു നിസ്‌കാരം ഒഴികെ മറ്റെല്ലാ നമസ്‌കാരങ്ങളും ഹറാമാണെന്നാണ ല്ലോ കിതാബുകളില്‍ കാണുന്നത്‌. അതിന്റെ രഹസ്യം എന്താണ്‌? നിസ്‌കാരങ്ങളുടെയെല്ലാം പ്രവര്‍ത്തി ഒന്ന ല്ലേ? പിന്നെ തഹിയ്യത്തു മാത്രം അനുവദനീയവും മറ്റുള്ളവയെല്ലാം ഹറാമും ആവുന്നത്‌ എങ്ങനെ?
ഉത്തരം: ജുമുഅക്കുവേണ്ടി പള്ളിയില്‍ ഹാജറായിട്ടുള്ളവര്‍ ഖതീബു മിമ്പറിനു മുകളില്‍ ഇരുന്നതിനുശേഷം എഴുന്നേറ്റു ഫര്‍ളോ സുന്നത്തോ ആയ ഏതു നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുന്നതും ഹറാമാണ്‌. ഖതീബിനെയും ഖുതുബയെയും അവഗണിക്കുകയും അതിനെത്തൊട്ടു തിരിഞ്ഞുകളയുകയും ചെയ്യുക എന്ന പ്രശ്‌നമുള്ളതാണ്‌ ഇതു ഹറാമാകുവാന്‍ കാരണം. തുഹ്‌ഫ:2-456,57. അതേസമയം, ഖതീബു ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോള്‍ പളളിയില്‍ കടന്നുവന്നയാള്‍ക്കു പള്ളിയുടെ അഭിവാദനത്തിനായുള്ള രണ്ടു റക്‌അത്തു തഹിയ്യത്തുനമസ്‌കാരം നിര്‍വ്വഹിക്കല്‍ സുന്നത്താണ്‌. ജുമുഅയുടെ മുമ്പുള്ള റവാത്തിബു സുന്നത്തു നമസ്‌കരിച്ചിട്ടില്ലാത്തയാള്‍ക്കും വേണമെങ്കില്‍ ഇതേ രണ്ടു റക്‌അത്തിനെ റവാത്തിബു സുന്നത്തിന്റെ കരുത്തോടെയും നിര്‍വ്വഹിക്കാവുന്നതാണ്‌. എങ്ങനെയാണെങ്കിലും ഈ രണ്ടു റക്‌അത്തുകളെ നിര്‍ബന്ധമായ കര്‍മ്മങ്ങളില്‍മാത്രം ചുരുക്കി നിര്‍വ്വഹിക്കല്‍ നിര്‍ബന്ധവുമാണ്‌. തുഹ്‌ഫ:2-455,56.
ഇപ്രകാരമാണു നമ്മുടെ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ളത്‌. താങ്കളുടെ പ്രശ്‌നത്തില്‍ ഉന്നയിച്ച രീതിയിലല്ല. ഖുതുബ നടന്നുകൊണ്ടിരിക്കുമ്പോള്‍ കടന്നുവന്നയാള്‍ക്കു പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കല്‍ സുന്നത്താവാന്‍ കാരണം, നബി(സ)തങ്ങള്‍ അങ്ങനെ നിര്‍ദ്ദേശിച്ചതായി സ്വഹീഹായ ഹദീസില്‍ സ്ഥിരപ്പെട്ടതാണ്‌. ഖുതുബ നടത്തുമ്പോള്‍ പള്ളിയില്‍ കടന്നുവന്നയാളോടാണു നബി(സ) ഇങ്ങനെ നിര്‍ ദ്ദേശിച്ചത്‌. നന്ന ലഘുവായ രീതിയില്‍ ആ രണ്ടു റക്‌അത്തു നിര്‍വ്വഹിക്കുവാന്‍ നബി(സ)തങ്ങള്‍ ഊന്നിപറയുകയും ചെയ്‌തു. (മുസ്‌ലിം) തന്മൂലം പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കുന്നതില്‍ ഖുതുബയെയും ഖതീബിനെയും അവഗണിക്കുന്ന പ്രശ്‌നം വരുന്നില്ല. നബി(സ)യുടെ നിര്‍ദ്ദേശം പാലിക്കുന്ന പുണ്യമാണുള്ളത്‌. നേരെ മറിച്ച്‌, ജുമുഅക്കു സന്നിഹിതരായി പള്ളിയിലിരിക്കുന്നവര്‍ ഖതീബു മിമ്പറിലിരുന്ന ശേഷം നമസ്‌കരിക്കാനായി എഴുന്നേല്‌ക്കുന്നത്‌ ഖതീബിനെയും ഖുതുബയെയും അവഗണിക്കലും അവമതിക്കലുമാണ്‌. ഇതാണു ഹറാമാണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയതും.
 **************************************************************************************************
ചോദ്യം: രാത്രി ഉറങ്ങിയെഴുന്നേറ്റു ശേഷം നമസ്‌കരിക്കുന്നതാണല്ലോ തഹജ്ജുദ്‌. ഒരാൾ ഇശാ നിസ്‌കരിക്കുന്നതിനു മുമ്പുതന്നെ ഉറങ്ങി എഴുന്നേറ്റാൽ അയാൾക്ക്‌ തഹജ്ജുദ്‌ ലഭിക്കുമോ? ഇതുപോലെ തഹജ്ജുദ്‌ നിസ്‌കരിക്കുന്നത്‌ സുന്നത്ത്‌ നമസ്‌കാരം കൊണ്ടുതന്നെയാകണമോ? ഉറങ്ങി എഴുന്നേറ്റ്‌ ഇശാ നിസ്‌കരിച്ചാൽ തഹജ്ജുദിന്റെ പുണ്യം ലഭിക്കുമോ?
********************************************************************************************************
ഉത്തരം: രാത്രിയിൽ ഉറങ്ങിയ ശേഷം സുന്നത്ത്‌ നമസ്‌കരിക്കുകയെന്നാണ്‌ തഹജ്ജുദു കൊണ്ടുദ്ദേശ്യം.  തുഹ്ഫ:2-245. ഉറക്കം ഇശാഇന്റെ സമയമായ ശേഷമാകണമെന്നോ ഇശാ നമസ്‌കരിച്ചതിന്റെ പിറകെയാകണമെന്നോ ഇതിനു വ്യവസ്ഥയില്ല. അപ്പോൾ ഇശാ നമസ്‌കാരത്തിനു മുമ്പ്‌ ഉറങ്ങിയെഴുന്നേറ്റയാൾക്കും തഹജ്ജുദ്‌  ലഭിക്കുമെന്ന് മനസ്സിലാക്കാം. ഇതുപോലെ തന്നെ ഉറക്കത്തിനു ശേഷമുള്ള സുന്നത്തു നമസ്‌കാരമാണ്‌ തഹജ്ജുദ്‌ എന്നു പറഞ്ഞതു കൊണ്ട്‌ ഉറങ്ങിയെഴുന്നേറ്റ്‌ ഇശാ നമസ്‌കരിച്ചാൽ തഹജ്ജുദ്‌ ലഭിക്കുകയില്ലെന്നാണു മനസ്സിലാകുന്നത്‌.

എന്നാൽ, സുന്നത്തു നമസ്‌കാരം തന്നെയാകണമെന്ന് തഹജ്ജുദിന്‌ വ്യവസ്ഥയില്ലെന്നും ഫർളു നമസ്‌കാരം കൊണ്ടും തഹജ്ജുദിന്റെ പുണ്യം ലഭിക്കുമെന്നും ചില അഭിപ്രായങ്ങൾ ശർവാനി:2-245ൽ ഉദ്ധരിച്ചിട്ടുണ്ട്‌. ഇശാ നമസ്‌കാരം നിർവ്വഹിച്ച ശേഷമാണ്‌ തഹജ്ജുദിന്റെ സുന്നത്ത്‌ ലഭിക്കുകയുള്ളൂവെന്നും പ്രസ്തുത പേജിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

1 comment:

  1. What makes Make Money? | Money Making Online Casinos
    The more money you make it, the kadangpintar higher the payout. For instance, 인카지노 a player's real money wager will be a bigger portion of their total winnings. · Make Money. · หาเงินออนไลน์ Make Money. · Make Money. ·.

    ReplyDelete