************************************************************************************
മയ്യിത്തിങ്കൽ ഓത്ത്
************************************************************************************ഇഖ്'റ'ഊ അലാ മൗതാകും യാസീൻ" എന്ന ഹദീസിന്റെ വിവക്ഷ എന്താണ്? മരിച്ച ആളുടെ മേലിൽ ഓതലാണോ അതല്ല, മരണം ഹാജരായവരുടെ മേൽ ഓതലാണോ? മരണം ഹാജരായവരുടെ മേലിൽ എന്നാണെങ്കിൽ മരിച്ച ആളുടെ മേലിൽ ഓതാൻ പാടില്ലയോ? ഉണ്ടെങ്കിൽ ഇ'ആനത്ത് 2-93ൽ പറഞ്ഞ "ലി അന്നൽ മയ്യിത്ത ലാ യുഖ്റഉ അലൈഹി" എന്നതിന്റെ വിവക്ഷ എന്താണ്? ബുൽബുൽ പറഞ്ഞു തരുമല്ലോ.
✔ പറഞ്ഞു തരാം. മരണാസന്നരുടെ സമീപത്തു വച്ചെന്ന പോലെ മയ്യിത്തിന്റെ സമീപത്തു വച്ചും ഖുർ'ആൻ പാരായണം ചെയ്യൽ സുന്നത്താണ്. വിശേഷിച്ചു യാസീൻ. തുഹ്ഫ: 3-93 നോക്കുക. എന്നാൽ, "ഇഖ്'റ'ഊ അലാ മൗതാകും ...." എന്ന ഹദീസിൽ വിവക്ഷിതം മരണാസന്നരാണോ അതല്ല മരണപ്പെട്ടവർ തന്നെയാണോ എന്നതിൽ വ്യാഖ്യാതാക്കൾക്കു ഭിന്നഭിപ്രായമുണ്ട്. മരണാസന്നരാണു പ്രസ്'തുത ഹദീസിൽ 'മൗതാ' എന്നതുകൊണ്ടുദ്ധേശ്യമെന്നത്രേ മുഹദ്ദിസുകളിൽ ചിലർ വ്യാഖ്യാനിച്ചത്. ഇതിന്നവരുടെ ന്യായം അലാ എന്ന അക്ഷരം ചേർത്തു കൊണ്ട് "ഇഖ്'റ'ഊ" നിങ്ങൾ ഓതുക എന്നു പറഞ്ഞിട്ടുള്ളതിനാൽ മരിച്ചവർ എന്നുദ്ധേശിക്കാൻ നിവൃത്തിയില്ലെന്നാണ്. കാരണം 'മരിച്ചവരുടെ സമീപം' (ഇൻ'ദ മൗതാകും) എന്നല്ലാതെ, 'മരിച്ചവരുടെ മേൽ' (അലാ മൗതാക്കും) എന്ന് ഭാഷാപരമായി പ്രയോഗിക്കുകയില്ല. ഇതാണ് താങ്കൾ ഉദ്ധരിച്ച ഇ'ആനത്തി (2-93) ലെ "ലി അന്നൽ മയ്യിത്ത ലാ യുഖ്റഉ അലൈഹി" എന്നതിന്റെ സാരം.
എന്നാൽ, ഇമാം ഇബ്'നു രിഫ്'അത്ത് (റ) തുടങ്ങിയവരുടെ പക്ഷം മരിച്ചവർ എന്ന് തന്നെയാണ് ഹദീസിലെ ഉദ്ധേശ്യമെന്നാണ്. ആശയപരമായി ഇത് കൂടുതൽ ന്യായയുക്തമായ വീക്ഷണമാണെന്നും മരണപ്പെട്ടവരുടെ ആത്മാവിന്റെ ഗ്രഹണശേഷി അവശേഷിക്കുമെന്നതിനാൽ തനിക്കുമേൽ ഓതുന്നത് കേൾക്കാനും അതിന്റെ ബറകത്ത് നേടാനും കഴിയുന്നതിൽ ജീവനുള്ളവരെ പോലെ തന്നെയാണ് മയ്യിത്തെന്നും 'മയ്യിത്തിന്റെ മേൽ സലാം പറയുക' എന്ന പ്രയോഗം ശരിയാണെങ്കിൽ 'മയ്യിത്തിന്റെ മേൽ ഓതുക' എന്നത് അതിലേറെ ശരിയാണെന്നും ഇമാം ഇബ്'നു ഹജർ (റ) പ്രസ്'താവിച്ചിട്ടുണ്ട്. 'മൗതാ' എന്നതിന്റെ വാക്കർത്ഥം മരണപ്പെട്ടവരെന്ന് തന്നെയാണല്ലോ എന്നും അത് മറ്റൊരർത്ഥത്തിൽ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലല്ലോയെന്നും ഇമാമുകൾ ഊന്നിപ്പറയുന്നു. തുഹ്ഫ : 3-93.
************************************************************************************
ബിസ്മി ചൊല്ലി വായിക്കുക
********************************************************
ഇഖ്റഅ' എന്ന
ശബ്ദത്തിനു തുടർന്നുളള ഭാഗം 'ബിസ്മി റബ്ബിക എന്നാണ്.നാഥൻറെ നാമം ഉച്ചരിച്ചു
കൊണ്ടുളള വായനയാണ് ഖുർആനാവശ്യപ്പെടുന്നത്.അതായത് ബിസ്മി ചൊല്ലി
വായിക്കാൻ.അപ്പോൾ ബിസ്മി ചൊല്ലി വായിക്കാൻ പറ്റുന്നതാണ്
വായിക്കേണ്ടത്.നിഷിദ്ധ കാര്യം ചെയ്യുമ്പോൾ ബിസ്മി ചൊല്ലൽ നിഷിദ്ധമാണെന്നാണ്
ഇസ്ലാമിക നിയമം.ബിസ്മി ചൊല്ലി വ്യഭിചരിക്കൽ അല്ലാഹുവിൻറെ നാമത്തെ
അപമാനിക്കലാണല്ലോ.വ്യഭിചാരം ലൈംഗികാവയവങ്ങൾക്കു മാത്രമല്ല ശരീരത്തിൻറെ
മുഴുവൻ അവയവങ്ങൾക്കും ബാധകമാണെന്നു
ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.കണ്ണും കാതും കൈകാലുകളും സ്വന്തം
സ്വന്തമായി വ്യഭിചരിക്കുന്നത് ഇന്നിന്ന നിലക്കാണെന്നു നബി(സ) തങ്ങൾ
പ്രസ്താവിച്ചിട്ടുണ്ട്.
മനസ്സും തീർച്ചയായും വ്യഭിചരിക്കും.വർത്തമാന തലമുറയിൽ ഈ
വ്യഭിചാരങ്ങളെല്ലാം വ്യാപകമാണ്.ലൈംഗിക വ്യഭിചാരത്തെ അറയ്ക്കുന്നവരും
വ്യഭിചാരക്കഥകൾ വായിച്ചോ ലൈംഗിക വികാരമുണർത്തുന്ന ദൃശ്യങ്ങൾ കണ്ടോ ഇതര
അവയവങ്ങൾ കൊണ്ട് വ്യഭിചരിക്കുന്നു.സാക്ഷരത വർദ്ധിച്ചപ്പോൾ പുതുതലമുറയെ
ഗ്രസിച്ചിരിക്കുന്നത് വായനാ വ്യഭിചാരമാണ്.ബിസ്മി ചൊല്ലി വൃയിക്കാൻ
പറ്റുന്നതാണോ നമ്മൾ വായിക്കുന്നതെന്ന് സത്യവിശ്വാസികളെങ്കിലും
ആലോചിക്കണം.എന്തു വായിക്കണമെന്നുവിശ്വാസിയെ ധരിപ്പിക്കുന്ന മാനദണ്ഡമാണു
"ബിസ്മി ചൊല്ലി വായിക്കുക" എന്ന ഖുർആനിൻറെ ആഹ്വാനം.ഇതാണു നബി(സ)തങ്ങൾക്ക്
പ്രത്യക്ഷത്തിൽ ആദ്യമായവതരിച്ച വഹ'യും.
************************************************************************************
പൊക്ലിനു താഴെ പാന്റ്
******************************************************** *എന്റെ മകൻ പൊക്ലിനു താഴെയായി ( പൊക്കിൾ വെളിവാക്കിക്കൊണ്ട് ) പാന്റു ധരിച്ചു നിസ്കരിച്ചപ്പോൾ " അതു സ്വഹീഹല്ല. പൊക്കിൾ മറച്ചുകൊണ്ടു മാറ്റി നിസ്കരിക്കണ "മെന്നു ഞാൻ പറഞ്ഞു . അതു കേട്ടു കൊണ്ടിരുന്ന മോന്റെ ഉപ്പ , " നിസ്കാരം സ്വഹീഹാണ് . മാറ്റി നിസ്കരിക്കുകയൊന്നും വേണ്ട . കാരണം ഷർട്ടിന്റെ ഇറക്കം മുട്ടിന്റെ അടുത്തു വരെയുണ്ട് " . എന്ന് ശഠിച്ചു. ഞാൻ വിട്ടില്ല. എന്റെ വാദത്തിൽ തന്നെ ഞാൻ ഉറച്ചുനിന്നു. ഞങ്ങൾ തമ്മിലുള്ള ഈ തർക്കം നിലനിൽക്കുന്നു. ഞങ്ങളിൽ ആരു പറയുന്നതാണു ശരി .
** നിങ്ങളുടെ കുട്ടി ധരിച്ച ഷർട്ടിന്റെ ഇറക്കം മുട്ടുവരെയുണ്ടെങ്കിലും
അതിന്റെ മാറിടം വിശാലമുള്ളതും റുകൂഇലേക്കോ മറ്റോ കുനിയുമ്പോൾ പൊക്കിൾ
പോലുള്ള ഔറത്തിന്റെ ഭാഗങ്ങൾ കാണപ്പെടുന്ന വിധവുമാണെങ്കിൽ നിങ്ങൾ പറഞ്ഞതാണു
ശരി. കുട്ടിയുടെ നിസ്കാരം സാധുവല്ല. മടക്കി നിസ്കരിക്കണം. മറിച്ച് ,
കുപ്പായ മാറിലെ ബട്ടണിട്ടുകൊണ്ടോ ഷർട്ടു ശരീരത്തോട് പറ്റിച്ചേർന്നു
നില്ക്കുന്നതുകൊണ്ടോ അല്ലെങ്കിൽ പാന്റ് ' ഇൻസൈഡു ' ചെയ്തോ മറ്റോ
അരക്കെട്ടിന്റെ ഭാഗത്തു ബന്ധു ചെയ്തു കൊണ്ടോ മേൽ പ്രകാരം ഔറത്തു
കാണിക്കുന്നതിനെ തൊട്ടു തടഞ്ഞിട്ടുണ്ടെങ്കിൽ കുട്ടിയുടെ ബാപ്പ പറഞ്ഞതു
ശരിയും നമസ്കാരം സാധുവുമാണ്. മടക്കേണ്ടതില്ല. തുഹ്ഫ : 2 - 114.
************************************************************************************
♦ കഫൻ ചെയ്ത ശേഷം ഒരു പായകൊണ്ട് മയ്യിത്തിനെ പൊതിഞ്ഞു കൊണ്ടാണല്ലോ മയ്യിത്തു കട്ടിലിൽ കിടത്തുക. ഇവിടെ ഒരു വലിയ മുസ്ല്യാർ മയ്യിത്തു പെണ്ണാണെങ്കിൽ പായ ഈർക്കിൾ കൊണ്ട് കുടുക്കിവയ്ക്കൽ നിർബന്ധമാണെന്നും ആണാണെങ്കിൽ അങ്ങനെ ചെയ്യൽ കറാഹത്താണെന്നും പറഞ്ഞു കേട്ടു. അങ്ങനെ വല്ല വിധിയുമുണ്ടോ. ❓
മയ്യിത്തു കട്ടിൽ പലവിധമാണല്ലോ ഇപ്പോളുള്ളത്. മയ്യിത്തു പള്ളിയിൽ കൊണ്ടുവന്നുവച്ചു നമസ്കരിക്കാൻ വേണ്ടി കട്ടിലിന്റെ മൂടു തുറന്നു വയ്ക്കുന്നു. ഇങ്ങനെ ചെയ്യേണ്ടതുണ്ടോ. ❓
✅ മയ്യിത്തിനെ ബഹുമാനിച്ചു കൊണ്ടാണു കട്ടിലിൽ വയ്ക്കുമ്പോൾ പായ വിരിച്ച് അതിൽ കിടത്തുന്നത്. മയ്യിത്ത് പെണ്ണാണെങ്കിലും ആണാണെങ്കിലും ഈ പായ ഈർക്കിൾ കൊണ്ടോ മറ്റോ കുത്തിക്കെട്ടുകയോ ചുരുട്ടി മടക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ മയ്യിത്ത് പെണ്ണാണെങ്കിൽ അവളുടെ തടിവണ്ണം മറക്കുന്ന ഖുബ്ബപോലുള്ള മൂടി കട്ടിലിനുണ്ടായിരിക്കലും അതുകൊണ്ട് മറക്കലും സുന്നത്തുണ്ട്. തുഹ്ഫ : 3 - 186.
പള്ളിയിൽ വച്ചു മയ്യത്ത് നിസ്കരിക്കുമ്പോൾ കട്ടിലിന്റെ മൂടി എങ്ങനെയും മാറ്റിവക്കേണ്ടതില്ല. ആ മൂടി കുറ്റിയിട്ട് ബന്തു ചെയ്താൽ പോലും. അതേ സമയം , പള്ളിയല്ലാത്ത സ്ഥലത്താവുമ്പോൾ പ്രസ്തുത മൂടി ആണിയിട്ട് ബന്തു ചെയ്താൽ നമസ്കാരം സാധുവാകുന്നതല്ല. കയറുകൊണ്ടോ മറ്റോ ബന്തു ചെയ്താൽ കുഴപ്പമില്ല. വെറുതെ മൂടിവെച്ചതാണെങ്കിൽ എങ്ങനെയും കുഴപ്പമില്ല. ജമൽ : 2 - 180.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 84 )
************************************************************************************
🔴 ഒരാൾ സിഹ്'റിന് വിധേയമായിട്ടുണ്ടെന്ന് ഏതെല്ലാം ലക്ഷണങ്ങൾ കൊണ്ട് മനസിലാക്കാം? എന്ത് കൊണ്ടെല്ലാം സിഹ്'റിനെ ബാത്തിലാക്കാൻ കഴിയും? മരണപ്പെട്ട് പോകുമോയെന്ന ഭയം, അനാവശ്യമായി എന്തെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കൽ, അധിക സമയത്തും ഒരുതരം വ്യസനം, നമസ്'കാരം ഖുർ'ആൻ പാരായണം ആദിയായ സൽകർമ്മങ്ങൾ ചെയ്യുന്നതിന് ഒരു തരം മടി മുതലായവ സിഹ്'റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിന്റെ ലക്ഷണങ്ങളാണോ?
✅ സിഹ്'റിന്ന് വിധേയമായിട്ടുണ്ടെന്നതിന്റെ ലക്ഷണങ്ങൾ അത് ബാത്വിലാക്കുവാൻ കഴിവുള്ള വിദഗ്'ധന്മാർക്കറിയാം. ഖുർ'ആനിലെ എല്ലാ സൂറത്തുകളുടെയും അവസാന ആയത്തുകൾ എഴുതി കെട്ടുകയും അവ ഓതി മന്ത്രിച്ച വെള്ളം കൊണ്ട് ഏഴ് ദിവസം കുളിക്കുകയും ചെയ്'താൽ ബാബിലോണിയക്കാരുടെ മാരകമായ സിഹ്'റ് പോലും ബാത്വിലാകുമെന്ന് ചിയ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ചോദ്യത്തിൽ പറഞ്ഞ ലക്ഷണങ്ങൾ വല്ല മാനസിക രോഗ ലക്ഷണങ്ങളാണെന്നാണ് മനസിലാവുന്നത്.
(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്: 232)
************************************************************************************
🔘 മാതാപിതാക്കൾക്കു ചെലവു കൊടുക്കൽ സന്താനങ്ങൾക്കു നിർബന്ധമുണ്ടോ ? മാതാപിതാക്കൾക്കു സ്വന്തമായി കഴിവുണ്ടെങ്കിലും നിർബന്ധമാകുമോ ? ഒരുത്തന്റെ അദ്ധ്വാനം അവന്റെ ഭാര്യക്കും മക്കൾക്കും മാത്രമേ തികയുന്നുള്ളൂവെങ്കിൽ ( മാതാപിതാക്കൾക്കു ചിലവു കൊടുക്കാൻ തികയുന്നില്ലെങ്കിൽ ) അവൻ എന്തു ചെയ്യണം ? ആരെ മുന്തിക്കണം ? ഒരു വിശദീകരണം ?
✅ മാതാപിതാക്കളുടെ ഭക്ഷണം , വസ്ത്രം , ചികിത്സ പോലുള്ള എല്ലാ ചെലവുകളും സന്താനങ്ങളുടെ മേൽ നിർബന്ധമാണ്. പക്ഷേ ഈ ചെലവുകൾക്ക് മതിയാവുന്ന ധനം സ്വന്തമായി ഉടമസ്ഥതയി ലുള്ള കഴിവുള്ള മാതാപിതാക്കൾക്കു ചെലവു കൊടുക്കൽ നിർബന്ധമില്ല. അതുപോലെ തന്റെയും തന്റെ ആശ്രിതരായ ഭാര്യ , അവളുടെ പരിചാരിക പോലുള്ളവരുടെയും ഒരു പകലിന്റെയും തൊട്ടടുത്ത രാത്രിയിലെയും രണ്ടു നേരത്തെ ഭക്ഷണത്തിനുള്ള വക കഴിഞ്ഞു മിച്ചമുള്ള സന്താനങ്ങൾക്കേ ഈ ചെലവു കൊടുക്കലിന്റെ ബാധ്യത വരുകയുള്ളൂ. തുഹ്ഫ : 8 - 345 , 46, 47.
ഒരുത്തന്റെ വരുമാനം ( അദ്ധ്വാനം വഴിയാകട്ടെ , അല്ലാതാകട്ടെ ) തനിക്കു ബാധ്യതപ്പെട്ട മാതാപിതാക്കൾക്കും ഭാര്യാ സന്താനങ്ങൾക്കുമെല്ലാം കൂടി തികയില്ലെങ്കിൽ ചെലവിന്റെ കാര്യത്തിൽ അവൻ മുൻഗണന നൽകേണ്ട രൂപം ഇപ്രകാരമാണ്. ആദ്യം സ്വന്തം ചെലവ് , പിന്നെ ഭാര്യമാർ , ശേഷം ധനവും അദ്ധ്വാന ശേഷിയുമില്ലാത്ത ചെറിയവരോ ഭ്രാന്തന്മാരോ ആയ മക്കൾ , ശേഷം മാതാവ് , പിന്നെ പിതാവ് , ശേഷം വലിയ മക്കൾ , അനന്തരം പിതാമഹൻ എന്നിങ്ങനെ. തുഹ്ഫ : ശർവാനി സഹിതം 8 - 352.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , ഭാഗം : രണ്ട് , പേജ് : 57. )
************************************************************************************
അഹ്'ലുന്നത്തി വൽ ജമാഅ: ആരാണെന്നും ഈ നാമകരണത്തിനു അടിസ്ഥാനമെന്തെന്നുമാണെന്നാണ് ഇതുവരെ വിവരിച്ചത്. ഇനി ബിദ്അത്ത് എന്താണെന്നും മുബ്തദിഅ് - ബിദ്അത്തുകാരൻ ആരാണെന്നും പറയാം.
ബിദ്അത്ത് എന്താണെന്ന് നബി(സ) തങ്ങൾ തന്നെ നിർവ്വചിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
الصلاة المكتوبة التي بعدها كفارة لما بينهما ، والجمعة إلى الجمعة ، ورمضان إلى رمضان كفارة لما بينهما ثم قال بعد ذلك إلا من ثلث الإشراك بالله ، ونكث الصفقة ، وترك السنة قلنا يا رسول الله : أما الإشراك بالله فقد عرفناه ، فما نكث الصفقة وترك السنة ؟ قال أما نكث الصفقة : أن تبايع رجلا بيمينك ، ثم تختلف إليه فتقتله بسيفك ، وأما ترك السنة : فالخروج من الجماعة
- المستدرك للحاكم
"അഞ്ചുനേരത്തെ നിസ്ക്കാരങ്ങളിലൊന്ന് അതിന്റെ ശേഷം വരുന്ന നിസ്ക്കാരം വരെ ഇടക്കു വരുന്ന പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമാണ്. ഒരു ജുമുഅ: തൊട്ടടുത്ത ജുമുഅ: വരെയും ഒരു റമളാൻ തൊട്ടടുത്ത റമളാൻ വരെയും ഇടക്കുള്ള പാപങ്ങൾക്കു പരിഹാരമാണ്. ശേഷം നബി(സ) പറഞ്ഞു: മൂന്നു പാപങ്ങളൊഴിച്ച്. ഇശ് റാക്കു ബില്ലാ, നക്സു സ്'സ്വഖഫ:, തർക്കുസ്സുന്ന: ഇതാണാ മൂന്നു പാപങ്ങൾ. റിപ്പോർട്ടർ അബൂഹുറൈറ(റ) പറഞ്ഞു: ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇശ് റാക്ക്(ശിർക്ക്) എന്താണെന്നു ഞങ്ങൾക്കറിയാം. തർക്കുസ്സുന്നയും നക്സു സ്'സ്വഖഫയും എന്താണ്? അവിടുന്ന് പറഞ്ഞു:
നിന്റെ വലതു കൈ കൊണ്ട് നീ ഒരാളോട് ബൈഅത്തു ചെയ്യുകയും പിന്നെ അയാളോട് ഭിന്നിച്ചു കൊണ്ട് വിപ്ലവം നയിച്ചു നിന്റെ വാളു കൊണ്ട് നീ അയാളെ വധിക്കുകയുമാണ് നക്സു സ്'സ്വഖഫ:. തർക്കുസ്സുന്ന എന്നാൽ ജമാഅത്തിൽ നിന്നു വിട്ടു നിൽക്കുക തന്നെ"
ഈ ഹദീസ് ഇമാം ഹാക്കിം (റ) തന്റെ മുസ്തദ്'റകിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത് മുസ്ലിമിന്റെ ശർത്വ് പ്രകാരം സ്വഹീഹാണെന്ന് ഹാക്കിം (റ) പ്രസ്താവിച്ചിട്ടുമുണ്ട്.
ഈ ഹദീസിലെ തർക്കുസ്സുന്ന: (സുന്നത്തു വെടിയൽ) കൊണ്ടു വിവക്ഷിതം ബിദ്അത്താണെന്നു വ്യക്തം. ഇമാം ജലാലുൽ ബുൽക്കൈനി(റ) പ്രസ്താവിച്ചു:
السادسة عشرة (من الكبائر) البدعة وهي المراد يترك السنة
"വൻകുറ്റമാണ് ബിദ്അത്ത്. ഹദീസിലെ തർക്കുസ്സുന്ന: കൊണ്ടുദ്ദേശ്യം ബിദ്അത്താണ്".
ഇമാം അഹ്'മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി(സ) പറഞ്ഞു: "വല്ലവനും ഒരു ചാൺ തോതിലെങ്കിലും ജമാഅത്തിൽ നിന്നു വിട്ടു നിന്നാൽ അവൻ ഇസ്ലാമിന്റെ സുഭദ്രതാലി തന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചെറിഞ്ഞവനായി".
ജലാലുൽ ബുൽക്കൈനി(റ) പറഞ്ഞു:
والمراد بذلك اتباع البدع عافان الله من ذلك
"ജമാഅത്തുമായി വിട്ടുപിരിയുകയെന്നാൽ ബിദ്അത്തിനോടു പിൻപറ്റുകയാണുദ്ദേശ്യം".
സുകൃതങ്ങൾ കൊണ്ടു പൊറുക്കാത്ത പാപമെന്ന് നബി(സ) വിശേഷിപ്പിച്ച തർക്കുസ്സുന്ന: - ബിദ്അത്ത് - എന്നാൽ ജമാഅത്തിൽ നിന്നു വിട്ടുനിൽക്കലാണെന്നും അങ്ങനെ വിട്ടുനിന്നവൻ ഇസ്ലാമിന്റെ 'താലി' സ്വയം അഴിച്ചുമാറ്റിയവനാണെന്നും ഈ ഹദീസുകൾ കൊണ്ട് വ്യക്തമായല്ലോ. നബി(സ) തങ്ങൾ പറഞ്ഞ ജമാഅത്ത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത് അവിടുന്ന് പിടിച്ചുനിൽക്കാൻ നിർദ്ദേശിച്ച ജമാഅത്തു തന്നെയാണെന്നു സ്പഷ്ടമാണ്. ആ ജമാഅത്ത് കൊണ്ടുദ്ദേശ്യം കാലാകാലങ്ങളിലുള്ള ഇജ്മാഅ് ആണെന്നും അതെന്താണെന്നും മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ.
അപ്പോൾ ഇജ്മാഅ് നിഷേധിക്കലും കാലാകാലങ്ങളിലുള്ള മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇൽ നിന്നു വിട്ടുനിൽക്കലുമാണ് ബിദ്അത്ത് എന്നു നബി(സ) തങ്ങൾ നിർവ്വചിച്ചതായി ബോദ്ധ്യപ്പെട്ടു.
ദീനിന്റെ അനിഷേദ്ധ്യമായ തെളിവുകളിലൊന്നാണ് ഇജ്മാഅ്. ഇജ്മാഅ് കൊണ്ടോ കിതാബ്, സുന്നത്ത് എന്നിവകളിലെ നസ്വ് (മറ്റൊന്നിനും സാധ്യതയില്ലാത്ത വണ്ണം ഉദ്ദേശ്യം വ്യക്തമായത്) കൊണ്ടോ സ്ഥിരപ്പെട്ട കാര്യമാണ് ഉസൂലുദ്ദീൻ - ദീനിലെ അടിസ്ഥാന വിശ്വാസകാര്യങ്ങൾ. ഈ കാര്യങ്ങളിൽ ഗവേഷണ യോഗ്യരായ (മുജ്തഹിദുകൾ) പണ്ഡിതൻമാർക്കു ഇജ്തിഹാദ് ചെയ്യാൻ പോലും അവകാശമില്ല.
ഇജ്മാഅ്, നസ്വ് എന്നീ ഖണ്ഡിതമായ തെളിവുകളില്ലാത്ത വിഷയങ്ങളാണ് ഇജ്തിഹാദിനു വിധേയമാകുന്നത്. മുസ്തസ്ഫാ 2-103, ഫത്ഹുൽബാരി 13-272. ഇക്കാര്യങ്ങൾക്കാണ് ഫുറൂഉദ്ദീൻ - ദീനിലെ ശാഖാപരമായ കാര്യങ്ങൾ എന്നു പറയുന്നത്. ചുരുക്കത്തിൽ ഖുർആൻ, സുന്നത്ത് എന്നീ സത്യപ്രമാണങ്ങളിൽ നസ്വായി പറഞ്ഞിട്ടുള്ള വിഷയങ്ങൾ, മുസ്ലിം ലോകത്ത് അഭിപ്രായ വ്യത്യാസം കൂടാതെ അംഗീകരിക്കപ്പെടേണ്ടതും വിശ്വസിക്കപ്പെടേണ്ടതുമായ പോലെ കാലാകാലങ്ങളിൽ മുസ്ലിം സമൂഹം അഥവാ പ്രമാണ യോഗ്യരായ മുജ്തഹിദുകൾ, ഒന്നടങ്കം ഏകോപിച്ച ഇജ്മാഉകളും ഗവേഷണത്തിനോ പുനർവിചിന്തനത്തിനോ വിധേയമല്ലാത്ത വിധം വിശ്വസിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമത്രേ. ഇവയാണ് ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളും.
ഈ വിശ്വാസകാര്യങ്ങൾ നിഷേധിക്കലും നിരാകരിക്കലും ഒന്നുകിൽ കുഫ്ർ (ഇസ്ലാമിൽ നിന്നു പുറത്താകൽ) അല്ലെങ്കിൽ ബിദ്അത്ത് - ഇത് രണ്ടാലൊന്നാവും. ളറൂറത്ത് കൊണ്ടറിയപ്പെട്ട - പാമരനും പണ്ഡിതനും ഒരുപോലെ അനിഷേദ്ധ്യമായി അറിയുന്ന - ദീനീ കാര്യങ്ങൾ അവിശ്വസിക്കലും നിരാകരിക്കലും കുഫ്'റാകുമെങ്കിൽ, ഇങ്ങനെ അറിയപ്പെടാത്ത ഇജ്മാഉള്ള വിശ്വാസ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കലും നിരാകരിക്കലും ബിദ്അത്തു - തർക്കുസ്സുന്നത്തുമാവും. ഇതാണു നബി(സ) തങ്ങൾ ജമാഅത്തിൽ നിന്നു - ഇജ്മാഇൽ വിട്ടുനിൽക്കുകയാണു ബിദ്അത്ത് എന്ന് നിർവ്വചിച്ചതിന്റെ സാരവും.
ആകയാൽ ഇജ്മാഉള്ളതും ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ പെട്ടതുമായ വിഷയങ്ങളിൽ നിന്നും ളറൂറത്തു കൊണ്ടറിയപ്പെടാത്തവ വെടിയുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് ബിദ്അത്ത്. പ്രസ്തുത വിശ്വാസ കാര്യങ്ങളാവട്ടെ ഇമാം അബുൽ ഹസനിൽ അശ്അരി(റ)യും അബൂമൻസൂറിനിൽ മാതുരീദി(റ)യും വിസ്തരിച്ചു വിവരിച്ചതായി കഴിഞ്ഞ ഖണ്ഡത്തിൽ പറഞ്ഞിട്ടുണ്ട്. അവരും അനുഗാമികളും നിലകൊണ്ടതാണ് സുന്നത്ത്, സുന്നത്തു ജമാഅത്ത് എന്നിവകളാൽ വിവക്ഷിതം. ഇതിന്നെതിരായ വിശ്വാസങ്ങൾ ബിദ്അത്തും.
ഇമാം ഇബ്നുഹജർ(റ) പ്രസ്താവിച്ചു:
المراد بالسنة ما عليه امام اهل السنة والجماعة الشيخ ابو الحسن الاشعري وابو منصور الماتريدي والبدعة ما عليه فرقة من فرق المبتدعة المخالف لاعتقاد هذين الامامين وجميه اتباعهما
الزواجر لابن حجر١/٨٩
"സുന്നത്ത് കൊണ്ടുദ്ദേശ്യം, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രണ്ടു ഇമാമുകൾ, ശൈഖ് അശ്അരിയും മാതുരീദിയും എതൊന്നിൻമേൽ നിലകൊണ്ടുവോ ആ വിശ്വാസ കാര്യങ്ങളാണ്. ബിദ്അത്ത് എന്നാൽ ഇവർ രണ്ടുപേരുടെയും അവരുടെ മുഴുവൻ അനുഗാമികളുടെയും വിശ്വാസത്തിന് എതിരായി നിലകൊള്ളുന്ന ബിദ്അത്തിന്റെ സംഘങ്ങളിൽ നിന്ന് ഏതെങ്കിലും സംഘം വെച്ചു പുലർത്തുന്ന വിശ്വാസങ്ങളുമാണ്."
(സവാജിർ 1-89 ഫതാവൽ ഹദീസിയ്യ: പേ:200 ലും ഇപ്രകാരം കാണാം).
📚മൗലാനാ നജീബ് ഉസ്താദിന്റെ പഴയ ഒരു പുസ്തകത്തിൽ നിന്നും📚
************************************************************************************
❓ചോദ്യം: മറ്റു മദ്‌ഹബുകാരെ തുടർന്നു നിസ്കരിക്കുന്നതിന്റെ വിധിയെന്ത്? അവരുടെ ജുമുഅ: നടക്കുന്ന സ്ഥലത്ത് എത്തിയാൽ അതിൽ പങ്കെടുക്കൽ നിർബന്ധമാണോ? ളുഹ്‌ർ നിസ്‌കരിച്ചാലും മതിയാകുമോ? ജുമുഅ:യും അല്ലാത്ത നിസ്‌കാരവും ഈ വിഷയത്തിൽ തുല്യമാണോ?
✅ഉത്തരം: ഇതര മദ്‌ഹബുകാരെ തുടർന്നു നമസ്'കരിക്കൽ കറാഹത്താണ്. ജുമുഅ:യും അല്ലാത്ത നമസ്‌കാരവും ഇതിൽ തുല്യമാണ്. അതിനാൽ, കറാഹത്തോടു കൂടെ അത്തരം ജുമുഅ:യിൽ പങ്കെടുക്കൽ നിർബന്ധമില്ല. ളുഹ്‌ർ നമസ്‌കരിച്ചാൽ മതിയാകും. (തുഹ്ഫ: 2-254 നോക്കുക).
📚മൗലാനാ നജീബ് ഉസ്താദിന്റെ ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം മാസിക 2014 ജൂൺ📚
************************************************************************************
🔴 മനുഷ്യനെ മാത്രമാണോ മലക്കുൽമൗത് മരിപ്പിക്കുന്നത്? അല്ല, ഇതര ജീവികളുടെ ആത്മാവിനെ പിടിക്കുന്നതും മലക്കു തന്നെയാണോ?
✅ എല്ലാ ജീവികളുടെ ആത്മാവിനെ പിടിക്കുന്നതും മലക്കുൽമൗത് തന്നെയാണെന്നാണ് ഹദീസുകളും മറ്റും അറിയിക്കുന്നത്. പല ഇമാമുകളും അങ്ങനെ വ്യക്തമാക്കിയിട്ടുമുണ്ട്. ഫതാവൽ ഹദീസിയ്യഃ പേ. 5.
(മൗലാനാ എ. നജീബ് മൗലവി, നുസ്രത്തുൽ അനാം മാസിക. 2012 ജനുവരി)
************************************************************************************
🔴 ഒരാൾ നമസ്'കാരത്തിൽ മൂന്ന് തവണ തുടർച്ചയായി ചൊറിഞ്ഞാൽ നമസ്'കാരം ബാത്വിലാകുമോ? ഒരു വിശദീകരണം?
✅ നമസ്'കാരത്തിൽ ഒരു പ്രവൃത്തി മൂന്ന് പ്രാവശ്യം തുടർച്ചയായി കൊണ്ടുവന്നാൽ നമസ്'കാരം ബാത്വിലാകുന്നതാണ്. പക്ഷേ കൈപ്പടം അനങ്ങാതെ ചൊറിയുന്നതിന് വേണ്ടി വിരലുകൾ മാത്രം പല പ്രാവശ്യം തുടർച്ചയായി അനങ്ങുന്നത് കൊണ്ട് നമസ്'കാരം ബാത്വിലാകുന്നതല്ല. എങ്കിലും അത് കറാഹത്താണ്. അപ്രകാരം സഹിക്കവയ്യാത്ത ചൊറി കാരണം കൈപ്പടം തന്നെ അനക്കാതെ നിവൃത്തിയില്ലെന്ന് വന്നാൽ അതനക്കുന്നത് കൊണ്ടും നമസ്'കാരം ബാത്വിലാകുന്നതല്ല. ഫത്'ഹുൽ മു'ഈൻ പേജ് 73 നോക്കുക.
(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്: 234)
************************************************************************************
ആത്മീയ വളർച്ചക്കും പരലോക പുണ്യത്തിനും വേണ്ടി നാം ചെയ്യുന്ന ദിക്റ്- സ്വലാത്തുകളും പ്രകീർത്തനങ്ങളുമെല്ലാം കൂട്ടംകൂടിയും പെരുമ കാട്ടിയും മൈക്കു കെട്ടിയും മാത്രമേ നമുക്കു നിർവ്വഹിക്കാനറിഞ്ഞൂടൂ എന്നു വന്നിരിക്കുന്നു. നാളത്തെ പണ്ഡിതന്മാരെ നാം പരിശീലിപ്പിച്ചു വളർത്തുന്നതു തന്നെ ഇങ്ങനെയാണ്. ദർസുളള പളളികളിൽ മുതഅല്ലിമുകൾ മഗ'രിബിനു വേണ്ടി വൂളൂവെടുത്തു തയ്യാറായി വന്ന് ' സുബ്ഹാനല്ലാഹി വബിഹംദിഹീ......' എന്നു ചൊല്ലിക്കൊണ്ടിരിക്കുന്ന പതിവ് നൂറ്റാണ്ടുകളായി ഇവിടെ നിലനില്ക്കുന്നതാണ്. ഇതു പക്ഷേ , പളളിയിൽ തത്സമയം വരുന്നവരല്ലാതെ അറിയാറില്ലായിരുന്നു. അറിയേണ്ടതുമില്ല. സ്വന്തം ആത്മീയ വളർച്ചക്കു വേണ്ടി ഉസ്താദുമാർ വിദ്യാർത്ഥികൾക്കു ശീലിപ്പിക്കുന്നതാണിത്. എന്നാൽ, ഈ അടുത്ത കാലത്തായി മൈക്കു കെട്ടി കൊട്ടിപ്പാടുകയാണ് ഈ ദിക്റു പോലും. നാട്ടിലെ പെണ്ണുങ്ങളും ഭക്തന്മാരും അറിയാതെന്തു ദിക്റ്! ചിലർക്കിതു നാട്ടിലെ വഹ്ഹാബികളെ രോഷം കൊളളിക്കുന്നതിനുളളതാണ്. കല്യാണവീട്, മരിച്ചവീട് എന്നിങ്ങനെ നാലാൾ കൂടുന്നിടത്തെല്ലാം ദുആ കൊണ്ടും ഖുർആൻ കൊണ്ടും എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ് പലരും നടത്തുന്നത്. സംഘടനാ പക്ഷപാതിത്തം മൂത്ത പലർക്കും ഇതെല്ലാം തങ്ങളുടെ ഗ്രൂപ്പിൻറെ ശക്തി തെളിയിക്കാനുളള ചടങ്ങുകളാണ്. തങ്ങളുടെ പാർട്ടിയുടെയും ഗ്രൂപ്പിൻറെയും ആളല്ല മുന്നിൽ നില്ക്കുന്നതെങ്കിൽ പളളിയിലെ ജമാഅത്തു പോലും രണ്ടാമതു ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തുന്നവർ മരിച്ച വീട്ടിലെ ദുആയിലും ദിക്റുകളിലും മറു ഗ്രൂപ്പുകാർക്ക് ആമീൻ പറയാൻ തയ്യാറാകുമോ? കൂടെച്ചൊല്ലാൻ കൂട്ടാക്കുമോ?
ഇതൊന്നും അതിശയോക്തി കുറിക്കുന്നതല്ല. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ, അനുഭവങ്ങൾ അതേപടി കുറിക്കുകയാണ്. അല്ലാഹുവിനു വേണ്ടി ചെയ്യുന്ന, പരലോകത്തു പുണ്യം കിട്ടാൻ വേണ്ടി പ്രവർത്തിക്കുന്ന, സ്വന്തം ആത്മാവിൻറെ ഉയർച്ചയും വളർച്ചയും ലക്ഷ്യമാക്കുന്ന പവിത്രമായ ആരാധനാ കർമ്മങ്ങളിൽ നാം കാട്ടുന്ന നാട്യങ്ങളാണിത്. നമ്മുടെ കർമ്മങ്ങളെപ്പോലെ മനസ്സിൻറെ ഉളളറകൾ കാണുന്ന- ബാഹ്യ ചേഷ്ടകളെക്കാൾ ഖൽബിൻറെ ഉളളിലേക്കു നോക്കുന്ന സർവ്വജ്ഞനും സർവ്വശക്തനുമായ റബ്ബിനോടു പ്രാർത്ഥിക്കുമ്പോളും മുനാജാത്തു നടത്തുമ്പോളും നാം കെട്ടുന്ന കപട വേഷങ്ങളുടെ ചിത്രം! എങ്കിൽ മനുഷ്യരോടു ബന്ധപ്പെടുന്ന മേഖലകളിൽ നാമെത്ര മുഖംമിനുക്കൽ നടത്തും! ഏതറ്റം വരെ വേഷം കെട്ടും!
ഏതായാലും ആരാധനകളിൽ ജനശ്രദ്ധയാകർഷിക്കാനും ഭക്തന്മാരെ ചൂഷണം ചെയ്യാനും ഗ്രൂപ്പിൻറെയും പാർട്ടിയുടെയും പെരുമ കൂട്ടാനും സാന്നിദ്ധ്യമറിയിക്കാനും മിനക്കെടുന്നത് ചെറിയ തെറ്റല്ലന്നോർക്കണം. പടച്ച തമ്പുരാനെ പരിഹസിക്കലാണത്. " അല്ലാഹുവിന് അവനർഹിക്കുന്ന സ്ഥാനം അവർ വകവച്ചു നല്കുന്നില്ല" എന്ന് അല്ലാഹു കുറ്റപ്പെടുത്തിയിടത്തേക്ക് തരംതാഴലാണത്. യജമാനനായ അല്ലാഹുവിനെക്കൊണ്ടും അവൻറെ ആരാധനകൾ കൊണ്ടും കളിക്കുന്നത് തീക്കളിയാണ്. അല്ലാഹുവിൽ അഭയം!
➿മൗലാനാ നജീബ് മൗലവിയുടെ * ലഘുചിന്തകൾ * എന്ന പുസ്തകത്തിൽ നിന്ന്.(ഭാഗം:3. പേ:48,49)➿
************************************************************************************
🔴 മീസാൻ കല്ലുമ്മൽ ആയത്ത്, പേര്, നസബ്, താരീഖ് എന്നിവ എഴുതുന്നതിൽ ശാഫി'ഈ മദ്'ഹബിൽ ബലപ്പെട്ട അഭിപ്രായമെന്ത്?
✅ പ്രസ്'തുത കല്ലിന്മേൽ ആയത്ത് മുതലായവ എഴുതൽ കറാഹത്താണ്. പക്ഷേ ഖബ്'റാളിയെ അറിയപ്പെടാൻ വേണ്ടി പേരുകൾ എഴുതേണ്ടതാണെന്ന് ചില അഭിപ്രായമുണ്ട്. ഇത് തുഹ്ഫഃ, നിഹായഃ മുതലായ കിതാബുകളിൽ നിന്ന് മനസിലാകുന്നതാണ്. എന്നിരിക്കെ ഉലമാ'അ്, ഔലിയാ'അ് മുതലായവരുടെ മീസാൻ കല്ലുമ്മൽ പേരെഴുതി കാണുന്നതിനെ ആക്ഷേപിക്കാവതല്ല.
(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്: 197)
************************************************************************************
🔘 നാല്പതു ദിവസം മാംസം തിന്നാതിരിക്കുന്നത് ഗുണകരമല്ലെന്നും ഏറ്റവും മുന്തിയ ' കൂട്ടാൻ ' ഇറച്ചിയാണെന്നും പറഞ്ഞു കേട്ടു. ഇതിൽ വല്ല അടിസ്ഥാനവുമുണ്ടോ. ❓
✅ " ദുൻയാവിലെയും പരലോകത്തെയും ഭക്ഷണങ്ങളിൽ ഏറ്റവും മുന്തിയതു മാംസമാണെ" ന്ന നബിവചനം ആധാരമാക്കി ഇറച്ചിയാണ് ഏറ്റവും മുന്തിയതെന്ന് ഇമാം റംലി (റ) യെപ്പോലുള്ളവർ പ്രബലപ്പെടുത്തിയിട്ടുണ്ട്. നാല്പതു ദിവസം തുടർച്ചയായി അതു തിന്നുന്നതു ഹൃദയ കാഠിന്യം ഉണ്ടാക്കുമെന്നും അതേ സമയം , നാല്പതു ദിവസം തുടർച്ചയായി മാംസം ഒഴിവാക്കുന്നതു സ്വഭാവം ചീത്തയാകാൻ വഴിവയ്ക്കുമെന്നും ഇമാം ഗസ്സാലി ( റ ) അഭിപ്രായപ്പെട്ടിട്ടുണ്ട്. ശർവാനി : 1 - 299.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 106 , 107 )
************************************************************************************
അല്ലാമ: ഫഖ്‌റുദ്ദീൻ അർറാസി(റ) (ഹി: 544-604)
വായിക്കാനും എഴുതാനുമറിയാത്ത
സമൂഹത്തിലെ ഒരംഗം എന്ന നിലയിലാണു നബി(സ)തങ്ങളെ 'ഉമ്മിയ്യ്' എന്നു ഖുർആൻ വിശേഷിപ്പിച്ചത് . നബി(സ)യും ഇതുപോലെ എഴുത്തും വായനയും പഠിക്കാത്തയാളായ ിരുന്നു. ഇതു നബി(സ) തങ്ങളേ സംബന്ധിച്ചിടത്ത ോളം ഒരു ന്യൂനതയല്ല. നബിയുടെ പ്രവാചകത്വത്തിന ്റെ രേഖയായ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ്. പല വിധേന ഇതു മനസ്സിലാക്കാം.
ഒന്ന്: ഏതൊരു പ്രഭാഷകനും ഒരിക്കൽ നടത്തിയ പ്രഭാഷണമോ വാക്കുകളോ രണ്ടാമത് ആവർത്തിക്കുമ്പോ ൾ അതിൽ മാറ്റമുണ്ടാകും. ആദ്യത്തേതിൽ നിന്നു ചിലത് ഒഴിഞ്ഞു പോവുകയോ ചിലതു കൂടിപ്പോവുകയോ ചെയ്യും. ഇതിൽ ഏറ്റക്കുറച്ചിലു കൾ ഉണ്ടാകാമെങ്കിലു ം. നബി(സ) തങ്ങൾ എഴുതാനും വായിക്കാനും അറിയാതിരിക്കെ അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്തു കൊടുക്കുമ്പോൾ എത്രതവണ ഓതിക്കൊടുത്താലു ം അൽപ്പം പോലും ഏറ്റമോ ചുരുക്കമോ ഇല്ലാതെ, ആദ്യത്തേതിൽ നിന്ന് ഒരു വ്യത്യാസവുമില്ല ാതെ
നബി(സ) ആവർത്തിക്കും. ഇത് ഒരത്ഭുതമാണ്. എഴുത്തും വായനയുമറിയുന്ന
ആളാണെങ്കിൽ ഇതു തന്റെ വാക്കുകൾ എഴുതിവെച്ചതു കൊണ്ടോ ആരെങ്കിലും എഴുതിയതു
വായിച്ചു പഠിച്ചതു കൊണ്ടോ ആണെന്ന ആരോപണത്തിനു സാധ്യതയുണ്ടായിര ുന്നു. നിരക്ഷരനായതു കൊണ്ടു നബി(സ)യുടെ ഈ പാരായണം അല്ലാഹുവിങ്കൽ നിന്നുള്ള അത്ഭുതസിദ്ധി കൊണ്ടാണെന്നതിനു തെളിവാകുന്നു. ഇതാണു ഖുർആൻ പറയുന്നത്. "നാമാണു തങ്ങളെ ഓതിക്കേൾപ്പിക്ക ുന്നത്. അതുകൊണ്ടാണു തങ്ങൾ മറവിയില്ലാതെ, മാറ്റമില്ലാതെ പാരായണം ചെയ്യുന്നത്". (സൂറ:അൽ അഅ്ലാ).
രണ്ട്: നബി(സ) തങ്ങൾക്ക് എഴുത്തും വായനയും അറിയുമായിരുന്നെ ങ്കിൽ നബി(സ) പറയുന്ന ദിവ്യജ്ഞാനങ്ങളെ ല്ലാം പൂർവ്വവേദങ്ങൾ പഠിച്ചുണ്ടാക്കി യതാണെന്ന് ആരോപിക്കപ്പെടുമ ായിരുന്നു.വിദ്യ ാഭ്യാസമോ ഗ്രന്ഥപാരായണമോ ഇല്ലാതെ ജ്ഞാനനിർത്ധരിയ ായ ഖുർആൻ ഓതിക്കൊണ്ടിരിക് കുന്നതു
നബി(സ)യുടെ അമാനുഷസിദ്ധി തന്നെയാണ്. ഇതാണല്ലാഹു പറഞ്ഞത്: "തങ്ങൾ ഖുർആൻ
ഇറങ്ങും മുമ്പ് ഒരു ഗ്രന്ഥവും പാരായണം ചെയ്യുന്നവരായിര ുന്നില്ല. അങ്ങനെയായിരുന്ന ുവെങ്കിൽ ഈ നിഷേധികൾക്കു തങ്ങൾ വായിച്ചു പഠിച്ചു പറയുന്നതാണ്; അല്ലാഹുവിങ്കൽ നിന്നവതരിച്ചതല് ല എന്നു സംശയിക്കാൻ വകുപ്പുണ്ടായിരു ന്നു." (സൂറ:അൻകബൂത്ത് ).
മൂന്ന്: അക്ഷരാഭ്യാസം വളരെ ലളിതമാണ്. അതിന്നു വലിയ ബുദ്ധിശക്തിയൊന് നും ആവശ്യമില്ല. എത്രയോ പൊട്ടന്മാർ ഈ വിദ്യ വളരെ വേഗം കൈവശപ്പെടുത്തുന ്നുണ്ട്. എന്നാൽ, ഈ ലളിതമായ അക്ഷരാഭ്യാസം നേടിയില്ലെങ്കില ോ
അതു ഗ്രഹണശേഷിയിലും ബുദ്ധിയിലും അറിവിലും വലിയ കുറവു സൃഷ്ടിക്കുകയും
ചെയ്യും. നബി(സ) തങ്ങളുടെ കാര്യമോ ഇതിനു നേരെ വിപരീതമാണ്. മുൻഗാമികളുടെയും പിൻഗാമികളുടെയും മുഴുവൻ വിജ്ഞാനങ്ങളും മനുഷ്യ ചിന്തകൊണ്ടു സാധിക്കാത്ത അറ്റമില്ലാത്ത വിജ്ഞാനതത്ത്വങ് ങളും നബി(സ) തങ്ങൾക്കറിയാം. ഏതൊരു ചെറിയ മനുഷ്യനും സ്വായത്തമാക്കാവ ുന്ന അക്ഷര വിദ്യയോ നബി(സ)ക്കു വഴങ്ങുന്നുമില്ല . ഇതു വല്ലാത്തൊരു വൈരുദ്ധ്യമാണല്ല ോ.
അസാധാരണ വൈരുദ്ധ്യം. നിരക്ഷരനായ ഒരാൾ സകല സാക്ഷരരെയും വെല്ലുന്ന വിദ്വാനും
വിജ്ഞനും! ഇതും നബി(സ) യുടെ അമാനുഷികതക്കും പ്രവാചകത്വത്തിന ും തെളിവാണ്.
ഇതുകൊണ്ടാണു നബിക്ക് ഉമ്മിയ്യ് എന്ന വിശേഷണം അഭിമാനത്തിന്റെ പൊൻതൂവലാകുന്നത് .
➖അത്തഫ്‌സീറുൽ കബീർ: 15-25➖
സൂചിക - നുസ്രത്തുൽ അനാം: 2005 മെയ്-ജൂൺ.
************************************************************************************
🔘 തലമുടി കളയുന്നതിന്റെ വിധിയെന്ത് ? കളഞ്ഞ മുടി എന്തു ചെയ്യണം ❓
✅ തല മുണ്ഡനം ചെയ്യൽ മുബാഹ് ( ചെയ്യലും ചെയ്യാതിരിക്കലും ഒരു പോലെ അനുവദനീയം ) ആണ്. പക്ഷേ തലമുടി കൊണ്ട് ശല്യ മുള്ളവർക്കും നന്നായി ചീകാനും എണ്ണയിടാനും മറ്റും ബുദ്ധിമുട്ടുള്ളവർക്കും മുണ്ഡനം ചെയ്യൽ സുന്നത്താണ്. തുഹ്ഫ : 2 - 476. കളഞ്ഞ മുടി , മുറിച്ച നഖം പോലുള്ളതു കുഴിച്ചു മൂടൽ സുന്നത്താണ്. ശർവാനി : 2 - 476.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 49 )
************************************************************************************
ഗൾഫുഭർത്താവു കുറ്റക്കാരനല്ലെ ?

🔘 ഒരു ഭാര്യക്കു ഭർത്താവില്ലാതെ നാലു മാസം വരെ മാത്രമേ ക്ഷമിക്കാൻ കഴിയുകയുള്ളൂവെന്നും നാലു മാസത്തിലേറെ ക്യാമ്പുകളിൽ കഴിയുന്ന തന്റെ ഭടന്മാർ തിരിച്ചു വരുവാൻ ഉമർ ( റ ) ഓർഡർ കൊടുത്തിരുന്നു വെന്നും കേൾക്കുന്നു.
എന്നാൽ രണ്ടും മൂന്നും വർഷം ഗൾഫിൽ കഴിയുന്ന ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോടു ചെയ്യുന്ന തെറ്റിനു കുറ്റക്കാരാകില്ലേ.❓
✅ ഇല്ല. നാലുമാസമെന്നല്ല. ജീവിതകാലം മുഴുക്കെത്തന്നെ തന്റെ ഭാര്യയുമൊത്തു ശയിക്കാതെയും ഭോഗം നടത്താതെയും കഴിയുന്നതു പോലും മനുഷ്യത്ത്വപരമായും ധാർമ്മികമായും ശരിയല്ലെങ്കിലും നിയമ പരമായി കുറ്റകരമല്ല. ഭാര്യയെ ഇക്കാര്യത്തിൽ തീരെ മുടക്കാചരക്കായി ഇടാതിരിക്കലും നാലുദിവസത്തിൽ ഒരിക്കലെങ്കിലും കൂടെ ശയിക്കലും സുന്നത്തേയുള്ളൂ. തുഹ്ഫ : 7 - 440 , 41.
നാലു മാസമേ ഭർത്താവിനെ വിട്ടു ക്ഷമിക്കാൻ ഒരു സ്ത്രീക്കു കഴിയൂ എന്നതിന്റെ ഉദ്ദേശ്യം , നാലു മാസം കഴിഞ്ഞാൽ അവർ മരിക്കുമെന്നോ ഇല്ലെങ്കിൽ അന്യപുരുഷന്മാരുമായി ബന്ധപ്പെടുമെന്നോ അല്ല. കൂട്ടു ജീവിതവും സഹശയനവുമില്ലാത്ത പൊറുതികേടനുഭവിക്കാതെ കവിഞ്ഞാൽ നാലുമാസമേ പ്രകൃത്യാ സ്ത്രീകൾ കഴിഞ്ഞുകൂടുകയുള്ളൂവെന്നാണ്. ഈ പൊറുതി കേടു തന്റെ ഭരണത്തിൽ വിവാഹിതകളായ സ്ത്രീകൾ താൻ മൂലം അനുഭവിക്കരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ഉമർ ( റ ) തന്റെ പട്ടാളക്കാർ നാലു മാസത്തിലധികം വീടും വീടരെയും വിട്ടു ക്യാമ്പുചെയ്യരുതെന്നു വിലക്കിയത്. ഇതു തന്റെ ഭരണകാലത്തു നാട്ടിൽ ധർമ്മവും വിശുദ്ധിയും നിലനിൽക്കണമെന്ന കർക്കശമായ ലക്ഷ്യത്തോടെ ഖലീഫ നടപ്പാക്കിയ ഒരു ഭരണ നടപടി മാത്രമാണ്. നാലു മാസത്തിൽ കൂടുതൽ ഭാര്യമാരെത്തൊട്ടു വിട്ടു നില്ക്കുന്നതു ശർഇൽ തെറ്റാണെന്നും കുറ്റകരമാണെന്നും ഇതുകൊണ്ടുവരുന്നില്ല. സ്വന്തം ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടിയാണു ഭർത്താക്കന്മാർ ഒന്നും രണ്ടും വർഷവും അതിലധികവും വിദേശത്തുപോയി ദണ്ഡിക്കുന്നത്. ഇതെങ്ങനെ അവരോടു കാണിക്കുന്ന തെറ്റാകും ?! തങ്ങൾക്കുവേണ്ടി ബലിയാടാക്കപ്പെടുന്ന തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ഈ ഭാര്യമാർ സ്നേഹാദര പൂർവ്വം ഓർക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ വിരിപ്പിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുകയുമാണു വേണ്ടത്. ഇല്ലെങ്കിൽ അവർ നന്ദികെട്ടവരും കുറ്റക്കാരുമാകും.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , ഒന്നാം ഭാഗം , പേജ് : 41 , 42 )

ചോദ്യം: " രണ്ടാം ഘട്ടം മദീനയിലെ പത്തുവർഷവും ഘുലഫാഉർറാശിദയുടെ ഭരണ കാലവുമാണ്. അവ യുദ്ധം അനുവദിക്കപ്പെട്ട വർഷങ്ങളാണ്. പ്രസ്തുത കാലഘട്ടത്തിലെ യുദ്ധങ്ങൾ പ്രതിരോധമോ പ്രത്യാക്രമണമോ ആയി മാത്രം വിലയിരുത്താൻ സാധിക്കുന്നതാണ്." (അൽ ഇർഫാദ് മാസിക . പു:18. ലക്കം:9 ൽ എം.എ അബ്ദുൽ ഖാദിർ മുസ്ല്യാർ)
പ്രതിരോധത്തിനും പ്രത്യാക്രമണത്തിനുമല്ലാതെ ആക്രമണ യുദ്ധം ഇസ്ലാം അനുവദിച്ചിട്ടില്ലേ? ബുൽബുൽ എന്തു പറയുന്നു?
ഉത്തരം: പ്രതിരോധവും പ്രത്യാക്രമണവും മാത്രമല്ല, ആക്രമണവും ഒരു പ്രസ്ഥാനത്തിൻറെ നിലനില്പിനാവശ്യമാണ്. ഇസ്ലാമിക പ്രസ്ഥാനവും രാഷ്ട്രവും മാത്രം ഇതിനപവാദമല്ല. യുദ്ധം നിയമമാക്കപ്പെട്ട ശേഷം പ്രതിരോധപരവും പ്രത്യാക്രമണപരവുമെന്ന പോലെ ആക്രമണ യുദ്ധവു ഇസ്ലാമിൽ അംഗീകൃതമാണ്. നബി (സ) യുടെയും ഖുലഫാഇൻറെയും കാലത്തെ ഇസ്ലാമിക യുദ്ധങ്ങളിൽ ആക്രമണ യുദ്ധങ്ങൾ ധാരാളമുണ്ട്.
ഏതെങ്കിലും മലയാള- ഉർദു സാഹിത്യങ്ങളിലെ മക്കീ, മദനീ കാലഘട്ട വിഭജനവും യുദ്ധവ്യാഖ്യാനവും വായിച്ചു പകർത്തുന്നതിനു പകരം മുസ്ലിം പണ്ഡിതന്മാർ വിശേഷിച്ചു സുന്നികൾ, നമ്മുടെ ഫിഖ്ഹു ഗ്രന്ഥങ്ങളിലെ ജിഹാദിൻറെയും സിയറിൻറെയും അദ്ധ്യായം ആദ്യന്തം വായിച്ചു പഠിക്കുകയാണാവശ്യം.
************************************************************************************
************************************************************************************
മയ്യിത്തു കട്ടിലിൽ
******************************************************** ♦ കഫൻ ചെയ്ത ശേഷം ഒരു പായകൊണ്ട് മയ്യിത്തിനെ പൊതിഞ്ഞു കൊണ്ടാണല്ലോ മയ്യിത്തു കട്ടിലിൽ കിടത്തുക. ഇവിടെ ഒരു വലിയ മുസ്ല്യാർ മയ്യിത്തു പെണ്ണാണെങ്കിൽ പായ ഈർക്കിൾ കൊണ്ട് കുടുക്കിവയ്ക്കൽ നിർബന്ധമാണെന്നും ആണാണെങ്കിൽ അങ്ങനെ ചെയ്യൽ കറാഹത്താണെന്നും പറഞ്ഞു കേട്ടു. അങ്ങനെ വല്ല വിധിയുമുണ്ടോ. ❓
മയ്യിത്തു കട്ടിൽ പലവിധമാണല്ലോ ഇപ്പോളുള്ളത്. മയ്യിത്തു പള്ളിയിൽ കൊണ്ടുവന്നുവച്ചു നമസ്കരിക്കാൻ വേണ്ടി കട്ടിലിന്റെ മൂടു തുറന്നു വയ്ക്കുന്നു. ഇങ്ങനെ ചെയ്യേണ്ടതുണ്ടോ. ❓
✅ മയ്യിത്തിനെ ബഹുമാനിച്ചു കൊണ്ടാണു കട്ടിലിൽ വയ്ക്കുമ്പോൾ പായ വിരിച്ച് അതിൽ കിടത്തുന്നത്. മയ്യിത്ത് പെണ്ണാണെങ്കിലും ആണാണെങ്കിലും ഈ പായ ഈർക്കിൾ കൊണ്ടോ മറ്റോ കുത്തിക്കെട്ടുകയോ ചുരുട്ടി മടക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ മയ്യിത്ത് പെണ്ണാണെങ്കിൽ അവളുടെ തടിവണ്ണം മറക്കുന്ന ഖുബ്ബപോലുള്ള മൂടി കട്ടിലിനുണ്ടായിരിക്കലും അതുകൊണ്ട് മറക്കലും സുന്നത്തുണ്ട്. തുഹ്ഫ : 3 - 186.
പള്ളിയിൽ വച്ചു മയ്യത്ത് നിസ്കരിക്കുമ്പോൾ കട്ടിലിന്റെ മൂടി എങ്ങനെയും മാറ്റിവക്കേണ്ടതില്ല. ആ മൂടി കുറ്റിയിട്ട് ബന്തു ചെയ്താൽ പോലും. അതേ സമയം , പള്ളിയല്ലാത്ത സ്ഥലത്താവുമ്പോൾ പ്രസ്തുത മൂടി ആണിയിട്ട് ബന്തു ചെയ്താൽ നമസ്കാരം സാധുവാകുന്നതല്ല. കയറുകൊണ്ടോ മറ്റോ ബന്തു ചെയ്താൽ കുഴപ്പമില്ല. വെറുതെ മൂടിവെച്ചതാണെങ്കിൽ എങ്ങനെയും കുഴപ്പമില്ല. ജമൽ : 2 - 180.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 84 )
************************************************************************************
സിഹ്'ർ എങ്ങി'നെ ബാത്തിലാക്കും?
************************************************************************************🔴 ഒരാൾ സിഹ്'റിന് വിധേയമായിട്ടുണ്ടെന്ന് ഏതെല്ലാം ലക്ഷണങ്ങൾ കൊണ്ട് മനസിലാക്കാം? എന്ത് കൊണ്ടെല്ലാം സിഹ്'റിനെ ബാത്തിലാക്കാൻ കഴിയും? മരണപ്പെട്ട് പോകുമോയെന്ന ഭയം, അനാവശ്യമായി എന്തെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കൽ, അധിക സമയത്തും ഒരുതരം വ്യസനം, നമസ്'കാരം ഖുർ'ആൻ പാരായണം ആദിയായ സൽകർമ്മങ്ങൾ ചെയ്യുന്നതിന് ഒരു തരം മടി മുതലായവ സിഹ്'റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിന്റെ ലക്ഷണങ്ങളാണോ?
✅ സിഹ്'റിന്ന് വിധേയമായിട്ടുണ്ടെന്നതിന്റെ ലക്ഷണങ്ങൾ അത് ബാത്വിലാക്കുവാൻ കഴിവുള്ള വിദഗ്'ധന്മാർക്കറിയാം. ഖുർ'ആനിലെ എല്ലാ സൂറത്തുകളുടെയും അവസാന ആയത്തുകൾ എഴുതി കെട്ടുകയും അവ ഓതി മന്ത്രിച്ച വെള്ളം കൊണ്ട് ഏഴ് ദിവസം കുളിക്കുകയും ചെയ്'താൽ ബാബിലോണിയക്കാരുടെ മാരകമായ സിഹ്'റ് പോലും ബാത്വിലാകുമെന്ന് ചിയ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ചോദ്യത്തിൽ പറഞ്ഞ ലക്ഷണങ്ങൾ വല്ല മാനസിക രോഗ ലക്ഷണങ്ങളാണെന്നാണ് മനസിലാവുന്നത്.
(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്: 232)
************************************************************************************
മാതാപിതാക്കളുടെ ചെലവ്
************************************************************************************🔘 മാതാപിതാക്കൾക്കു ചെലവു കൊടുക്കൽ സന്താനങ്ങൾക്കു നിർബന്ധമുണ്ടോ ? മാതാപിതാക്കൾക്കു സ്വന്തമായി കഴിവുണ്ടെങ്കിലും നിർബന്ധമാകുമോ ? ഒരുത്തന്റെ അദ്ധ്വാനം അവന്റെ ഭാര്യക്കും മക്കൾക്കും മാത്രമേ തികയുന്നുള്ളൂവെങ്കിൽ ( മാതാപിതാക്കൾക്കു ചിലവു കൊടുക്കാൻ തികയുന്നില്ലെങ്കിൽ ) അവൻ എന്തു ചെയ്യണം ? ആരെ മുന്തിക്കണം ? ഒരു വിശദീകരണം ?
✅ മാതാപിതാക്കളുടെ ഭക്ഷണം , വസ്ത്രം , ചികിത്സ പോലുള്ള എല്ലാ ചെലവുകളും സന്താനങ്ങളുടെ മേൽ നിർബന്ധമാണ്. പക്ഷേ ഈ ചെലവുകൾക്ക് മതിയാവുന്ന ധനം സ്വന്തമായി ഉടമസ്ഥതയി ലുള്ള കഴിവുള്ള മാതാപിതാക്കൾക്കു ചെലവു കൊടുക്കൽ നിർബന്ധമില്ല. അതുപോലെ തന്റെയും തന്റെ ആശ്രിതരായ ഭാര്യ , അവളുടെ പരിചാരിക പോലുള്ളവരുടെയും ഒരു പകലിന്റെയും തൊട്ടടുത്ത രാത്രിയിലെയും രണ്ടു നേരത്തെ ഭക്ഷണത്തിനുള്ള വക കഴിഞ്ഞു മിച്ചമുള്ള സന്താനങ്ങൾക്കേ ഈ ചെലവു കൊടുക്കലിന്റെ ബാധ്യത വരുകയുള്ളൂ. തുഹ്ഫ : 8 - 345 , 46, 47.
ഒരുത്തന്റെ വരുമാനം ( അദ്ധ്വാനം വഴിയാകട്ടെ , അല്ലാതാകട്ടെ ) തനിക്കു ബാധ്യതപ്പെട്ട മാതാപിതാക്കൾക്കും ഭാര്യാ സന്താനങ്ങൾക്കുമെല്ലാം കൂടി തികയില്ലെങ്കിൽ ചെലവിന്റെ കാര്യത്തിൽ അവൻ മുൻഗണന നൽകേണ്ട രൂപം ഇപ്രകാരമാണ്. ആദ്യം സ്വന്തം ചെലവ് , പിന്നെ ഭാര്യമാർ , ശേഷം ധനവും അദ്ധ്വാന ശേഷിയുമില്ലാത്ത ചെറിയവരോ ഭ്രാന്തന്മാരോ ആയ മക്കൾ , ശേഷം മാതാവ് , പിന്നെ പിതാവ് , ശേഷം വലിയ മക്കൾ , അനന്തരം പിതാമഹൻ എന്നിങ്ങനെ. തുഹ്ഫ : ശർവാനി സഹിതം 8 - 352.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , ഭാഗം : രണ്ട് , പേജ് : 57. )
************************************************************************************
ബിദ്അത്ത് എന്ത്
************************************************************************************ അഹ്'ലുന്നത്തി വൽ ജമാഅ: ആരാണെന്നും ഈ നാമകരണത്തിനു അടിസ്ഥാനമെന്തെന്നുമാണെന്നാണ് ഇതുവരെ വിവരിച്ചത്. ഇനി ബിദ്അത്ത് എന്താണെന്നും മുബ്തദിഅ് - ബിദ്അത്തുകാരൻ ആരാണെന്നും പറയാം.
ബിദ്അത്ത് എന്താണെന്ന് നബി(സ) തങ്ങൾ തന്നെ നിർവ്വചിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
الصلاة المكتوبة التي بعدها كفارة لما بينهما ، والجمعة إلى الجمعة ، ورمضان إلى رمضان كفارة لما بينهما ثم قال بعد ذلك إلا من ثلث الإشراك بالله ، ونكث الصفقة ، وترك السنة قلنا يا رسول الله : أما الإشراك بالله فقد عرفناه ، فما نكث الصفقة وترك السنة ؟ قال أما نكث الصفقة : أن تبايع رجلا بيمينك ، ثم تختلف إليه فتقتله بسيفك ، وأما ترك السنة : فالخروج من الجماعة
- المستدرك للحاكم
"അഞ്ചുനേരത്തെ നിസ്ക്കാരങ്ങളിലൊന്ന് അതിന്റെ ശേഷം വരുന്ന നിസ്ക്കാരം വരെ ഇടക്കു വരുന്ന പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമാണ്. ഒരു ജുമുഅ: തൊട്ടടുത്ത ജുമുഅ: വരെയും ഒരു റമളാൻ തൊട്ടടുത്ത റമളാൻ വരെയും ഇടക്കുള്ള പാപങ്ങൾക്കു പരിഹാരമാണ്. ശേഷം നബി(സ) പറഞ്ഞു: മൂന്നു പാപങ്ങളൊഴിച്ച്. ഇശ് റാക്കു ബില്ലാ, നക്സു സ്'സ്വഖഫ:, തർക്കുസ്സുന്ന: ഇതാണാ മൂന്നു പാപങ്ങൾ. റിപ്പോർട്ടർ അബൂഹുറൈറ(റ) പറഞ്ഞു: ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇശ് റാക്ക്(ശിർക്ക്) എന്താണെന്നു ഞങ്ങൾക്കറിയാം. തർക്കുസ്സുന്നയും നക്സു സ്'സ്വഖഫയും എന്താണ്? അവിടുന്ന് പറഞ്ഞു:
നിന്റെ വലതു കൈ കൊണ്ട് നീ ഒരാളോട് ബൈഅത്തു ചെയ്യുകയും പിന്നെ അയാളോട് ഭിന്നിച്ചു കൊണ്ട് വിപ്ലവം നയിച്ചു നിന്റെ വാളു കൊണ്ട് നീ അയാളെ വധിക്കുകയുമാണ് നക്സു സ്'സ്വഖഫ:. തർക്കുസ്സുന്ന എന്നാൽ ജമാഅത്തിൽ നിന്നു വിട്ടു നിൽക്കുക തന്നെ"
ഈ ഹദീസ് ഇമാം ഹാക്കിം (റ) തന്റെ മുസ്തദ്'റകിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത് മുസ്ലിമിന്റെ ശർത്വ് പ്രകാരം സ്വഹീഹാണെന്ന് ഹാക്കിം (റ) പ്രസ്താവിച്ചിട്ടുമുണ്ട്.
ഈ ഹദീസിലെ തർക്കുസ്സുന്ന: (സുന്നത്തു വെടിയൽ) കൊണ്ടു വിവക്ഷിതം ബിദ്അത്താണെന്നു വ്യക്തം. ഇമാം ജലാലുൽ ബുൽക്കൈനി(റ) പ്രസ്താവിച്ചു:
السادسة عشرة (من الكبائر) البدعة وهي المراد يترك السنة
"വൻകുറ്റമാണ് ബിദ്അത്ത്. ഹദീസിലെ തർക്കുസ്സുന്ന: കൊണ്ടുദ്ദേശ്യം ബിദ്അത്താണ്".
ഇമാം അഹ്'മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി(സ) പറഞ്ഞു: "വല്ലവനും ഒരു ചാൺ തോതിലെങ്കിലും ജമാഅത്തിൽ നിന്നു വിട്ടു നിന്നാൽ അവൻ ഇസ്ലാമിന്റെ സുഭദ്രതാലി തന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചെറിഞ്ഞവനായി".
ജലാലുൽ ബുൽക്കൈനി(റ) പറഞ്ഞു:
والمراد بذلك اتباع البدع عافان الله من ذلك
"ജമാഅത്തുമായി വിട്ടുപിരിയുകയെന്നാൽ ബിദ്അത്തിനോടു പിൻപറ്റുകയാണുദ്ദേശ്യം".
സുകൃതങ്ങൾ കൊണ്ടു പൊറുക്കാത്ത പാപമെന്ന് നബി(സ) വിശേഷിപ്പിച്ച തർക്കുസ്സുന്ന: - ബിദ്അത്ത് - എന്നാൽ ജമാഅത്തിൽ നിന്നു വിട്ടുനിൽക്കലാണെന്നും അങ്ങനെ വിട്ടുനിന്നവൻ ഇസ്ലാമിന്റെ 'താലി' സ്വയം അഴിച്ചുമാറ്റിയവനാണെന്നും ഈ ഹദീസുകൾ കൊണ്ട് വ്യക്തമായല്ലോ. നബി(സ) തങ്ങൾ പറഞ്ഞ ജമാഅത്ത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത് അവിടുന്ന് പിടിച്ചുനിൽക്കാൻ നിർദ്ദേശിച്ച ജമാഅത്തു തന്നെയാണെന്നു സ്പഷ്ടമാണ്. ആ ജമാഅത്ത് കൊണ്ടുദ്ദേശ്യം കാലാകാലങ്ങളിലുള്ള ഇജ്മാഅ് ആണെന്നും അതെന്താണെന്നും മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ.
അപ്പോൾ ഇജ്മാഅ് നിഷേധിക്കലും കാലാകാലങ്ങളിലുള്ള മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇൽ നിന്നു വിട്ടുനിൽക്കലുമാണ് ബിദ്അത്ത് എന്നു നബി(സ) തങ്ങൾ നിർവ്വചിച്ചതായി ബോദ്ധ്യപ്പെട്ടു.
ദീനിന്റെ അനിഷേദ്ധ്യമായ തെളിവുകളിലൊന്നാണ് ഇജ്മാഅ്. ഇജ്മാഅ് കൊണ്ടോ കിതാബ്, സുന്നത്ത് എന്നിവകളിലെ നസ്വ് (മറ്റൊന്നിനും സാധ്യതയില്ലാത്ത വണ്ണം ഉദ്ദേശ്യം വ്യക്തമായത്) കൊണ്ടോ സ്ഥിരപ്പെട്ട കാര്യമാണ് ഉസൂലുദ്ദീൻ - ദീനിലെ അടിസ്ഥാന വിശ്വാസകാര്യങ്ങൾ. ഈ കാര്യങ്ങളിൽ ഗവേഷണ യോഗ്യരായ (മുജ്തഹിദുകൾ) പണ്ഡിതൻമാർക്കു ഇജ്തിഹാദ് ചെയ്യാൻ പോലും അവകാശമില്ല.
ഇജ്മാഅ്, നസ്വ് എന്നീ ഖണ്ഡിതമായ തെളിവുകളില്ലാത്ത വിഷയങ്ങളാണ് ഇജ്തിഹാദിനു വിധേയമാകുന്നത്. മുസ്തസ്ഫാ 2-103, ഫത്ഹുൽബാരി 13-272. ഇക്കാര്യങ്ങൾക്കാണ് ഫുറൂഉദ്ദീൻ - ദീനിലെ ശാഖാപരമായ കാര്യങ്ങൾ എന്നു പറയുന്നത്. ചുരുക്കത്തിൽ ഖുർആൻ, സുന്നത്ത് എന്നീ സത്യപ്രമാണങ്ങളിൽ നസ്വായി പറഞ്ഞിട്ടുള്ള വിഷയങ്ങൾ, മുസ്ലിം ലോകത്ത് അഭിപ്രായ വ്യത്യാസം കൂടാതെ അംഗീകരിക്കപ്പെടേണ്ടതും വിശ്വസിക്കപ്പെടേണ്ടതുമായ പോലെ കാലാകാലങ്ങളിൽ മുസ്ലിം സമൂഹം അഥവാ പ്രമാണ യോഗ്യരായ മുജ്തഹിദുകൾ, ഒന്നടങ്കം ഏകോപിച്ച ഇജ്മാഉകളും ഗവേഷണത്തിനോ പുനർവിചിന്തനത്തിനോ വിധേയമല്ലാത്ത വിധം വിശ്വസിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമത്രേ. ഇവയാണ് ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളും.
ഈ വിശ്വാസകാര്യങ്ങൾ നിഷേധിക്കലും നിരാകരിക്കലും ഒന്നുകിൽ കുഫ്ർ (ഇസ്ലാമിൽ നിന്നു പുറത്താകൽ) അല്ലെങ്കിൽ ബിദ്അത്ത് - ഇത് രണ്ടാലൊന്നാവും. ളറൂറത്ത് കൊണ്ടറിയപ്പെട്ട - പാമരനും പണ്ഡിതനും ഒരുപോലെ അനിഷേദ്ധ്യമായി അറിയുന്ന - ദീനീ കാര്യങ്ങൾ അവിശ്വസിക്കലും നിരാകരിക്കലും കുഫ്'റാകുമെങ്കിൽ, ഇങ്ങനെ അറിയപ്പെടാത്ത ഇജ്മാഉള്ള വിശ്വാസ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കലും നിരാകരിക്കലും ബിദ്അത്തു - തർക്കുസ്സുന്നത്തുമാവും. ഇതാണു നബി(സ) തങ്ങൾ ജമാഅത്തിൽ നിന്നു - ഇജ്മാഇൽ വിട്ടുനിൽക്കുകയാണു ബിദ്അത്ത് എന്ന് നിർവ്വചിച്ചതിന്റെ സാരവും.
ആകയാൽ ഇജ്മാഉള്ളതും ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ പെട്ടതുമായ വിഷയങ്ങളിൽ നിന്നും ളറൂറത്തു കൊണ്ടറിയപ്പെടാത്തവ വെടിയുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് ബിദ്അത്ത്. പ്രസ്തുത വിശ്വാസ കാര്യങ്ങളാവട്ടെ ഇമാം അബുൽ ഹസനിൽ അശ്അരി(റ)യും അബൂമൻസൂറിനിൽ മാതുരീദി(റ)യും വിസ്തരിച്ചു വിവരിച്ചതായി കഴിഞ്ഞ ഖണ്ഡത്തിൽ പറഞ്ഞിട്ടുണ്ട്. അവരും അനുഗാമികളും നിലകൊണ്ടതാണ് സുന്നത്ത്, സുന്നത്തു ജമാഅത്ത് എന്നിവകളാൽ വിവക്ഷിതം. ഇതിന്നെതിരായ വിശ്വാസങ്ങൾ ബിദ്അത്തും.
ഇമാം ഇബ്നുഹജർ(റ) പ്രസ്താവിച്ചു:
المراد بالسنة ما عليه امام اهل السنة والجماعة الشيخ ابو الحسن الاشعري وابو منصور الماتريدي والبدعة ما عليه فرقة من فرق المبتدعة المخالف لاعتقاد هذين الامامين وجميه اتباعهما
الزواجر لابن حجر١/٨٩
"സുന്നത്ത് കൊണ്ടുദ്ദേശ്യം, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രണ്ടു ഇമാമുകൾ, ശൈഖ് അശ്അരിയും മാതുരീദിയും എതൊന്നിൻമേൽ നിലകൊണ്ടുവോ ആ വിശ്വാസ കാര്യങ്ങളാണ്. ബിദ്അത്ത് എന്നാൽ ഇവർ രണ്ടുപേരുടെയും അവരുടെ മുഴുവൻ അനുഗാമികളുടെയും വിശ്വാസത്തിന് എതിരായി നിലകൊള്ളുന്ന ബിദ്അത്തിന്റെ സംഘങ്ങളിൽ നിന്ന് ഏതെങ്കിലും സംഘം വെച്ചു പുലർത്തുന്ന വിശ്വാസങ്ങളുമാണ്."
(സവാജിർ 1-89 ഫതാവൽ ഹദീസിയ്യ: പേ:200 ലും ഇപ്രകാരം കാണാം).
📚മൗലാനാ നജീബ് ഉസ്താദിന്റെ പഴയ ഒരു പുസ്തകത്തിൽ നിന്നും📚
************************************************************************************
മറ്റു മദ്‌ഹബുകാരെ തുടരൽ
************************************************************************************❓ചോദ്യം: മറ്റു മദ്‌ഹബുകാരെ തുടർന്നു നിസ്കരിക്കുന്നതിന്റെ വിധിയെന്ത്? അവരുടെ ജുമുഅ: നടക്കുന്ന സ്ഥലത്ത് എത്തിയാൽ അതിൽ പങ്കെടുക്കൽ നിർബന്ധമാണോ? ളുഹ്‌ർ നിസ്‌കരിച്ചാലും മതിയാകുമോ? ജുമുഅ:യും അല്ലാത്ത നിസ്‌കാരവും ഈ വിഷയത്തിൽ തുല്യമാണോ?
✅ഉത്തരം: ഇതര മദ്‌ഹബുകാരെ തുടർന്നു നമസ്'കരിക്കൽ കറാഹത്താണ്. ജുമുഅ:യും അല്ലാത്ത നമസ്‌കാരവും ഇതിൽ തുല്യമാണ്. അതിനാൽ, കറാഹത്തോടു കൂടെ അത്തരം ജുമുഅ:യിൽ പങ്കെടുക്കൽ നിർബന്ധമില്ല. ളുഹ്‌ർ നമസ്‌കരിച്ചാൽ മതിയാകും. (തുഹ്ഫ: 2-254 നോക്കുക).
📚മൗലാനാ നജീബ് ഉസ്താദിന്റെ ചോദ്യോത്തരം പംക്തി - നുസ്രത്തുൽ അനാം മാസിക 2014 ജൂൺ📚
************************************************************************************
ജീവികളുടെ റൂഹും അസ്'റാ'ഈൽ?
************************************************************************************🔴 മനുഷ്യനെ മാത്രമാണോ മലക്കുൽമൗത് മരിപ്പിക്കുന്നത്? അല്ല, ഇതര ജീവികളുടെ ആത്മാവിനെ പിടിക്കുന്നതും മലക്കു തന്നെയാണോ?
✅ എല്ലാ ജീവികളുടെ ആത്മാവിനെ പിടിക്കുന്നതും മലക്കുൽമൗത് തന്നെയാണെന്നാണ് ഹദീസുകളും മറ്റും അറിയിക്കുന്നത്. പല ഇമാമുകളും അങ്ങനെ വ്യക്തമാക്കിയിട്ടുമുണ്ട്. ഫതാവൽ ഹദീസിയ്യഃ പേ. 5.
(മൗലാനാ എ. നജീബ് മൗലവി, നുസ്രത്തുൽ അനാം മാസിക. 2012 ജനുവരി)
നിസ്'കാരത്തിൽ മൂന്ന് പ്രാവശ്യം ചൊറിഞ്ഞാലോ?
************************************************************************************🔴 ഒരാൾ നമസ്'കാരത്തിൽ മൂന്ന് തവണ തുടർച്ചയായി ചൊറിഞ്ഞാൽ നമസ്'കാരം ബാത്വിലാകുമോ? ഒരു വിശദീകരണം?
✅ നമസ്'കാരത്തിൽ ഒരു പ്രവൃത്തി മൂന്ന് പ്രാവശ്യം തുടർച്ചയായി കൊണ്ടുവന്നാൽ നമസ്'കാരം ബാത്വിലാകുന്നതാണ്. പക്ഷേ കൈപ്പടം അനങ്ങാതെ ചൊറിയുന്നതിന് വേണ്ടി വിരലുകൾ മാത്രം പല പ്രാവശ്യം തുടർച്ചയായി അനങ്ങുന്നത് കൊണ്ട് നമസ്'കാരം ബാത്വിലാകുന്നതല്ല. എങ്കിലും അത് കറാഹത്താണ്. അപ്രകാരം സഹിക്കവയ്യാത്ത ചൊറി കാരണം കൈപ്പടം തന്നെ അനക്കാതെ നിവൃത്തിയില്ലെന്ന് വന്നാൽ അതനക്കുന്നത് കൊണ്ടും നമസ്'കാരം ബാത്വിലാകുന്നതല്ല. ഫത്'ഹുൽ മു'ഈൻ പേജ് 73 നോക്കുക.
(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്: 234)
************************************************************************************
ആരാധന കൊണ്ടും കളിയോ?
************************************************************************************ആത്മീയ വളർച്ചക്കും പരലോക പുണ്യത്തിനും വേണ്ടി നാം ചെയ്യുന്ന ദിക്റ്- സ്വലാത്തുകളും പ്രകീർത്തനങ്ങളുമെല്ലാം കൂട്ടംകൂടിയും പെരുമ കാട്ടിയും മൈക്കു കെട്ടിയും മാത്രമേ നമുക്കു നിർവ്വഹിക്കാനറിഞ്ഞൂടൂ എന്നു വന്നിരിക്കുന്നു. നാളത്തെ പണ്ഡിതന്മാരെ നാം പരിശീലിപ്പിച്ചു വളർത്തുന്നതു തന്നെ ഇങ്ങനെയാണ്. ദർസുളള പളളികളിൽ മുതഅല്ലിമുകൾ മഗ'രിബിനു വേണ്ടി വൂളൂവെടുത്തു തയ്യാറായി വന്ന് ' സുബ്ഹാനല്ലാഹി വബിഹംദിഹീ......' എന്നു ചൊല്ലിക്കൊണ്ടിരിക്കുന്ന പതിവ് നൂറ്റാണ്ടുകളായി ഇവിടെ നിലനില്ക്കുന്നതാണ്. ഇതു പക്ഷേ , പളളിയിൽ തത്സമയം വരുന്നവരല്ലാതെ അറിയാറില്ലായിരുന്നു. അറിയേണ്ടതുമില്ല. സ്വന്തം ആത്മീയ വളർച്ചക്കു വേണ്ടി ഉസ്താദുമാർ വിദ്യാർത്ഥികൾക്കു ശീലിപ്പിക്കുന്നതാണിത്. എന്നാൽ, ഈ അടുത്ത കാലത്തായി മൈക്കു കെട്ടി കൊട്ടിപ്പാടുകയാണ് ഈ ദിക്റു പോലും. നാട്ടിലെ പെണ്ണുങ്ങളും ഭക്തന്മാരും അറിയാതെന്തു ദിക്റ്! ചിലർക്കിതു നാട്ടിലെ വഹ്ഹാബികളെ രോഷം കൊളളിക്കുന്നതിനുളളതാണ്. കല്യാണവീട്, മരിച്ചവീട് എന്നിങ്ങനെ നാലാൾ കൂടുന്നിടത്തെല്ലാം ദുആ കൊണ്ടും ഖുർആൻ കൊണ്ടും എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ് പലരും നടത്തുന്നത്. സംഘടനാ പക്ഷപാതിത്തം മൂത്ത പലർക്കും ഇതെല്ലാം തങ്ങളുടെ ഗ്രൂപ്പിൻറെ ശക്തി തെളിയിക്കാനുളള ചടങ്ങുകളാണ്. തങ്ങളുടെ പാർട്ടിയുടെയും ഗ്രൂപ്പിൻറെയും ആളല്ല മുന്നിൽ നില്ക്കുന്നതെങ്കിൽ പളളിയിലെ ജമാഅത്തു പോലും രണ്ടാമതു ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തുന്നവർ മരിച്ച വീട്ടിലെ ദുആയിലും ദിക്റുകളിലും മറു ഗ്രൂപ്പുകാർക്ക് ആമീൻ പറയാൻ തയ്യാറാകുമോ? കൂടെച്ചൊല്ലാൻ കൂട്ടാക്കുമോ?
ഇതൊന്നും അതിശയോക്തി കുറിക്കുന്നതല്ല. നാട്ടിൽ നടക്കുന്ന സംഭവങ്ങൾ, അനുഭവങ്ങൾ അതേപടി കുറിക്കുകയാണ്. അല്ലാഹുവിനു വേണ്ടി ചെയ്യുന്ന, പരലോകത്തു പുണ്യം കിട്ടാൻ വേണ്ടി പ്രവർത്തിക്കുന്ന, സ്വന്തം ആത്മാവിൻറെ ഉയർച്ചയും വളർച്ചയും ലക്ഷ്യമാക്കുന്ന പവിത്രമായ ആരാധനാ കർമ്മങ്ങളിൽ നാം കാട്ടുന്ന നാട്യങ്ങളാണിത്. നമ്മുടെ കർമ്മങ്ങളെപ്പോലെ മനസ്സിൻറെ ഉളളറകൾ കാണുന്ന- ബാഹ്യ ചേഷ്ടകളെക്കാൾ ഖൽബിൻറെ ഉളളിലേക്കു നോക്കുന്ന സർവ്വജ്ഞനും സർവ്വശക്തനുമായ റബ്ബിനോടു പ്രാർത്ഥിക്കുമ്പോളും മുനാജാത്തു നടത്തുമ്പോളും നാം കെട്ടുന്ന കപട വേഷങ്ങളുടെ ചിത്രം! എങ്കിൽ മനുഷ്യരോടു ബന്ധപ്പെടുന്ന മേഖലകളിൽ നാമെത്ര മുഖംമിനുക്കൽ നടത്തും! ഏതറ്റം വരെ വേഷം കെട്ടും!
ഏതായാലും ആരാധനകളിൽ ജനശ്രദ്ധയാകർഷിക്കാനും ഭക്തന്മാരെ ചൂഷണം ചെയ്യാനും ഗ്രൂപ്പിൻറെയും പാർട്ടിയുടെയും പെരുമ കൂട്ടാനും സാന്നിദ്ധ്യമറിയിക്കാനും മിനക്കെടുന്നത് ചെറിയ തെറ്റല്ലന്നോർക്കണം. പടച്ച തമ്പുരാനെ പരിഹസിക്കലാണത്. " അല്ലാഹുവിന് അവനർഹിക്കുന്ന സ്ഥാനം അവർ വകവച്ചു നല്കുന്നില്ല" എന്ന് അല്ലാഹു കുറ്റപ്പെടുത്തിയിടത്തേക്ക് തരംതാഴലാണത്. യജമാനനായ അല്ലാഹുവിനെക്കൊണ്ടും അവൻറെ ആരാധനകൾ കൊണ്ടും കളിക്കുന്നത് തീക്കളിയാണ്. അല്ലാഹുവിൽ അഭയം!
➿മൗലാനാ നജീബ് മൗലവിയുടെ * ലഘുചിന്തകൾ * എന്ന പുസ്തകത്തിൽ നിന്ന്.(ഭാഗം:3. പേ:48,49)➿
************************************************************************************
മീസാൻ കല്ലുമ്മൽ പേരെഴുതലോ?
************************************************************************************🔴 മീസാൻ കല്ലുമ്മൽ ആയത്ത്, പേര്, നസബ്, താരീഖ് എന്നിവ എഴുതുന്നതിൽ ശാഫി'ഈ മദ്'ഹബിൽ ബലപ്പെട്ട അഭിപ്രായമെന്ത്?
✅ പ്രസ്'തുത കല്ലിന്മേൽ ആയത്ത് മുതലായവ എഴുതൽ കറാഹത്താണ്. പക്ഷേ ഖബ്'റാളിയെ അറിയപ്പെടാൻ വേണ്ടി പേരുകൾ എഴുതേണ്ടതാണെന്ന് ചില അഭിപ്രായമുണ്ട്. ഇത് തുഹ്ഫഃ, നിഹായഃ മുതലായ കിതാബുകളിൽ നിന്ന് മനസിലാകുന്നതാണ്. എന്നിരിക്കെ ഉലമാ'അ്, ഔലിയാ'അ് മുതലായവരുടെ മീസാൻ കല്ലുമ്മൽ പേരെഴുതി കാണുന്നതിനെ ആക്ഷേപിക്കാവതല്ല.
(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്: 197)
************************************************************************************
മാംസം പുണ്യം
************************************************************************************🔘 നാല്പതു ദിവസം മാംസം തിന്നാതിരിക്കുന്നത് ഗുണകരമല്ലെന്നും ഏറ്റവും മുന്തിയ ' കൂട്ടാൻ ' ഇറച്ചിയാണെന്നും പറഞ്ഞു കേട്ടു. ഇതിൽ വല്ല അടിസ്ഥാനവുമുണ്ടോ. ❓
✅ " ദുൻയാവിലെയും പരലോകത്തെയും ഭക്ഷണങ്ങളിൽ ഏറ്റവും മുന്തിയതു മാംസമാണെ" ന്ന നബിവചനം ആധാരമാക്കി ഇറച്ചിയാണ് ഏറ്റവും മുന്തിയതെന്ന് ഇമാം റംലി (റ) യെപ്പോലുള്ളവർ പ്രബലപ്പെടുത്തിയിട്ടുണ്ട്. നാല്പതു ദിവസം തുടർച്ചയായി അതു തിന്നുന്നതു ഹൃദയ കാഠിന്യം ഉണ്ടാക്കുമെന്നും അതേ സമയം , നാല്പതു ദിവസം തുടർച്ചയായി മാംസം ഒഴിവാക്കുന്നതു സ്വഭാവം ചീത്തയാകാൻ വഴിവയ്ക്കുമെന്നും ഇമാം ഗസ്സാലി ( റ ) അഭിപ്രായപ്പെട്ടിട്ടുണ്ട്. ശർവാനി : 1 - 299.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 106 , 107 )
************************************************************************************
നബി(സ) തങ്ങൾ നിരക്ഷരനായ സർവ്വജ്ഞ വിജ്ഞൻ
************************************************************************************അല്ലാമ: ഫഖ്‌റുദ്ദീൻ അർറാസി(റ) (ഹി: 544-604)
വായിക്കാനും എഴുതാനുമറിയാത്ത
ഒന്ന്: ഏതൊരു പ്രഭാഷകനും ഒരിക്കൽ നടത്തിയ പ്രഭാഷണമോ വാക്കുകളോ രണ്ടാമത് ആവർത്തിക്കുമ്പോ
രണ്ട്: നബി(സ) തങ്ങൾക്ക് എഴുത്തും വായനയും അറിയുമായിരുന്നെ
മൂന്ന്: അക്ഷരാഭ്യാസം വളരെ ലളിതമാണ്. അതിന്നു വലിയ ബുദ്ധിശക്തിയൊന്
ഇതുകൊണ്ടാണു നബിക്ക് ഉമ്മിയ്യ് എന്ന വിശേഷണം അഭിമാനത്തിന്റെ പൊൻതൂവലാകുന്നത്
➖അത്തഫ്‌സീറുൽ കബീർ: 15-25➖
സൂചിക - നുസ്രത്തുൽ അനാം: 2005 മെയ്-ജൂൺ.
************************************************************************************
തല മുണ്ഡനം
************************************************************************************🔘 തലമുടി കളയുന്നതിന്റെ വിധിയെന്ത് ? കളഞ്ഞ മുടി എന്തു ചെയ്യണം ❓
✅ തല മുണ്ഡനം ചെയ്യൽ മുബാഹ് ( ചെയ്യലും ചെയ്യാതിരിക്കലും ഒരു പോലെ അനുവദനീയം ) ആണ്. പക്ഷേ തലമുടി കൊണ്ട് ശല്യ മുള്ളവർക്കും നന്നായി ചീകാനും എണ്ണയിടാനും മറ്റും ബുദ്ധിമുട്ടുള്ളവർക്കും മുണ്ഡനം ചെയ്യൽ സുന്നത്താണ്. തുഹ്ഫ : 2 - 476. കളഞ്ഞ മുടി , മുറിച്ച നഖം പോലുള്ളതു കുഴിച്ചു മൂടൽ സുന്നത്താണ്. ശർവാനി : 2 - 476.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 49 )
************************************************************************************
ഗൾഫുഭർത്താവു കുറ്റക്കാരനല്ലെ ?
************************************************************************************
🔘 ഒരു ഭാര്യക്കു ഭർത്താവില്ലാതെ നാലു മാസം വരെ മാത്രമേ ക്ഷമിക്കാൻ കഴിയുകയുള്ളൂവെന്നും നാലു മാസത്തിലേറെ ക്യാമ്പുകളിൽ കഴിയുന്ന തന്റെ ഭടന്മാർ തിരിച്ചു വരുവാൻ ഉമർ ( റ ) ഓർഡർ കൊടുത്തിരുന്നു വെന്നും കേൾക്കുന്നു.
എന്നാൽ രണ്ടും മൂന്നും വർഷം ഗൾഫിൽ കഴിയുന്ന ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോടു ചെയ്യുന്ന തെറ്റിനു കുറ്റക്കാരാകില്ലേ.❓
✅ ഇല്ല. നാലുമാസമെന്നല്ല. ജീവിതകാലം മുഴുക്കെത്തന്നെ തന്റെ ഭാര്യയുമൊത്തു ശയിക്കാതെയും ഭോഗം നടത്താതെയും കഴിയുന്നതു പോലും മനുഷ്യത്ത്വപരമായും ധാർമ്മികമായും ശരിയല്ലെങ്കിലും നിയമ പരമായി കുറ്റകരമല്ല. ഭാര്യയെ ഇക്കാര്യത്തിൽ തീരെ മുടക്കാചരക്കായി ഇടാതിരിക്കലും നാലുദിവസത്തിൽ ഒരിക്കലെങ്കിലും കൂടെ ശയിക്കലും സുന്നത്തേയുള്ളൂ. തുഹ്ഫ : 7 - 440 , 41.
നാലു മാസമേ ഭർത്താവിനെ വിട്ടു ക്ഷമിക്കാൻ ഒരു സ്ത്രീക്കു കഴിയൂ എന്നതിന്റെ ഉദ്ദേശ്യം , നാലു മാസം കഴിഞ്ഞാൽ അവർ മരിക്കുമെന്നോ ഇല്ലെങ്കിൽ അന്യപുരുഷന്മാരുമായി ബന്ധപ്പെടുമെന്നോ അല്ല. കൂട്ടു ജീവിതവും സഹശയനവുമില്ലാത്ത പൊറുതികേടനുഭവിക്കാതെ കവിഞ്ഞാൽ നാലുമാസമേ പ്രകൃത്യാ സ്ത്രീകൾ കഴിഞ്ഞുകൂടുകയുള്ളൂവെന്നാണ്. ഈ പൊറുതി കേടു തന്റെ ഭരണത്തിൽ വിവാഹിതകളായ സ്ത്രീകൾ താൻ മൂലം അനുഭവിക്കരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ഉമർ ( റ ) തന്റെ പട്ടാളക്കാർ നാലു മാസത്തിലധികം വീടും വീടരെയും വിട്ടു ക്യാമ്പുചെയ്യരുതെന്നു വിലക്കിയത്. ഇതു തന്റെ ഭരണകാലത്തു നാട്ടിൽ ധർമ്മവും വിശുദ്ധിയും നിലനിൽക്കണമെന്ന കർക്കശമായ ലക്ഷ്യത്തോടെ ഖലീഫ നടപ്പാക്കിയ ഒരു ഭരണ നടപടി മാത്രമാണ്. നാലു മാസത്തിൽ കൂടുതൽ ഭാര്യമാരെത്തൊട്ടു വിട്ടു നില്ക്കുന്നതു ശർഇൽ തെറ്റാണെന്നും കുറ്റകരമാണെന്നും ഇതുകൊണ്ടുവരുന്നില്ല. സ്വന്തം ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടിയാണു ഭർത്താക്കന്മാർ ഒന്നും രണ്ടും വർഷവും അതിലധികവും വിദേശത്തുപോയി ദണ്ഡിക്കുന്നത്. ഇതെങ്ങനെ അവരോടു കാണിക്കുന്ന തെറ്റാകും ?! തങ്ങൾക്കുവേണ്ടി ബലിയാടാക്കപ്പെടുന്ന തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ഈ ഭാര്യമാർ സ്നേഹാദര പൂർവ്വം ഓർക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ വിരിപ്പിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുകയുമാണു വേണ്ടത്. ഇല്ലെങ്കിൽ അവർ നന്ദികെട്ടവരും കുറ്റക്കാരുമാകും.
( മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം , ഒന്നാം ഭാഗം , പേജ് : 41 , 42 )
************************************************************************************
ആക്രമണ യുദ്ധം?
************************************************************************************ചോദ്യം: " രണ്ടാം ഘട്ടം മദീനയിലെ പത്തുവർഷവും ഘുലഫാഉർറാശിദയുടെ ഭരണ കാലവുമാണ്. അവ യുദ്ധം അനുവദിക്കപ്പെട്ട വർഷങ്ങളാണ്. പ്രസ്തുത കാലഘട്ടത്തിലെ യുദ്ധങ്ങൾ പ്രതിരോധമോ പ്രത്യാക്രമണമോ ആയി മാത്രം വിലയിരുത്താൻ സാധിക്കുന്നതാണ്." (അൽ ഇർഫാദ് മാസിക . പു:18. ലക്കം:9 ൽ എം.എ അബ്ദുൽ ഖാദിർ മുസ്ല്യാർ)